×
Image

ആരാധനകളുടെ അന്തസ്സത്ത - (മലയാളം)

വിവിധ ആരാധനകള്‍ അനുഷ്ടിച്ചുകൊണ്ട്‌ ജീവിതത്തില്‍ സംസ്കരണം നേടാനും അതു വഴി പരലോകത്ത്‌ സ്വര്ഗ്ഗം കരസ്ഥമാക്കാനും അല്ലാഹു കല്പിലക്കുന്നു. ആരാധനകളുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതോടൊപ്പം ഈ പ്രഭാഷണം നമ്മുടെ ആരാധനകള്‍ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് എങ്ങി നെ അറിയാന്‍ കഴിയും എന്നു കൂടി വിശദീകരിക്കുന്നു.

Image

അല്ലാഹുവെ കുറിച്ചുള്ള സല്‍വിചാരം - (മലയാളം)

അല്ലാഹുവേ കുറിച്ചുള്ള സല്‍വിചാരം ഹൃദയം കൊണ്ടുള്ള ആരാധനയാണ്. അതില്ലാതെ തൌഹീദും ഇമാനും പൂര്‍ത്തിയാവില്ല. അല്ലാഹുവിലുള്ള തവക്കുല്‍ ഉണ്ടാവുന്നത് ആ സല്‍വിചാരം കൊണ്ട് മാത്രമാണ്. അല്ലാഹുവേ കുറിച്ചും അവന്റെ നാമ-വിശേഷണങ്ങളെ കുറിച്ചുമുള്ള വിശ്വാസത്തിലൂടെ മാത്രമേ അത നേടിയെടുക്കാന്‍ സാധിക്കൂ.

Image

നമസ്കാരത്തിലെ ഭക്തി - (മലയാളം)

ശ്രേഷ്ഠമായ ആരാധനയായ നമസ്കാരം അടിമയും ഉടമയും തമ്മിലുള്ള സംഭാഷണമാണ്‌. നാഥണ്റ്റെ മുന്നില്‍ വിനയാന്വിതനായി ഭയഭക്തി പ്രകടിപ്പിക്കേണ്ട വിശിഷ്ട കര്മ്മ മാണ്‌ നമസ്കാരം. ഭക്തി അതിണ്റ്റെ അകക്കാമ്പാണ്‌. നമസ്കാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഭക്തിയെക്കുറിച്ച സാരസമ്പൂറ്ണ്ണറമായ പ്രസംഗം.

Image

അല്ലാഹു ഇഷ്ടപ്പെടുന്ന വിഭാഗം - (മലയാളം)

അല്ലാഹുവിന്റെ ഇഷ്ടം സിദ്ധിക്കുന്ന വിഭാഗക്കരില്‍ ഉണ്ടാകേണ്ട പന്ത്രണ്ടോളം ഗുണങ്ങളെക്കുറിച്ചുള്ള വിവരണം, തൗബ ചെയ്യുന്നവര്‍, നീതി ചെയ്യുന്നവര്‍, അല്ലാഹുവിനെ കണ്ട്‌ മുട്ടാന്‍ ആഗ്രഹിക്കുന്നവര്‍, മതവിജ്ഞാനം നേടുന്നവര്‍, കാര്യങ്ങളെ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവര്‍ തുടങ്ങിയവര്‍ അവരില്‍ പെടുന്നു.

Image

സന്തോഷിക്കുക: അല്ലാഹു നിന്നെ ഇഷ്ടപ്പെടുന്നു - (മലയാളം)

അല്ലാഹു നമ്മെ എത്രമാത്രം , ഏതെല്ലാം രീതിയില്‍ ഇഷ്ടപ്പെടുന്നു? നാം തിരിച്ച്‌ അല്ലാഹുവിന്ന് നന്ദി കാണിക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നു.

Image

പ്രപഞ്ചം മുഴുവന്‍ സ്രഷ്ടാവിനെ ആരാധിക്കുന്നു. - (മലയാളം)

പ്രപഞ്ചത്തിലെ സൃഷ്ടികളെ മുഴുവന്‍ തന്നെ മാത്രം ആരാധിക്കുന്നതിനു വേണ്ടിയാണ്‌ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്‌. മനുഷ്യനും ജിന്നും എന്നു വേണ്ട, കല്ലും മരവുംവരെ അല്ലാഹുവിനെ ആരാധിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. അല്ലാഹുവിന്റെ ഏകത്വത്തേയും, ആരാധ്യതയേയും അംഗീകരിക്കുന്ന നിലയിലാണ്‌ സകല സൃഷ്ടികളുടേയും സൃഷ്ടിപ്പു തന്നെ. ഈ സംഗതികളിലേക്ക്‌ കൂടുതല്‍ വെളിച്ചം നല്കുفന്ന ലഘുകൃതിയാണ്‌ ഇത്‌. വിശ്വാസികള്‍ പ്രാധാന്യപൂര്വംم വായിച്ചിരിക്കേണ്ട കൃതികളില്‍ ഒന്നാണിത്‌.

Image

ആഗ്രഹ സഫലീകരണം - (മലയാളം)

ആഗ്രഹങ്ങള്‍ മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മാത്രം കഴിവുകള്‍ കൊണ്ട് അവയെ നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെയാണ് നേരിട്ടത്‌ എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില്‍ പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്‍ത്ഥ ദൈവമല്ലാത്ത മനുഷ്യര്‍ പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ....

Image

നാഥനെ അറിയുക (07) പ്രതീക്ഷ - (മലയാളം)

ആരാധനയുടെ ഭാഗവും അല്ലാഹുവിനു മാത്രം അര്‍പ്പിക്കേണ്ടതുമായ പ്രതീക്ഷ എന്നതിനെ കുറിച്ചുള്ള ഭാഷണം

Image

നാഥനെ അറിയുക (11) ഭീതി - (മലയാളം)

ആരാധനയുടെ ഭാഗവും അല്ലാഹുവിനു മാത്രം അര്‍പ്പിക്കേണ്ടതുമായ ഭീതിയെ കുറിച്ചുള്ള ചെറു വിവരണം.

Image

അല്‍ ഇസ്തിഗാസ - (മലയാളം)

ഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ്‌ ഇസ്തിഗാസ. വിശ്വാസികള്‍ ക്കിടയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ്‌ ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്‌. ഈ കൃതിയില്‍. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന്‌ അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ്‌ ഇത്‌.