റമദാന്‍ മാസം തൌബയുടെ മാസമാണ്. മനുഷ്യര്‍ക്ക് പാപങ്ങളില്‍ നിന്നും മുക്തമാകുവാന്‍ അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ മാസം. തൌബയുടെ വാതായനങ്ങള്‍ തുറന്നിടുന്ന റമദാനിന്റെ പവിത്രത ഉള്‍കൊള്ളാനും അതിന്റെ മഹത്വത്തെ പൂര്‍ണ്ണമായും സ്വാംശീകരിക്കാനും ഉപദേശിക്കുന്ന പ്രഭാഷണം.
റമദാന്‍ തൌബയുടെ മാസം - (മലയാളം)
വിശ്വാസിയുടെ പാത - (മലയാളം)
ഐഹിക ജീവിതത്തില്‍ ഒരു വിശ്വാസി തന്റെ നാഥനെ ഭയപ്പെട്ടും അവന്റെ പ്രതിഫലം ആഗ്രഹിച്ചും കൊണ്ട് ജീവിക്കണം. ആ മാര്‍ഗ്ഗത്തില്‍ അനുഭവിക്കേണ്ട ക്ലേശങ്ങളെ കുറിച്ചും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ചും അവന്‍ ബോധാവാന്‍ ആവേണ്ടതുണ്ട്. വിശ്വാസിയുടെ ജീവിത പാതയില്‍ അവന്‍ സൂക്ഷിക്കേണ്ട നിരവധി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന പ്രഭാഷണം.
സദുപദേശങ്ങള്‍ - (മലയാളം)
ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പാട് വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പ്രഭാഷണം. ലോകം ഇന്ന് സാംസ്കാരികമായി നശിച്ചു കൊണ്ടിരിക്കുമ്പോള്‍ അല്ലാഹുവിന്റെ കിതാബും പ്രവാചകന്റെ ചര്യയും അനുസരിച്ച് ജീവിതം ഭദ്രമാക്കേണ്ടതിട്നെ പ്രാധാന്യം ഊന്നിപ്പറയുന്നു.
ആരാധനകളുടെ അന്തസ്സത്ത - (മലയാളം)
വിവിധ ആരാധനകള്‍ അനുഷ്ടിച്ചുകൊണ്ട് ജീവിതത്തില്‍ സംസ്കരണം നേടാനും അതു വഴി പരലോകത്ത് സ്വര്ഗ്ഗം കരസ്ഥമാക്കാനും അല്ലാഹു കല്പിലക്കുന്നു. ആരാധനകളുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതോടൊപ്പം ഈ പ്രഭാഷണം നമ്മുടെ ആരാധനകള്‍ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് എങ്ങി നെ അറിയാന്‍ കഴിയും എന്നു കൂടി വിശദീകരിക്കുന്നു.
ആരോപണങ്ങളെ അതിജയിക്കുക - (മലയാളം)
വിശ്വാസി എന്നും പരീക്ഷിക്കപ്പെടും പ്രത്യേകിച്ച് പ്രബൊധന രംഗത്ത്. പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണ് താനും. ഈ രംഗത്ത് പതറാതെ മുന്ഗാെമികളുടെ ചരിത്രത്തില്‍ നിന്നു പാഠമുള്ക്കൊ ണ്ട് കൊണ്ട് പ്രബോധന രംഗത്ത് സജീവമാകാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.
ഭാഗ്യ നിര്‍ഭാഗ്യവാന്‍ - (മലയാളം)
ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത് മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.
റബ്ബിനെയാണ്‍ എനിക്കിഷ്ടം - (മലയാളം)
മാതാപിതാക്കളെക്കാളും ഭാര്യാ സന്താനങ്ങളെക്കാളും മറ്റാരെക്കാളും നാം ലോക സ്രഷ്ടാവും നമ്മുടെ സംരക്ഷകനുമായ അല്ലഹുവിനെ പ്രഥമമായി ഇഷ്ടപ്പെടേണ്ടതുണ്ട്. അതിനു വിശ്വാസിയെ പ്രേരിപ്പിക്കുന്ന പ്രൗഡമായ പ്രഭാഷണം.
തൊഴിലും തക്’വയും - (മലയാളം)
മുസ്ലിംകള്‍ അലസന്മാരായിരിക്കരുത്. തൊഴിലിന്റെ പ്രാധാന്യം, തൊഴില്‍ രംഗത്ത് വിശ്വാസിക്കുള്ള വിധി വിലക്കുകള്‍ , ഹലാലായ സമ്പാദ്യത്തിന്റെ പ്രധാന്യം തുദങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
കഴിവുകള്‍ തിരിച്ചറിയുക - (മലയാളം)
മനുഷ്യര്‍ വ്യത്യസ്ത കഴിവുകള്‍ ഉള്ളവരാണ്. ആ കഴിവുകള്‍ വഴി അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നു. കഴിവുകള്‍ അഹങ്കരിക്കനുള്ളതല്ല. അല്ലാഹുവിന്റെ തൃപ്തിക്ക് അനുസരിച്ച് അതിനെ ഉപയോഗിക്കുക. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഒട്ടനവധി സംഭവങ്ങള്‍ ഉദ്ധരിച്ച് വിശദീകരിക്കുന്നു.
മരണ ചിന്തകള്‍ - (മലയാളം)
ഐഹിക ജീവിതത്തിലെ എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണം സത്യമാണ്. ദൈവബോധമുള്ളവന്‍ എപ്പോഴും മരണത്തെ സ്മരിച്ചു കൊണ്ടിരിക്കും. കാരണം മരണ ചിന്തയുള്ളവന്‍ പശ്ചാതാപത്തിലെക്ക് കുതിക്കും. അവന്‍ ഹൃദയത്തെ ആരാധനയില്‍ ഉറപ്പിക്കും. മരണവേദന എല്ലാ സൃഷ്ടികളും അനുഭവിക്കും. ആ വേദന പാപങ്ങളെ കഴുകുന്നു; പദവികള്‍ വര്‍ധിപ്പിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആകര്‍ഷകമായ പ്രഭാഷണം.
ക്ഷമ: വിശ്വാസിയുടെ മുഖമുദ്ര - (മലയാളം)
ക്ഷമ എന്നാല്‍ എന്ത്? അതിന്റെ ആവശ്യകത, മഹത്വം, ശ്രേഷഠത, പരീക്ഷണങ്ങളില്‍ ക്ഷമ അവലംബിക്കേണ്ടതിന്റെ ആവശ്യകത എന്നിവ വ്യക്തമാക്കുന്നു.
സൗജന്യ ടൂര്‍ പ്രോഗ്രാം - (മലയാളം)
മരണം, മരണാനന്തര ജീവിതം, അതിന്നായി നാം ചെയ്യേണ്ട മുന്‍ കരുതലുകള്‍ , എന്നിവ വളരെ സരളമായി അവതരിപ്പിക്കുന്നു

API


