എന്താണ് ബര്‍ക്കത്ത് എന്നും ഇസ്ലാമില്‍ അനുവദിക്കപ്പെട്ട ബര്‍ക്കത്ത് എടുക്കലിനെ കുറിച്ചും വിശദമാ ക്കുന്നു. പള്ളികള്‍ അല്ലാഹുവിനു ആരാധനകള്‍ അര്‍പ്പിക്കാന്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അവ മുടി സൂക്ഷി ക്കുവാനും അതിനെ ത്വവാഫ് ചെയ്യാനുമുള്ള സ്ഥലങ്ങളല്ല. പ്രവാചകന്‍റെതു എന്ന പേരില്‍ പ്രചരിപ്പിക്ക പ്പെടുന്ന ആസാറുകളുടെ പേരില്‍ ഇന്ന് നടതപ്പെടുന്നതെല്ലാം കല്ലത്തബറുക്കുകള്‍ ആണെന്ന് സലക്ഷ്യം വിശദീകരിക്കുന്നു.
ബര്‍ക്കത്തും തബറുക്കും - (മലയാളം)
അസ്മാഉല്‍ ഹുസ്‌നാ - (മലയാളം)
സാധാരണക്കാര്ക്ക് അല്ലാഹുവിനെ കൃത്യമായി മന സിലാക്കുവാന്‍ വേണ്ടി വളരെ ലളിതമായ രൂപത്തില്‍ ഖുര്‍ ആനിലും, സ്വഹീഹായ ഹദീഥുകളിലും വന്നിട്ടുള്ള അല്ലാ ഹുവിന്റെ ഭംഗിയായ നാമങ്ങളും അതിന്റെ ആശയവും,ചെ റിയ വിശദീകരണവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ട രൂപം, അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം , അസ്മാഉല്‍ ഹുസ്നയുടെ ശ്രേഷ്ടതകള്‍ മുതലായവ വിവരിക്കുന്നു.
റിയാളുസ്വാലിഹീന്‍ സംഗ്രഹ പരിഭാഷ - (മലയാളം)
ഇമാം നവവി(റ) യുടെ വിശ്വവിഖ്യാതമായ ’റിയാദുസ്സ്വാലിഹീന്‍\’ എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണ് ഈ കൃതി. ഒരു വ്യക്തിയെ ആത്മീയമായും ഭൌതികമായും സംസ്കരിക്കുവാനുതകുന്നതും, പരലോകത്ത് അയാള്ക്ക് രക്ഷയാകുന്നതും വിശ്വാസത്തിനു പരിപോഷണം നല്കുകന്നതുമായ വിവിധ മേഘലകളില്‍ വന്നിട്ടുള്ള വിശുദ്ധ ഖുര്ആകനിന്റേയും നബിചര്യയുടേയും ലളിതമായ സംഗ്രഹമാകുന്നു ഈ കൃതി. മതപഠനവും പ്രബോധനവും നടത്തുന്നവര്ക്കു ളള റഫ്’റന്സ് ഗ്രന്ഥം.
ഖുർആനിലെ പ്രാർത്ഥനകൾ - (മലയാളം)
വിശുദ്ധ ഖുർആനിൽ വന്നിട്ടുള്ള ചില പ്രാർത്ഥനകൾ മലയാള പരിഭാഷ സഹിതം
ക്രിസ്തു മാര്ഗ്ഗം ,യാഥാർഥ്യ മെന്ത് ? - (മലയാളം)
സമീപ കാലത്ത് ക്രിസ്തു മിഷനറിമാർ തങ്ങളുടെ ഊന്നലുകളിൽ വരുത്തിയ അഴിച്ചുപണിയുടെ മര്മ്മം തിരിച്ച റിഞ്ഞ് ക്രൈസ്തവ സമൂഹത്തിന്റെ തന്നെ ഭാഷയിൽ ആധുനിക ക്രിസ്തു മതം ക്രിസ്തുവിന്റെ മതമല്ലെന്നും പ്രത്യുത പൗലോസ് നിര്മിച്ചെടുത്ത ക്രിസ്തുവിരുദ്ധമായ ആശയങ്ങളുടെ ലോകമാണെന്നും തെളിയിക്കുന്ന ഇസ്ലാം ക്രൈസ്തവ സംവാദം. ക്രിസ്തു മത പ്രബോധകർ മുഹമ്മദ് നബി ()ക്കെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങൾ ബൈബിളിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ പോലും തീര്ത്തും അടിസ്ഥാന രഹിതമാണ് എന്നതിനും ഗ്രന്ഥകാരാൻ വേണ്ടത്ര തെളിവുകൾ....
നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പ് - (മലയാളം)
തിന്മകളൊഴിഞ്ഞ് നന്മകള്‍ പൂക്കുന്ന ജീവിത സാഹചര്യം സൃഷ്ടിച്ച് മനുഷ്യരെ സ്വര്ഗത്തിലേക്കടുപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. മനശുദ്ധീകരണവും പരലോകമോക്ഷവുമാകുന്ന വ്രതലകഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍, അനുഷ്ടാനം പൂര്ണ്ണമായും പ്രവാചക ചര്യയിലധിഷ്ഠിതമാവണം.നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പിന്റെ വിശദാംശങ്ങള്‍ ഹദീസുകളുടെ വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പഠനം.
പ്രവാചക തിരുമേനിയുടെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളും, അവിടുത്തെ മഹിതമായ സ്വഭാവ ഗുണങ്ങളുമാണ് ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. നബിയെ അറിയാന്‍ കൊതിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന രചന.
ഹജ്ജ്, ഉംറ - (മലയാളം)
കഅബാലയത്തില്‍ ചെന്ന് ഹജ്ജിനും ഉംറക്കും ഉദ്ദ്യേശിക്കുന്ന ഏതൊരാളും പ്രസ്തുത ആരാധനാ കര്മ്മങ്ങളിലെ പ്രവാചക സുന്നത്ത് പ്രാധാന്യത്തോടെ പഠിച്ചിരിക്കേണ്ടതാണ്. ഈ കൃതി ഹജ്ജിനെ സംബന്ധിച്ചും ഉംറയെ സംബന്ധിച്ചും കൃത്യമായ അവബോധം നല്കു്ന്ന ഒന്നാണ്. ഈ ഗ്രന്ഥം നിങ്ങള്ക്കൊരു ഗൈഡായി വര്ത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ശുദ്ധീകരണം ഒരു സമഗ്ര പഠനം - (മലയാളം)
ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമാവുന്ന തരത്തില്‍ ലളിതമായ ശൈലിയില്‍ വിശദീകരിക്കുന്നു.
ബര്ത്ത്ഡേ ആഘോഷം - (മലയാളം)
മുസ്ലിംകളുടെ ഇടയിലേക്ക് പാശ്ചാത്യരില് നിന്ന് കടന്ന് കൂടിയ മാരകമായ ഒരു വിപത്തും, ബിദ്അത്തുമാണ്. കുട്ടികളുടെയും മറ്റും ബര്ത്ഡേ കൊണ്ടാടുക എന്നത് പ്രസ്തുത ആചാരത്തിന്റെ ഇസ്ലാമിക വിധിയെ ഈ കൃതി ചര്ച്ച ചെയ്യുന്നു.
അറിവ് നേടുക - (മലയാളം)
ഒരു മനുഷ്യന് അനിവാര്യമായ മത വിജ്ഞാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്നു
നമസ്കാരം - (മലയാളം)
നമസ്കാരത്തിന്റെ ശ്രേഷ്ടതകള്‍, മഹത്വം, നമസ്കരിക്കുന്നവര്‍ ശ്രധിക്കേണ്ട കാര്യങ്ങള്‍, ആരുദെയെല്ലാം നമസ്കാരം സ്വീകരിക്കപെടുകയില്ല , നമസ്കരിക്കുന്നവര്‍ക്കുള്ള നേട്ടങ്ങള്‍ തുദങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു.

API



