വിശ്വാസി എന്നും പരീക്ഷിക്കപ്പെടും പ്രത്യേകിച്ച് പ്രബൊധന രംഗത്ത്. പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണ് താനും. ഈ രംഗത്ത് പതറാതെ മുന്ഗാെമികളുടെ ചരിത്രത്തില്‍ നിന്നു പാഠമുള്ക്കൊ ണ്ട് കൊണ്ട് പ്രബോധന രംഗത്ത് സജീവമാകാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.
ആരോപണങ്ങളെ അതിജയിക്കുക - (മലയാളം)
ഭാഗ്യ നിര്‍ഭാഗ്യവാന്‍ - (മലയാളം)
ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത് മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.
ദൈവിക സഹായം. - (മലയാളം)
മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളും ഇവയില്‍ നിന്നും മോചനം ലഭിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ഉണര്ത്തു ന്ന പ്രഭാഷണം..
റബ്ബിനെയാണ്‍ എനിക്കിഷ്ടം - (മലയാളം)
മാതാപിതാക്കളെക്കാളും ഭാര്യാ സന്താനങ്ങളെക്കാളും മറ്റാരെക്കാളും നാം ലോക സ്രഷ്ടാവും നമ്മുടെ സംരക്ഷകനുമായ അല്ലഹുവിനെ പ്രഥമമായി ഇഷ്ടപ്പെടേണ്ടതുണ്ട്. അതിനു വിശ്വാസിയെ പ്രേരിപ്പിക്കുന്ന പ്രൗഡമായ പ്രഭാഷണം.
തൊഴിലും തക്’വയും - (മലയാളം)
മുസ്ലിംകള്‍ അലസന്മാരായിരിക്കരുത്. തൊഴിലിന്റെ പ്രാധാന്യം, തൊഴില്‍ രംഗത്ത് വിശ്വാസിക്കുള്ള വിധി വിലക്കുകള്‍ , ഹലാലായ സമ്പാദ്യത്തിന്റെ പ്രധാന്യം തുദങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
ഇസ്ലാം അജയ്യം; അതുല്യം - (മലയാളം)
ഇസ്ലാമിന്റെ അജയ്യതയും അതിന്റെ മാനവികതയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു അജയ്യവും കാലാതിവര്‍ത്തിയുമായ ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് ഓരോ മുസ്ലിമും അഭിമാനം കൊള്ളുകയും അതിനെതിരെ വരുന്ന മുഴുവന്‍ ആരോപണങ്ങളെയും പ്രമാണബദ്ധമായി നേരിടുകയും വേണം. ഇസ്ലാം ആരംഭം മുതല്‍ ഇന്ന് വരെ ശത്രുക്കളുടെ വിമര്‍ശനങ്ങളെയും ഗൂഡാലോചനകളെയും അതിജീവിച്ചു മുന്നേറി കൊണ്ടിരിക്കുന്നു.
കഴിവുകള്‍ തിരിച്ചറിയുക - (മലയാളം)
മനുഷ്യര്‍ വ്യത്യസ്ത കഴിവുകള്‍ ഉള്ളവരാണ്. ആ കഴിവുകള്‍ വഴി അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നു. കഴിവുകള്‍ അഹങ്കരിക്കനുള്ളതല്ല. അല്ലാഹുവിന്റെ തൃപ്തിക്ക് അനുസരിച്ച് അതിനെ ഉപയോഗിക്കുക. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഒട്ടനവധി സംഭവങ്ങള്‍ ഉദ്ധരിച്ച് വിശദീകരിക്കുന്നു.
മരണ ചിന്തകള്‍ - (മലയാളം)
ഐഹിക ജീവിതത്തിലെ എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണം സത്യമാണ്. ദൈവബോധമുള്ളവന്‍ എപ്പോഴും മരണത്തെ സ്മരിച്ചു കൊണ്ടിരിക്കും. കാരണം മരണ ചിന്തയുള്ളവന്‍ പശ്ചാതാപത്തിലെക്ക് കുതിക്കും. അവന്‍ ഹൃദയത്തെ ആരാധനയില്‍ ഉറപ്പിക്കും. മരണവേദന എല്ലാ സൃഷ്ടികളും അനുഭവിക്കും. ആ വേദന പാപങ്ങളെ കഴുകുന്നു; പദവികള്‍ വര്‍ധിപ്പിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആകര്‍ഷകമായ പ്രഭാഷണം.
ഡച്ച് ഫിത്‌ന ഒരു അവലോകനം - (മലയാളം)
ഇസ്ലാം ഭീകരവാദമാണെന്ന് വരുത്തിതീര്‍ക്കുന്നതിനു വേണ്ടി ഹോളണ്ടിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമന്റ് അംഗവുമായ ഗീര്‍ട്ട് വില്‍ഡര്‍സ് ആവിഷ്കരിച്ച "ഫിത്‌ന" എന്ന സിനിമയെ അപഗ്രഥിച്ചു കൊണ്ട് തയ്യാറാക്കിയ ലേഖനം. മുസ്ലിംകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നും വിലയിരുത്തപ്പെടുന്നു.
ദഅ്‌വത്ത് ,പ്രാധാന്യവും പ്രയോഗവും - (മലയാളം)
എന്താണ് ദഅ്‌വത്തെന്നും ആരാണ് ദഅ്‌വത്ത് ചെയ്യേണ്ടതെന്നും എങ്ങിനെയാണത് നിര്‍വ്വഹിക്കേണ്ടതെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കപ്പെടുന്നു. ദഅ് വാ പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വാധമുഖങ്ങള്‍ക്ക് പ്രമാണബദ്ധമായ മറുപടി
ക്ഷമ: വിശ്വാസിയുടെ മുഖമുദ്ര - (മലയാളം)
ക്ഷമ എന്നാല്‍ എന്ത്? അതിന്റെ ആവശ്യകത, മഹത്വം, ശ്രേഷഠത, പരീക്ഷണങ്ങളില്‍ ക്ഷമ അവലംബിക്കേണ്ടതിന്റെ ആവശ്യകത എന്നിവ വ്യക്തമാക്കുന്നു.
മനുഷ്യനും ഉത്തരവാദിത്തങ്ങളും - (മലയാളം)
ആരാണ് മനുഷ്യന്‍, അവനെ എന്തിന് വേണ്ടി സൃഷ്ഠിക്കപ്പെട്ടിരിക്കുന്നു? അവന്റെ ബാധ്യതകള്‍ എന്ത് എന്നിവ സംക്ഷിപ്തമായി വിവരിക്കുന്നു.

API



