വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
നോമ്പ് സുപ്രധാന ഫത്വകള്‍ - (മലയാളം)
അംഗശുദ്ധിയും നമസ്കാരവും - (മലയാളം)
അംഗശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളില്‍ ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ ഉതൈമീന്‍, ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ എന്നീ പ്രഗല്‍ഭ പണ്ഡിതരുടെ രചനകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. വുദുവിന്റെ ശര്ത്വ്, ഫര്ദ്, സുന്നത്തുകള്‍, ദുര്‍ബലമാവുന്ന കാര്യങ്ങള്‍, രൂപം, നമസ്കാരത്തിന്റെ രൂപം, റുക്നുകള്‍, വാജിബുകള്‍, സുന്നത്തുകള്‍, എന്നിവ വിശദീകരിക്കുന്നു.
മദീനയുടെ ശ്രേഷ്ഠതയും സന്ദര്ശدന മര്യാദകളും - (മലയാളം)
മദീന വിശുദ്ധ നഗരമാണ്. പ്രവാചകന്റെ നഗരി. മക്കവിട്ട് പാലായനം ചെയ്തെത്തിയ, പ്രവാചകന്നിഷ്ടമുള്ള മണ്ണ്. മദീനക്ക് ധാരാളം ശ്രേഷ്ഠതകളുണ്ട്. മസ്ജിദുന്നബവീ സന്ദര്ശയനവും അതിന്റെ മര്യാദകളും വിശദീകരിക്കുകയാണ് ഈ ലഘു കൃതിയില്‍. മദീനാ സന്ദര്ശചനവുമായി ബന്ധപ്പെട്ട് അനേകം ബിദ്‌അത്തുകള്‍ ആളുകള്ക്കി്ടയില്‍ വ്യാപകമായിരിക്കെ, എന്താണ് വസ്തുത എന്ന് ബോധ്യപ്പെടുത്തുന്ന, പ്രമാണബദ്ധമായ രചനയാണ് ഇത്.
ഹജ്ജ്, ഉംറ, സിയാറത്ത് - (മലയാളം)
വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള് മുതല്, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള് നിര് വഹിക്കാന് താത്പര്യം കാണിക്കുന്ന ഏതൊരാള്ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില് സംശയമില്ല.
സംഘ നമസ്കാരം നിര്ബ്ന്ധം - (മലയാളം)
അല്ലാഹുവും പ്രവാചക തിരുമേനിയും വളരെ പ്രാധാന്യപൂര്‍വം പഠിപ്പിച്ച ജമാഅത്തു നമസ്കാരത്തിന്റെ മഹത്വവും നിര്‍ബന്ധതയും വിശദീകരിക്കുന്ന രചനയാണ് ഈ കൃതി. അഞ്ച് ഉനേരവും മസ്ജിദുകളില്‍ ചെന്നു് സംഘം ചേര്‍ന്ന് നമസ്കരിക്കുന്നത് ഏറെ പുണ്യമുള്ളതും കൂടുതല്‍ പ്രതിഫലാര്‍ഹവുമാണെന്ന സംഗതി പ്രവാചക വചനങ്ങളുദ്ധരിച്ചു കൊണ്ട് ശൈഖ് ഇബ്‌നു ബാസ് ഈ ലഘു കൃതിയിലൂടെ വിശദീകരിച്ചിട്ടുണ്ട്.
വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തും - (മലയാളം)
വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.
നമസ്കാരം ദീനിന്റെ നെടുംതൂണ്‍ - (മലയാളം)
നമസ്കാരത്തിന്റെ ശര്ത്വുകള്‍, റുക്നുകള്‍, വാജിബുകള്‍, സുന്നത്തുകള്‍, നമസ്കാരം ബാത്തിലാക്കുന്ന കാര്യങ്ങള്‍, നമസ്കാരത്തില്‍ വെറുക്കപ്പെട്ട കാര്യങ്ങള്‍, നമസ്കാരത്തില്‍ അനുവദനീയമായ കാര്യങ്ങള്‍ എന്നിവ ഇതില്‍ വിശദീകരിക്കുന്നു.
മദീന സന്ദര്ശനം - (മലയാളം)
പരിശുദ്ധ മദീന സന്ദര്ശിക്കുന്നവരും അവിടെ താമസിക്കുന്നവരുമായ ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, അവര്‍ പാലിക്കേണ്ട മര്യാദകളും പ്രധിപാതിക്കുന്നു.
വിശുദ്ധ റമളാനുമായി ബന്ധപ്പെട്ട് ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഫത്‌വകളുടെ സമാഹാരം
എളുപ്പമുള്ള ഹജ്ജ് - (മലയാളം)
വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരേയുള്ള ഹജ്ജ് നിര്‍വ്വഹിക്കാനാവശ്യമായ കര്‍മ്മങ്ങള്‍, ദുല്‍ഹജ്ജ് 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്‍, ഇഹ്രാമില്‍ പ്രവേശിച്ചാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.
ഹജ്ജും ഉംറയും - (മലയാളം)
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന്റെ ശ്രേഷ്ഠതയും മര്യാദകളും കര്‍മ്മാനുഷ്ടാനങ്ങളും വിവരിക്കുന്നു ഹജ്ജിനും ഉംറക്കും പോകുന്നവരിലുള്ള അനേകം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിവരിക്കുന്നു
നാം അറിഞ്ഞിരിക്കേണ്ട മത വിധികള്‍ - (മലയാളം)
വിശ്വാസം കെട്ടിപ്പടുത്തതിന് ശേഷം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ക്ക് മാത്രമേ നാളെ പരലോകത്ത് പ്രതിഫലം ലഭിക്കുകയുള്ളൂ. സത്യവിശ്വാസി തന്റെ ജീവിതില്‍ നിര്‍ബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച് സഊദി അറേബ്യയിലെ മതകാര്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ചോദ്യങ്ങളും അതിന്റെ മത വിധികളും