മരണം വിളിച്ചുണര്ത്തും മുമ്പ് എന്തല്ലാം കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ട് അതില്‍ നാം എത്രത്തോളം വീഴ്ച വരുത്തുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു.
മരണം വിളിച്ചുണര്ത്തും മുമ്പ് - (മലയാളം)
പ്രതിസന്ധികളില്‍ പതറാതെ മുന്നേറുക - (മലയാളം)
ദൈവദൂതന്മാര്ക്ക് പോലും ജീവിതത്തില്‍ പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട് അല്ലാഹു പല വിധത്തിലും നമ്മെ പരീക്ഷിച്ചുകൊണ്ടിരിക്കും അത്തരം കാര്യങ്ങളുടെ ഒരു വിവരണമാണിതില്‍.
പടിഞ്ഞാറിന്റെ സൗഭാഗ്യം - (മലയാളം)
പാശ്ചാത്യന്‍ ജനതയുടെ ജീവിതത്തെ പറ്റി സമൂഹത്തില്‍ ചില ധാരണകളുണ്ട്. ജീവിതത്തിന്റെ സകല ഐശ്വര്യങ്ങളും അനുഭവിച്ചും, സമ്പൂ ര്‍ണ്ണമായ നിര്‍ഭയത്വത്തില്‍ വിഹരിച്ചും കഴിയുന്നവരാണ് എന്നതാണ് ആ ധാരണ. എന്നാല്‍ യാഥാര്‍ഥ്യമെന്താണ്? ഈ ചെറിയ ലേഖനത്തിലെ പ്രതിപാദ്യം അതാണ്; വായിക്കുക.
രോഗാതുരമായ മനസ്സ് - (മലയാളം)
അല്ലാഹു മനുഷ്യന്റെ രൂപങ്ങളിലേക്കോ അവരുടെ ബാഹ്യ പ്രകടങ്ങളിലേക്കോ അല്ല നോക്കുന്നത്, പ്രത്യുത അവന്റെ ഹൃദയത്തി ലേക്കത്രേ. പുറമേക്ക് എത്ര നല്ലവനായിരുന്നാലും അകം നന്നാക്കാതിരുന്നാല്‍ അല്ലാഹു അവനില്‍ നിന്ന് യാതൊന്നും സ്വീകരിക്കുകയില്ല. പക, വിദ്വേഷം, അസൂയ തുടങ്ങിയ ദുര്‍ഗുണങ്ങള്‍ മനസ്സുകളില്‍ നിന്നും തുടച്ചു നീക്കണം. ഹൃദയ ശുദ്ധീകരണത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന പ്രഭാഷണം.
മരണം - (മലയാളം)
മരണവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പരാമര്‍ശിച്ച ആയത്തുകളിലേക്ക് ഒരു എത്തി നോട്ടം
സത്യവിശ്വാസിക്ക് വിപത്ത് ബാധിച്ചാല്‍ - (മലയാളം)
നന്മയും തിന്മയും ജീവിതത്തിന്റെ രണ്ടു ഘടകങ്ങളാകുന്നു. പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിച്ചവരായിരുന്നു പ്രവാചകന്‍മാരും സഹാബികളും. പരീക്ഷണങ്ങള്‍ മനുഷ്യരുടെ ദുഷ്ചെയ്തികള്‍ മുഖേനയും സംഭവിക്കാം. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ നന്ദി കാണിക്കാനും പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടാനും വിശ്വാസി തയ്യാറാകേണ്ടതുണ്ട്. തനിക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ പറയല്‍ നന്ദിയുടെ ഭാഗമാകുന്നു. വിപത്ത് നീങ്ങിയാല്‍അല്ലാഹുവിനെ മറക്കാതിരിക്കണം, തുടങ്ങി ജീവിത വിജയത്തിന്ന് വിശ്വാസിയെ പ്രാപ്തനാക്കുന്ന പ്രൗഡമായ പ്രഭാഷണം.
ക്ഷമ - (മലയാളം)
ക്ഷമയുടെ സ്ഥാനം, ക്ഷമയില്ലാത്തവന്ന് ഈമാന്‍ ഉണ്ടാവുകയില്ല, ഏതെല്ലാം രീതിയില്‍ ക്ഷമിക്കണം? (നാവ്, ഖല്ബ്, ശരീരാവയവം ഇവ കൊണ്ട് ക്ഷമിക്കണം). ക്ഷമയുടെ നേട്ടങ്ങളും ശ്രേഷ്ടതകളും വിവരിക്കുന്ന പ്രഭാഷണം.
തൗബ - (മലയാളം)
തൗബയുടെ പ്രാധാന്യവും ശ്രേഷ്ടതകളും വിവരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തെറ്റു ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ അതില്‍ നിന്നും പിന്തിരിയുക. അല്ലാഹുവിനെ ദിക്കരിച്ച മനു ഷ്യരോട് അല്ലാഹു പറയുന്നു: \"അല്ലാഹുവിന്റെ കരുണയെ തൊട്ടു നിരാശരാകരുത്, നിങ്ങളുടെ മുഴുവന്‍ പാപങ്ങളും അല്ലാഹു \"പൊറുക്കുന്നവനാണ്‍\" ആരുടെയെല്ലാം തൗബ സ്വീകരിക്കില്ല. ?? തൗബ ചെയ്ത് അല്ലാഹുവിലേക്ക് അടുക്കുന്ന അവസ്ഥയിലെത്താനു നുള്ള പന്ത്രണ്ട് കാര്യങ്ങള്‍ പ്രഭാഷകന്‍ വിവരിക്കുന്നു.
ക്ഷമ, സഹനം , വിട്ടുവീഴ്ച - (മലയാളം)
സ്വബ്രുൻ’ജമീൽ, സ്വഫ് ഹുന് ’ജമീൽ, ഹജ് റുന് ’ജമീൽ എന്നീ വിഷയങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതിന് ശെയ് ’ഖു’ൽ ഇസ്’ലാം ഇബ് ’നു തയ് ’മി’യ്യ: നല്കിയ മറുപടി. അദ്ദേഹത്തിന്റെ മജ്’മൂഅതുല്‍ ഫതാവയില്‍ നിന്നെടുത്തതാണ് ’ക്ഷമ, സഹനം, വിട്ടുവീഴ്ച’ എന്ന ഈ ചെറു കൃതി. ഈ ഗുണങ്ങളുടെ ആവശ്യകതയും ശ്രേഷ്ഠതയും, അത് വഴി മനുഷ്യന്നു ലഭിക്കുന്ന നേ ട്ടങ്ങളും ഖുര്ആനിന്റെയും നബി വചനങ്ങളുടേയും വെളിച്ചത്തിൽ വിലയിരുത്തുന്നു.
മുസ്ലിമിന് പ്രയാസങ്ങളുണ്ടാകുമ്പോൾ - (മലയാളം)
മക്ക ഹറം ഇമാം നടത്തിയ ജുമുഅ ഖുതുബയുടെ ആശയ വിവരണം; ഒരു മുസ്ലിമിന് പ്രയാസങ്ങളുണ്ടാകുമ്പോള്‍...; സത്യവിശ്വാസി പ്രയാസപ്പെടുന്നത്രയും കാലം അവനു പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കും, ഓരോ പ്രയാസത്തിനുമൊപ്പം ഒരുഎളുപ്പമുണ്ടാകും എന്ന് വിശുദ്ധ ഖുര്‍ആന്‍. എത്ര പ്രയാസങ്ങളുണ്ടായാലും ശരിക്ഷമിക്കുകയല്ലാതെ ആരാധനകള്‍ക്കും സല്ക്കര്‍മ്മങ്ങള്‍ക്കും വീഴ്ച വരുത്താന്‍ പാടില്ല.തഖ്‌വയില്‍ അടിയുറച്ച് നില്‍ക്കുക
തൗബ ചെയ്യുക, സ്വർഗ്ഗത്തിനായ് - (മലയാളം)
തൗബയുടെ പ്രാധാന്യം, ശ്രേഷ്ടതകൾ, ശർതുകൾ എന്നിവ വിവരിക്കുന്ന ഖുത്ബ , അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്ന കാരുണ്യവാൻ ആണെന്നും അത് കൊണ്ട് ജീവിതഘട്ടം നഷ്ടപ്പെടുന്നതിന്ന് മുമ്പ് പാപമോചനം നേടാനായി ശ്രമിച്ചു ജീവിത വിജയം കരസ്തമാക്കനമെന്നും മദീന മസ്ജിദുന്നബവിയിലെ ഇമാം ഉദ്ബോധിപ്പിക്കുന്നു.
സ്രഷ്ടാവായ അല്ലാഹു തന്റെി അടിമകള്ക്ക്് നല്കിിയ അനുഗ്രഹങ്ങള്‍ നിരവധിയാണ്. അതില്പ്പെ ട്ട മഹത്തായ അനുഗ്രഹമാണ് കാലങ്ങള്‍. കാലങ്ങളുടെയും കാലാവസ്ഥകളുടെയും മാറ്റങ്ങള്‍ മനുഷ്യ ജീവിതത്തിനു ഈ ഭൂമിയില്‍ ഒഴിച്ച് കൂടാനാവാത്തതാണ്. രാപ്പകളുടെ മാറ്റങ്ങള്‍, സൂര്യ ചന്ദ്രന്മാരുടെ ഗതിവിഗതികള്‍, ചൂടും തണുപ്പും, മഴ വര്ഷിരക്കല്‍ പോലെയുള്ള അല്ലാഹുവിന്റെു അനുഗ്രഹങ്ങളെ നന്ദിയോടെ സ്മരിക്കുന്ന ഒരു ലഘുലേഖയാണ് ഇത്. പ്രാപഞ്ചിക പ്രതിഭാസ ങ്ങളോട് വിശ്വാസി സിയുദെ നിലപാട് എന്തായിരിക്കണം എന്ന് സൂചിപ്പിക്കുന്നു.

API



