ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും പിതൃ പുത്ര ബന്ധത്തില്‍ കാണുന്ന ഉദാത്തമായ മാതൃകകള്‍ സന്താന ശിക്ഷണ വിഷയത്തില്‍ മാതൃകയാക്കണമെന്നു ഉപദേശിക്കുന്ന സാര സമ്പൂര്‍ണ്ണമായ പ്രഭാഷണം. പ്രവാചകന്മാരുടെ ചര്യകളില്‍ കാണുന്ന ഇത്തരം ഉത്തമ മാതൃകകള്‍ കൊണ്ട് ഓരോ രക്ഷിതാവും തന്റെ കുടുംബത്തെയും സന്താനങ്ങളെയും അലങ്കരിക്കണം.
സന്താന ശിക്ഷണം പ്രവാചക മാതൃകയില്‍ - (മലയാളം)
ഇദ്ദ:യും അനുബന്ധ വിഷയങ്ങളും - (മലയാളം)
ഭര്‍ത്താവിന്റെ മരണത്താലോ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹത്തിനായി പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച് കാത്തിരിക്കുതിനാണ് സാങ്കേതികമായി \’ഇദ്ദഃ\’ എന്ന് പറയുന്നത്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങളാല്‍ ഇത് വാജിബാണ്(നിര്‍ബന്ധം) എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ഇദ്ദ:യുമായി ബന്ധപെട്ട ഇസ്‌ലാമിക വിധികളും അനുബന്ധ വിഷയങ്ങളും വിശദീകരിക്കുന്നു.
സംഗീതം: ഇസ്ലാമിക വിധി - (മലയാളം)
അനിസ്ലാമിക ഗാനങ്ങളുടെയും സംഗീതത്തിന്റെയും ഇസ്ലാമിക വിധി വിശദമാക്കുന്ന ലഘു കൃതി. സംഗീതം മനുഷ്യ മനസ്സില്‍ ചെലുത്തുന്ന ദു:സ്വാധീനത്തിന്റെ ആഴവും പിശാച് ഒരുക്കുന്ന ബന്ധനങ്ങളുടെ മുറുക്കവും വിശദമാക്കുന്നു. പിശാചിന്റെ കുഴലൂത്തായ മ്യൂസിക് തിന്മകളിലേക്കും അധര്‍മ്മങ്ങളിലേ ക്കും മനുഷ്യനെ നയിക്കുന്നു. ദൈവ സ്മരണയില്‍ നിന്നും വിശുദ്ധ ഖുര്‍ആനില്‍ നിന്നും അകറ്റുന്നു.
ഇദ്ദയും അനുബന്ധ വിഷയങ്ങളും - (മലയാളം)
ഭര്ത്താലവിന്റെ മരണത്താലോ ഭര്ത്താ വുമായി വിവാഹ ബന്ധം വേര്പി രിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹം വരെയോ പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച് കാത്തിരിക്കുന്നതിനാണ് സാങ്കേതികമായി ഇദ്ദഃ എന്ന് പറയുന്നത്. ഇദ്ദ ആചരിക്കേണ്ടതാരൊക്കെ, ഇദ്ദ ആചരിക്കേണ്ട സ്ഥലമെവിടെ ? മുതലായ ഇദ്ദ ആചരികുന്നവരുടെ വിധി വിലക്കുകള്‍ വിവരിക്കുന്നു..
വാർത്തകൾ പ്രചരിപ്പിക്കുന്നവരോട് - (മലയാളം)
ഔലിയായുടെ കറാമത്ത് കഥകള്‍ , ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ , മത രാഷ്ട്രീയ രംഗങ്ങളില്‍ എതിര്‍ ഭാഗത്ത് നില്ക്കുന്നവരെ തേജോവധം ചെയ്തു കൊണ്ടുള്ള വാര്ത്തകള്‍ , നിമിഷ നേരങ്ങള്‍ കൊണ്ട് പ്രചരിക്കുന്ന ഇത്തരം വാര്ത്തകള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നു. എത്ര കുടുംബങ്ങളെയാണ് ഇത്തരം വാര്ത്തകള്‍ തകര്ത്ത് കളഞ്ഞത്, എത്രയെത്ര സ്നേഹിതന്മാരെയാണ് അത് ഭിന്നിപ്പിച്ചത്, എത്രയോ ഹൃദയങ്ങള്ക്കാണ് അത് ദുഖങ്ങള്‍ സമ്മാനിച്ചത്, എത്രയോ കച്ചവട സ്ഥാപനങ്ങളും കമ്പനികളുമാണ് ഇത്തരം കുപ്രചരണങ്ങളാല്‍ സാമ്പത്തികമായി....
പ്രിയതമന്‍... ഒരു ഭാര്യയുടെ പരിഭവമൊഴികള്‍ - (മലയാളം)
പെണ്ണിന്റെ ശാരീരികവും മാനസികവുമായ സംത്രിപ്തി ഉറപ്പു വരുത്തല്‍ ആണിന്റെ ഇസ്ലാമികമായ ബാധ്യതയാണെന്ന തിരിച്ചറിവാണ്‍ ഈ പുസ്തകത്തിന്റെ അന്തര്ധാിര. ഭാര്യ എന്ന നിലയിലുള്ള അവകാശങ്ങള്‍ സ്ത്രീക്ക് അന്യായമായി നിഷേധിക്കപ്പെടുന്ന രീതികളും ഇടങ്ങളും മനസ്സില്‍ സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലാത്ത് പുരുഷന്മാരെ മുഴുവന്‍ ആത്മവിചാരണക്ക് പ്രേരിപ്പിക്കുന്ന ഭാഷയില്‍ ഈ കൃതിയില്‍ ആവിഷ്കരിച്ചിരിക്കുന്നു.
വിവാഹിതരാവുന്നവരോട് - (മലയാളം)
ജീവിതത്തിന്റെ മറ്റേതു മേഖലയിലുമെന്നത് പോലെ ദൈവീക മാര്ഗദദര്ശാനങ്ങള്‍ അനുധാവനം ചെയ്തവര്ക്ക് മാത്രമേ ദാമ്പത്യ ജീവിതവും പൂര്ണ്ണ്മായി ആസ്വധിക്കാനാവൂ. ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നവര്ക്ക് ഖുര്‍’ആനും സുന്നത്തും നല്കുാന്ന മാര്ഗ്ഗവരേഖ സമഗ്രമായി വിശദീകരിക്കുന്ന ഗ്രന്ഥം
അല്ലാഹു പരലോകത്ത് തണൽ നൽകുന്ന ഏഴ് വിഭാഗത്തെ കുറിച്ചുള്ള വിശദീകരണം; ആരാധനയിൽ വളർന്നു വന്ന യുവാവ്
സ്ത്രീ നേതൃത്വം ഇസ്‌ലാമിൽ - (മലയാളം)
സ്ത്രീയുടെ മഹത്വവും ഇസ്‌ലാമിൽ അവൾ ആദരിക്കപ്പെടുന്നത് എപ്രകാരമാണെന്നും സ്ത്രീ നേതൃത്വം ഇസ്‌ലാമിൽ എന്ന ഈ ഗ്രന്ഥം വിശദീകരിക്കുന്നു. മകൾ , ഭാര്യ, മാതാവ് എന്നീ നിലകളിലും ഭർത്താവിന്റെ വീട്ടിലും അവൾക്കു ഇസ്‌ലാം നൽകിയ സുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുന്നു. സമൂഹത്തിൽ ഇറങ്ങേണ്ടി വരുമ്പോൾ പാലിക്കേണ്ട ഇസ്‌ലാമിക സ്വഭാവങ്ങളെയും മര്യാദകളെയും കുറിച്ച് അവളെ ബോധവൽക്കരിക്കുന്നു.
നിഖാബ് - (മലയാളം)
ഇസ്‌ലാമിക ജീവിതത്തിലേക്ക് "നിഖാബ്" നിങ്ങളെ തിരിച്ചു വിളിക്കുന്നു. ഖുർആനിന്റേയും സുന്നത്തിന്റെയും ആ പ്രഭവ കാലത്തേക്ക്. ഇസ്ലാമിക സമൂഹം ഉന്നത ശോഭയണിഞ്ഞ ഒരു കാലഘട്ടം. പ്രമാണങ്ങളിലൂടെ, പതിനാലു നൂറ്റാണ്ടുകളിലെ ചിത്രങ്ങളിലൂടെ ഈ ഗ്രന്ഥം വായനക്കാരെ വഴി നടത്തുന്നു.
സന്താന പരിപാലനം - (മലയാളം)
ഐഹിക ലോകത്തെ സൗന്ദര്യവും വിഭവങ്ങളുമായ സന്താനങ്ങളെ വിവിധ ഘട്ടങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് വളര്‍ത്തേണ്ടത് എങ്ങിനെ എന്ന് മക്കയിലെ വിഖ്യാത സലഫി പണ്ഡിതനായ മുഹമ്മദ് ജമീല്‍ സൈനു ഈ കൃതിയിലൂടെ വിശദീകരിക്കുന്നു.
ദാമ്പത്യ മര്യാദകള്‍ പ്രവാചക ചര്യയില്‍ - (മലയാളം)
വിവാഹം, വിവാനാനന്തര മര്യാദകള്‍, സ്ത്രീകള്ക്കും പുരുഷന്മാര്ക്കും അനുവദനീയമായ കാര്യങ്ങള്‍, നിഷിദ്ധമായ കാര്യങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ ദമ്പതികള്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വിശദീകരണം.

API



