×
Image

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാതിരിക്കാനുള്ള പത്തു കാരണങ്ങള്‍ - (മലയാളം)

അല്ലാഹുവിനോട്‌ സദാ പ്രാര്‍ഥിക്കേണ്ടവനാണ്‌ മുസ്ലിം. പ്രാര്‍ഥനകള്‍ക്ക്‌ അല്ലാഹുവില്‍ നിന്ന് ഉത്തരം ലഭിക്കേണമെത്‌ ഓരോരുത്തരുടേയും ആഗ്രഹമാണ്‌. എന്നാല്‍ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടാതിരിക്കാന്‍ കാരണമാകുന്ന ചില സംഗതികള്‍ വ്യക്തികളില്‍ ഉണ്ടായേക്കാം. അത്തരം കാരണങ്ങളിലെ ഗൗരവമര്‍ഹിക്കുന്ന പത്ത്‌ സംഗതികളാണ്‌ ഈ രചനയിലെ പ്രതിപാദ്യം.

Image

നന്മയിലേക്ക് ധ്രിതിപ്പെടുക - (മലയാളം)

വിശ്വാസിയുടെ ജീവിതം നന്മ നിറഞ്ഞതാക്കാന്‍ ഉപകരിക്കുന്ന ഒട്ടനവധി സത്കര്‍മ്മങ്ങളെ പരിചയപ്പെടുത്തുന്ന ഉത്തമമായ കൃതിയാണ്‌ ഇത്‌. പ്രവാകചന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) തിരുമൊഴികളെ ആധാരമാക്കിക്കൊണ്ടുള്ള രചനയാണിത്‌.

Image

നന്‍മയുടെ കവാടങ്ങള്‍ - (മലയാളം)

സ്വര്‍ഗ പ്രവേശനത്തിനുതകുന്ന നന്മ്കളെ, പ്രമാണങ്ങളുദ്ധരിച്ചു കൊണ്ട്‌ വിശദീകരിക്കുന്ന കൊച്ചു കൃതിയാണിത്‌. സത്കര്‍മ്മങ്ങളില്‍ മാത്സര്യം കാണിക്കേണ്ട ഓരോ വിശ്വാസിക്കും ഈ കൃതി ഉപകരിക്കും. ഇന്‍ശാഅ്‌ അല്ലാഹ്‌

Image

ദൈവിക ഭവനങ്ങള്‍ - (മലയാളം)

മസ്ജിദുകളുടെ ശ്രേഷ്ടതകളും പ്രാധാന്യവും അതുമായി ബന്ധപ്പെട്ടു മുസ്ലിം പാലിക്കേണ്ട മര്യാദകളും വിവരിക്കുന്നു. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്‌. അത്‌ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും, നിര്‍മ്മി ക്കേണ്ടതും മുസ്ലീംകളുടെ ബാധ്യതയാണ്‌. പള്ളിയിലേക്ക്‌ ഭംഗിയോടെ പുറപ്പെടുക, അവിടെ നടക്കു ജുമുഅ ജമാഅത്തുകളില്‍ കൃത്യമായി പങ്കെടുക്കുക. പള്ളിയുമായി ബന്ധപ്പെട്ടു ‌ ജീവി ക്കു ന്നവര്‍ക്ക്‌ അല്ലാഹു പരലോകത്ത്‌ തണല്‍ നല്‍കി ആദരിക്കുതാണ്‌.

Image

അയല്‍പക്ക മര്യാദകള്‍ - (മലയാളം)

അയല്‍പക്ക മര്യാദകളെക്കുറിച്ച്‌ ക്വുര്‍ആനിലുംഹദീഥിലും ധാരാളം പരാമര്‍ശങ്ങള്‍ കാണാം ,നിങ്ങള്‍ കറിയില്‍ വെള്ളം ചേര്‍ത്തെങ്കിലും അയല്‍വാസിക്ക്‌ കൊടുക്കുക, എന്ന പ്രവാചകന്റെ കല്‍പന നമ്മള്‍ അയല്‍വാസികളോട്‌ പെരുമാറേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അയല്‍വാസി മുസ്ലിമാണോ അമുസ്ലിമാണോ എന്ന വേര്‍തരിവിനും വലിയ പ്രാധാന്യമില്ല. അവരെ സംരക്ഷിക്കാന്‍ കടപ്പെട്ടവരായതിനാല്‍ നാം അയല്‍വാസിയെ വഞ്ചിക്കുകയോ ചതിക്കുകയോ പാടില്ല, ദുഃഖകരമെന്ന്‌ പറയട്ടെ\’ നാമും അയല്‍വാസികള്‍ക്കു മിടയില്‍ വലിയ മതിലുകളാണ്‌, ഈ മതിലുകള്‍ നമ്മുടെ മനസ്സിലേക്കും കടുവരുന്നതിനെ നാം ഭയപ്പെടുക. വിശ്വാസി....

Image

വിനയം - (മലയാളം)

സ്വല്‍സഭാവത്തില്‍നിന്നും വ്യതിചലിക്കുമ്പോളാണ്വ്‌ മനുഷ്യന്ന് നാശം ഭവിക്കുക. വിശ്വാസി സ്വീകരിക്കേണ്ട സ്വഭാവഗുണങ്ങലില്‍ ഒന്നായ വിനയത്തിന്റെ പ്രാദാന്യവും അതിന്റെ മഹത്വവും അത്‌ സ്വീകരിച്ചാലുള്ള നേട്ടങ്ങളും വിവരിക്കുന്നു.

Image

റമദാന്‍ പുണ്യങ്ങളുടെ പൂക്കാലം - (മലയാളം)

റമദാന്‍ മാസത്തിന്റെയും വ്രതത്തിന്റെയും ശ്രേഷ്ടതകള്‍, റമദാനില്‍ നോമ്പനുഷ്ടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, റമദാനില്‍ ഉം\’റ നിര്‍വഹിച്ചാലുള്ള പ്രതിഫലം തുടങ്ങിയവ വിവരിക്കുന്നു.

Image

ഈ റമദാന്‍ നമ്മെ മാറ്റുമോ ? - (മലയാളം)

റമദാന്‍ മാസത്തിന്റെയും തൗബയുടെയും ഖുര്‍ ആനിന്റെയും ശ്രേഷ്ടതകളും റമദാന്‍ മാസത്തെ ജീവിത വിജയത്തിന്നുള്ള അവസരമായി നാം എങ്ങിനെ ഉപയോഗപ്പെടുത്തണം എന്ന കാര്യവും വിശദീകരിക്കുന്ന ഉത്ബോധനം.

Image

നാവിനെ സൂക്ഷിക്കുക - (മലയാളം)

സംസാരശേഷി അല്ലാഹു മനുഷ്യന്‌ നഅകിയ വലിയ ഒരു അനുഗ്രഹമാണ്‌. സംസാരിക്കാന്‍ കഴിയാത്തവരേയും വിക്കോടുകൂസംസാരിക്കുന്നവരേയും കാണുമ്പോള്‍ ഈ അനുഗ്രഹം നമുക്ക്‌ ബോധ്യമാകും. എല്ലില്ലാത്ത ഒരു കഷ്ണം മാംസം കൊണ്ട്‌ ‌ കോടിക്കണക്കിന്ന് മനുഷ്യര്‍ അനേകായിരം ഭാഷകള്‍ സംസാരിക്കുന്നു. നാവിനാലുണ്ടാകുന്ന വിപത്തുകളും ജീവിത വിജയത്തിന്നായി നാവിനെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും വ്യക്തമാക്കുന്നു

Image

സുബഹി നമസ്ക്കാരത്തില്‍ കുനൂത്തോ ? - (മലയാളം)

കേരളത്തിലെ പള്ളികളില്‍ ചെയ്തു വരുന്ന സുബഹി നമസ്കാരത്തിലെ കുനൂത്തിന്ന് പ്രമാണങ്ങളുടെ പിന്‍ബലമില്ല എന്നു വ്യക്തമാക്കുന്ന ലേഖനം. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെയും , അബൂബക്കര്‍, ഉമര്‍, ഉഥ്മാന്‍, അലി (റദിയല്ലാഹു അന്‍ഹും)യുടെ കൂടെയും നമസ്കരിച്ച സ്വഹാബിമാര്‍ അങ്ങിനെയൊരു കര്‍മ്മം അവരാരും ചെയ്തിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തുന്നു.

Image

സ്ത്രീകളുടെ പള്ളിപ്രവേശനം ഇസ്ലാമിക വീക്ഷണത്തില്‍ - (മലയാളം)

ഹിജാബിന്റെ ആയത്തിന്റെ അവതരണത്തിന്നു ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നുവോ ?? നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്തും അതിന്നു ശേഷവും നബിയുടെ ഭാര്യമാര്‍ പള്ളിയില്‍ പോയിരുന്നുവോ?? ഈ വിഷയകമായി ഇമാം ശാഫിയുടെ നിലപാട്‌ എന്ത്‌? സ്ത്രീകളുടെ പള്ളി പ്രവേശന കാര്യവുമായി ബന്ധപ്പെട്ട ഇസ്ലാമിക വിധി വ്യക്തമാക്കുന്ന ലേഖനം.

Image

അറുപത്‌ പ്രവാചക ഉപദേശങ്ങള്‍ - (മലയാളം)

പ്രവാചക വചനങ്ങളില്‍ വന്നിട്ടുള്ള വ്യത്യസ്ത ഉപദേശങ്ങളുടെ സമാഹാരം. പെരുമാറ്റം, ദൈവ ഭക്തി, അറിവ്‌, നന്മ കല്പിക്കല്‍, തിന്മ വിരോധിക്കല്‍, പ്രബോധനം, ഖുര്ആلന്‍ പാരായണം, കുടുംബ ബന്ധം തുടങ്ങിയ ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള ഉപദേശങ്ങള്‍.