മുഹമ്മദ് നബി(സ്വ)യുടെ കുടുംബവും തിരുമേനിയുടെ സ്വാഹാബികളും തമ്മിലുണ്ടായിരുന്നു ഊഷ്മളമായ സ്‌നേഹബന്ധങ്ങളും സൗഹൃദവും രേഖകള്‍ കൊണ്ട് വ്യക്തമാക്കുന്ന ശക്തമായ കൃതിയാണ് ഇത്. പ്രസ്തുത വിഷയത്തില്‍ പഠനാര്ഹണമായ ഇരുപത് കുറിപ്പുകളാണ് ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. പ്രവാചക കുടുംബവുമായി ബന്ധപ്പെ\’ അഞ്ചോ ആറോ തലമുറകളിലേക്ക് നീളുന്ന അമ്പതിലധികം വിവാഹബന്ധങ്ങളും ഈ ഗ്രന്ഥത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട്. വായനക്കാരന്ന് ഏറെ സഹായകമാകും വിധം വംശാവലിയുടെ ലളിതമായ ചാര്ട്ടു കളും ഇതില്‍ ഉള്ക്കൊയള്ളിച്ചിട്ടുണ്ട്.
സച്ചരിതരായ ഖലീഫമാര്‍ - (മലയാളം)
പ്രവാചകന്‍ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലമയ്ക്ക് ഷേശം ഇസ്ലാമിന്റെ നായ കരും മുഖ്യ ഭരണാധികാരികളുമായിരുന്ന നാല് ഖലീഫമാരുടെയും ചരിത്രം വിശധീകരിക്കുന്നു. ലോകമാസകലം ഇസ്ലാമിന്റെ വ്യാപനത്തിന്നു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അവരുടെ മാതൃകാപരമായ ജീവിതം ഇവിടെ വിശധീകരിക്കപ്പെടുന്നു.
സ്വഹാബ ചരിത്രത്തില്‍ നിന്ന് - (മലയാളം)
പ്രവാചകന്റെ കൂടെ ജീവിച്ച സ്വഹാബത്തില്‍ പലരുടെയും ചരിത്രം വിശദീകരിക്കുന്ന പ്രഭാഷണം. ഉമര്‍, സല്‍മാനുല്‍ ഫാരിസി, അബുദര്‍ദാഅ, അബൂ അയ്യൂബുല്‍ അന്‍സാരി തുടങ്ങിയവരുടെ ചരിത്രം. പ്രവാചകനോട് അവര്‍ കാണിച്ച സ്നേഹം, ഇസ്ലാമിക പ്രബോധന രംഗത്ത് അവര്‍ നടത്തിയ ത്യാഗങ്ങള്‍, ഈ രംഗത്ത് അവര്‍ കാണിച്ച ക്ഷമ തുടങ്ങിയ അവരുടെ വിശിഷ്ട വ്യക്തിത്വത്തെ അനാവരണം ചെയ്യുന്നു.
ആയിശ സിദ്ധീഖ (റ) - (മലയാളം)
വിശ്വാസികളെ ഉപദ്രവിക്കുകയും, അവരിൽ ദുരാരോപണങ്ങൾ ഉന്നയിക്കുക യും ചെയ്യുകയെന്നത് ഗുരുതരവും, ഭാരമേറിയതുമായ പാപമാ ണ് എന്നുപദേശിക്കുന്ന മസ്ജിദുൽ ഹറാം, മക്കയിൽ നടന്ന ജുമുഅ ഖുതുബ യുടെ പരിഭാഷ. വിശ്വാസികളുടെ മാ താവും പ്രവാചക പത്നിയുമായ ആയിശ(റ)യെ സംബന്ധിച്ച് ചില വിവരദോശികളുടെ ദുരാരോപണങ്ങൾക്ക് മറുപടി, മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി ആയിശ(റ) ക്കുള്ള പ്രത്യേകതകളും ശ്രേഷ്ടതകളും , മുതലായവ വിവരിക്കുന്നു.
അബ്‌സീനിയയിലേക്കുള്ള ഹിജ്‌റ - (മലയാളം)
പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, നബി(സ)യുടെ അനുചരർ അബ്‌സീനിയ യിലേക്ക് നടത്തിയ ഹിജ്‌റയെ കുറിച്ചുള്ള ലഘു വിവരണം
പ്രവാചകൻ (സ) തൗർ ഗുഹയിൽ - (മലയാളം)
പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, നബി(സ)യും അബൂ ബക്കർ (റ) യും തൗർ ഗുഹയിൽ ചിലവിട്ട സന്ദർഭത്തെ കുറിച്ചുള്ള ലഘു വിവരണം
അവർ പരസ്പരം പ്രശംസിക്കുന്നു. -- നബികുടുംബവും സ്വഹാബികളും തമ്മിൽ തമ്മിൽ പുലർത്തിയ ആദരവ്
സ്വഹാബികളുടെയും നബികുടുംബത്തിന്റെയും - ചരിത്രം എങ്ങനെ വായിക്കണം?
കേരളത്തിലെ തങ്ങന്മാര്‍ അഹ്ലുല്‍ ബൈത്തില്‍ പെട്ടവരാണോ ?? അങ്ങിനെയാണെങ്കില്‍ അവരെ ആദരിക്കേണ്ടതുണ്ടോ ?? എന്ന ചോദ്യത്തിന്നു മറുപടി

API




