മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക് ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.
ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും - (മലയാളം)
അല്ലാഹുവില്‍ പാപമോചനത്തിന് തേടുക - (മലയാളം)
അല്ലാഹുവിനോട് പാപമോചനം തേടുന്നതിന്റെ ശ്രേഷ്ടതകള്‍ , ഫലങ്ങള്‍ , പ്രത്യേക സന്ദര്‍ഭങ്ങള്‍ , സുന്നത്തായ രൂപങ്ങള്‍ മുതലായവ വിവരിക്കുന്നു.
ഫിത്നകളില്‍ മുസ് ലിമിന്റെ നിലപാട് - (മലയാളം)
മുസ്ലിം സമുദായത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് പ്രവാചക തിരുമേനി മു ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫിത്നകള്‍ ഉണ്ടാകുമ്പോള്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകള്‍ ആണ് ഈ ലഘുലേഖയില്‍ വിശദീകരിക്കുന്നത്. ഫിത്നകളില്‍ നിന്നും രക്ഷപ്പെടുവാന്‍ അല്ലാഹുവിലേക്ക് നിഷ്കളങ്കമായി പശ്ചാതപിച്ച് മടങ്ങുക. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തി അടയുക. തന്റെ നാവിനെ സൂക്ഷിക്കുക. പ്രയാസങ്ങളും കുഴപ്പങ്ങളുമുണ്ടാവു മ്പോള്‍ മതത്തില്‍ അഗാധജ്ഞാനമുള്ള നിഷ്കളങ്കരായ പണ്ഡിതന്മാരിലേക്ക് മട ങ്ങുകയും മുസ്ലിം ജമാഅത്തിനേയും. ഇമാമിനേയും പിന്‍ പറ്റുകയും അനുസരിക്കുകയും ചെയ്യുക.....
പ്രാര്ത്ഥന, ശ്രേഷ്ടതകളുംമര്യാദകളും - (മലയാളം)
ആരോട്‌പ്രാര്ത്ഥിക്കണം? പ്രാര്ത്ഥമനയുടെ മര്യാദകള്‍, നിബന്ധനകള്‍, പ്രാര്ത്ഥവനക്ക് ഉത്തരം ലഭിക്കുന്ന സന്ദര്ഭങ്ങള്‍, സമയങ്ങള്‍, സ്ഥലങ്ങള്‍, വിഭാഗങ്ങള്‍, ഖുര്ആനിലെയും പ്രവാചകന്മാരുടെയും ഹദീസിലെയും പ്രധാന പ്രാര്ത്ഥനകള്‍.
വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തും - (മലയാളം)
വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.
സകാത്തും അവകാശികളും - (മലയാളം)
ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില്‍ ഓന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണ് സകാത്ത് നല്‍കേണ്ടത് എന്നും വിവരിക്കുന്നു. സകാത്ത് നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം ഉണ്ടാകാന്‍ പോകുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്നു.
അസ്‌മാഉല്‍ ഹുസ്‌നാ - (മലയാളം)
സാധാരണക്കാര്ക്ക് അല്ലാഹുവിനെ കൃത്യമായി മന സിലാക്കുവാന്‍ വേണ്ടി വളരെ ലളിതമായ രൂപത്തില്‍ ഖുര്‍ ആനിലും, സ്വഹീഹായ ഹദീഥുകളിലും വന്നിട്ടുള്ള അല്ലാ ഹുവിന്റെ ഭംഗിയായ നാമങ്ങളും അതിന്റെ ആശയവും,ചെ റിയ വിശദീകരണവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ട രൂപം, അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം , അസ്മാഉല്‍ ഹുസ്നയുടെ ശ്രേഷ്ടതകള്‍ മുതലായവ വിവരിക്കുന്നു.
നന്മ കല്പി.ക്കുക; തിന്മ. വിരോധിക്കുക - (മലയാളം)
നന്മ കല്പിوക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുതിന്റെ ശ്രേഷ്ടതയും പ്രാധാന്യവും അതിന്റെ രൂപങ്ങളും വിശദീകരിക്കുന്നു
ബര്ത്ത്ഡേ ആഘോഷം - (മലയാളം)
മുസ്ലിംകളുടെ ഇടയിലേക്ക് പാശ്ചാത്യരില് നിന്ന് കടന്ന് കൂടിയ മാരകമായ ഒരു വിപത്തും, ബിദ്അത്തുമാണ്. കുട്ടികളുടെയും മറ്റും ബര്ത്ഡേ കൊണ്ടാടുക എന്നത് പ്രസ്തുത ആചാരത്തിന്റെ ഇസ്ലാമിക വിധിയെ ഈ കൃതി ചര്ച്ച ചെയ്യുന്നു.
പ്രവാചക ചരിത്ര സംഗ്രഹം - (മലയാളം)
മുഹമ്മദ് നബി (സ) യുടെ ജീവിതത്തിണ്റ്റെ വിവിധ ഘട്ടങ്ങള്‍ സംക്ഷിപ്തവും സമയ ക്ളിപ്തതയോടെയും വിവരിക്കുന്ന ലഘുകൃതി. ജനനം മുതല്‍ പ്രവാചകത്വം ലഭിക്കുന്നതു വരെയുള്ള ഘട്ടം, മക്കാ കാലഘട്ടം, മദീന കാലഘട്ടം, പ്രവാചകണ്റ്റെ കുടുംബവിവരണങ്ങള്‍ തുടങ്ങി ഏതൊരു വ്യക്തിയും അവശ്യം അറിഞ്ഞിരിക്കേണ്ട വിജ്ഞാനങ്ങള്‍ ഉള്ക്കൊയള്ളിച്ചിരിക്കുന്നു.
യഥാര്ത്ഥ വിജയികളാവുക - (മലയാളം)
മനുഷ്യന്റെ യഥാര്ത്ഥ ജീവിതം പരലോക ജീവിതമാണ്. ഇഹലോകം പരലോകത്തിലേക്കുള്ള യാത്രാ മധ്യേയുള്ള ഒരു വിശ്രമ കേന്ദ്രം മാത്രം. അല്ലാഹു വിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നതിലൂടെ മാത്രമേ പരലോക വിജയം സാധ്യമാവൂ. പരലോക വിജയത്തിന് നിദാനമായ കാര്യങ്ങള് എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്ന ഒരു ലഘു കൃതിയാണിത്.
ഹദീസ് അടിസ്ഥാന പാഠങ്ങള്‍ - (മലയാളം)
ഇസ്ലാമിക ശാസ്ത്രശാഖയില്‍ പെട്ട അടിസ്ഥാന ശാസ്ത്രമാണ് ഹദീസ് നിദാന ശാസ്ത്രം. മുഹമ്മദ് നബി (സ) യിലേക്ക് ചേര്ത്തു പറയുന്ന ഏതൊരു കാര്യത്തിണ്റ്റെയും സ്വീകാര്യതയും അസ്വീകാര്യതയും നിജപ്പെടുത്തുന്നത് ഈ ശാസ്ത്രത്തിലൂടെയാണ്. ഇസ്ളാമിക ശരീ അത്തിലെ രണ്ടാം പ്രമാണമായ പ്രവാചക ചര്യയുടെ ശ്രേഷ്ടതയും പ്രാധാന്യവുമാണ് ഈ ശാസ്ത്രത്തിനു പ്രചുര പ്രചാരം നല്കുണന്നത്.