ജനങ്ങള്‍ നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച് രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്. അതു മ്‌ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില്‍ അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
പുകവലി മാരകമാണ്; നിഷിദ്ധവും - (മലയാളം)
വിശ്വാസദീപ്തി അഥവാ സന്‍മാര്‍ഗ്ഗദര്‍ശനം - (മലയാളം)
വിശ്വാസ കാര്യങ്ങളിലെ സലഫീ മന്‍ഹജ് (പൂര്‍വ്വീകരായ സച്ചരിതരുടെ മാര്‍ഗ്ഗം) എപ്രകാരമായിരുന്നു എന്ന് കൃത്യമായും മനസ്സിലാക്കാന്‍ സഹായിക്കുന്ന, അല്ലാഹു വിന്‍റെ നാമവിശേഷണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിലെ പൂര്‍വ്വികരുടെ നിലപാട് വ്യക്തമായി പ്രതിപാദിക്കുന്ന രചന. പരലോക സംബന്ധമായ വിഷയങ്ങള്‍ , മദ്’ഹബിന്‍റെ ഇമാമുകള്‍ , ഇസ്ലാമിന്‍റെ പേരില്‍ ഉടലെടുത്തിട്ടുള്ള നവീന വാദികളായ പിഴച്ച കക്ഷികള്‍ എന്നിവരെക്കുറിച്ചും വിശദീകരിക്കുന്നു.
ഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന്‍ വിശകലനം - (മലയാളം)
മലയാളത്തില്‍ ഇന്ന് ഏറെ ചര്ച്ചപ ചെയ്യപ്പെടു വിഷയങ്ങളില്‍ ഒന്നാണ് വനിതാ വിമോചനം. സ്ത്രീവാദികളും ഇതര ഭൗതിക പ്രസ്ഥാനക്കാരുമെല്ലാം പ്രധാനമായും പറയുന്നത് സ്ത്രീശാക്തീകരണത്തെയും വിമോചനത്തെയും കുറിച്ചു തയൊണ്. പെണ്ണിനെ ആണാക്കിതീര്ക്കു താണ് വിമോചനമെന്ന് ചിലര്‍ കരുതുന്നു. മറ്റു ചിലരാകട്ടെ’ സകലവിധ വിധിവിലക്കുകളും പൊട്ടിച്ചെറിഞ്ഞ് ’സുഖിക്കുന്നതിന്റെ പേരാണത് എുന്നും.. സ്ത്രീ വിമോചനത്തിന്റെ മറവില്‍ പാശ്ചാത്യ നാടുകളില്‍ നടക്കുന്ന പീഢനങ്ങളെകുറിച്ച അനുഭവചിത്രം നല്കുശന്നതോടൊപ്പം ഈ രംഗത്തെ ഇസ്ലാമിന്റെ മാനവികമായ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ....
താടി: ഇസ്ലാമിന്റെ ചിഹ്നം - (മലയാളം)
ഇസ്ലാമിന്റെ ചിഹ്നമായ താടിയെ കുറിച്ചുള്ള സമഗ്രമായ പഠനം. പ്രവാചക വചനങ്ങള്‍, പണ്ഡിതാഭിപ്രായങ്ങള് എന്നിവ നല്കിസക്കൊണ്ട് താടി ഉപേക്ഷിക്കുന്നതിന്റെ ശിക്ഷയും അതിന്റെ ഗൌരവവും വിശദമാക്കുന്നു.
വൈവാഹിക നിയമങ്ങള്‍ - (മലയാളം)
വിവാഹത്തിന്റെ ലക്‌ഷ്യം, വൈവാഹിക രംഗങ്ങളില്‍ കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്‍, വിവാഹ രംഗങ്ങളില്‍ വധൂവരന്മാര്‍ പാലിക്കേണ്ട മര്യാദകള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.
അന്ധവിശ്വാസങ്ങള്‍ കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന്‍ രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ് ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം.
ആഗ്രഹ സഫലീകരണം - (മലയാളം)
ആഗ്രഹങ്ങള്‍ മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മാത്രം കഴിവുകള്‍ കൊണ്ട് അവയെ നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില്‍ പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്‍ത്ഥ ദൈവമല്ലാത്ത മനുഷ്യര്‍ പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ....
ശൈഖ് മുഹമ്മദ് ബ്നു അബ്ദുല്‍ വഹ്ഹാബ് - (മലയാളം)
സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്‍ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില്‍ പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അത്തരം അന്ധവിശ്വസങ്ങള്‍ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന്‍ ബ്നു ഗനാം എഴുതിയ “രൌദത്തുല്‍ അഫ്കാര്‍ വല്‍ അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.
ആരാധനകളും അബദ്ധങ്ങളും - (മലയാളം)
ചില മുസ്ലിം സഹോദര സഹോദരിമാര്‍ ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ് എന്ന് സവിസ്തരം വിവരിക്കുകയും ചെയ്യുന്നു.
ജനാസയില്‍ അനുവദനീയമായതും പാടില്ലാത്തതും - (മലയാളം)
ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മയ്യത്ത് പരിപാലനവുമായി ബന്ധപ്പെട്ട സുന്നത്തുകള്‍ ഏവ എന്നും ബിദ്‌അത്തുകള്‍ എന്ത് എന്നും വിവരിക്കുന്ന ലളിതമായ പുസ്തകം.
ഹറം ശരീഫ്: ശ്രേഷ്ടതകളുംമര്യാധകളും - (മലയാളം)
അന്തിമപ്രവാചകനായ മുഹമ്മദ് നബി(സ)യുള്പ്പുടെ നിരവധി പ്രവാചകന്മാവരുടെ വാസസ്ഥലമായിരുന്നമക്കയുടെയും അതുള്ക്കൊ ള്ളുന്ന മറ്റു പ്രദേശ ങ്ങളുടെയും ശ്രേഷ്ടതകള്‍ വിശുദ്ധഖുര്ആയനിന്റെയയും തിരുസുന്നത്തിന്റെ യും അടിസ്ഥാനത്തില്‍ വിവരിക്കുന്ന ഒരു അപൂര്വധഗ്രന്ഥം
മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടി - (മലയാളം)
ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ് വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി

API
