×
Image

കപട വിശ്വാസിയുടെ ബഹുനിറങ്ങള്‍ - (മലയാളം)

മുഅ്മിനുകള്‍ക്കിടയില്‍ വിശ്വാസികളായി അഭിനയിക്കുകയും ഇസ്ലാമിന്റേയും മുസ്ലിംകളുടേയും തകര്‍ച്ചക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന കപടന്മാരാണ്‌ മുനാഫിഖുകള്‍. പ്രവാചകന്റെ കാലം മുതല്‍ക്കേ ഈ വിഭാഗത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആരാണിവര്‍? അവരുടെ സ്വഭാവങ്ങളും നിലപാടുകളുമെന്താണ്‌? അവരെ തിരിച്ചറിയാനാകുന്നത്‌ എങ്ങിനെ? തുടങ്ങിയ കാര്യങ്ങള്‍ പ്രാമാണികമായി വിശദീകരിക്കുന്ന് കൃതിയാണ്‌ ഇത്‌.

Image

ഹജ്ജിന്റെ രൂപം - (മലയാളം)

നബി (സ) പഠിപ്പിച്ച പോലെ മഖ്‌ബൂലും മബ്റൂറുമായ ഹജ്ജു നി ർ’വ്വഹിക്കാന്‍ സഹായകമായ ഒരു ഉത്തമ കൃതി. പണ്ഡിത ശ്രേഷ്ടരായിരുന്ന ഷെയ്ഖ് മുഹമ്മദു ബ്നു സ്വാലിഹുല്‍ ഉഥയ്മീന്റെജ ഹജ്ജു, ഉംറ, സിയാറത്ത് എന്ന ഗ്രന്ഥത്തില്‍ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇത്. അറഫയില്‍ പ്രയോജനപ്പെടാവുന്ന ചില പ്രാർത്ഥനകളും ഹാജിമാര്ക്ക് സംഭവിക്കുന്ന ചില അബദ്ധങ്ങളും പ്രത്യേഗം പരാമര്ശിദച്ചിരിക്കുന്നു.

Image

ഓർമ്മകളുടെ തീരത്ത് - (മലയാളം)

ആത്മകഥാ ശൈലിയിൽ എഴുതപ്പെട്ട ഒരു ഇസ്‌ലാമിക കൃതിയാണ് ഓർമകളുടെ തീരത്ത് എന്ന ഈ പുസ്തകം. തൗഹീദീ പ്രബോധനത്തിനും ശിർക്ക് ബിദ്അത്തുകളുടെ വിപാടനത്തിനുമായി ജീവിതം ചെലവഴിച്ച മഹാനായ കെ. ഉമർ മൌലവി (റഹിമഹുല്ലാഹ്)യുടെ ധന്യ കരങ്ങളിലൂടെ വിരചിതമായ വിശ്രുത ഗ്രന്ഥം. ഒരു കാലത്ത് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകന്നു ജീവിച്ച കേരളീയ മുസ്‌ലിംകളുടെ നേർ ചിത്രം ഇതിൽ വരച്ചു വെച്ചിട്ടുണ്ട്. ഖുർആനിലേക്കും തൗഹീദിലെക്കും സുന്നത്തിലേക്കും ക്ഷണിച്ചു കൊണ്ടുള്ള തന്റെ ജീവിത....

Image

ഇസ്’ലാമിക മര്യാദകൾ - (മലയാളം)

മാതാപിതാക്കൾ, ഉറക്കവും പ്രാർത്ഥനയും, ഖബർ സന്ദർശന മര്യാദകൾ, പ്രവാചകന്റെ പേരിലുള്ള സ്വലാത്ത്‌ തുടങ്ങിയ ജീവിതത്തിൽ പാലിക്കേണ്ട വിശ്വാസം, നിയമങ്ങൾ,മര്യാദകൾ, വിധിവിലക്കുകൾ, അനുഷ്ഠാനങ്ങൾ,ക ർമ്മങ്ങൾ എന്നിവ പ്രമാണബദ്ധമായി വിവരിക്കുന്നു.

Image

ഞാന്‍ ഹജ്ജ്‌ ചെയ്യേണ്ടതെങ്ങനെ? - (മലയാളം)

പ്രവാചക തിരുമേനി(സ)യില്‍ നിന്ന് ശരിയായി വന്നതിനോട്‌ യോജിച്ച രീതിയില്‍ ക്രോഡീകരിച്ച ഹജ്ജിന്റെ വിധികള്‍ പ്രതിപാദിക്കുന്ന ഈ കൃതി ഹാജിയെ തന്റെ കര്മ്മ ങ്ങള്‍ പൂര്ത്തീ കരിക്കാനും തനിക്ക്‌ ചെയ്യല്‍ നിര്ബിന്ധമായ കാര്യങ്ങളില്‍ മാര്ഗകദര്ശ്നം ലഭിക്കാനും ഏറെ പ്രയോജനപ്പെടും.

Image

പ്രിയതമന്‍... ഒരു ഭാര്യയുടെ പരിഭവമൊഴികള്‍ - (മലയാളം)

പെണ്ണിന്റെ ശാരീരികവും മാനസികവുമായ സംത്രിപ്തി ഉറപ്പു വരുത്തല്‍ ആണിന്റെ ഇസ്ലാമികമായ ബാധ്യതയാണെന്ന തിരിച്ചറിവാണ്‍ ഈ പുസ്തകത്തിന്റെ അന്തര്ധാിര. ഭാര്യ എന്ന നിലയിലുള്ള അവകാശങ്ങള്‍ സ്ത്രീക്ക്‌ അന്യായമായി നിഷേധിക്കപ്പെടുന്ന രീതികളും ഇടങ്ങളും മനസ്സില്‍ സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലാത്ത്‌ പുരുഷന്മാരെ മുഴുവന്‍ ആത്മവിചാരണക്ക്‌ പ്രേരിപ്പിക്കുന്ന ഭാഷയില്‍ ഈ കൃതിയില്‍ ആവിഷ്കരിച്ചിരിക്കുന്നു.

Image

വിവാഹിതരാവുന്നവരോട്‌ - (മലയാളം)

ജീവിതത്തിന്റെ മറ്റേതു മേഖലയിലുമെന്നത്‌ പോലെ ദൈവീക മാര്ഗദദര്ശാനങ്ങള്‍ അനുധാവനം ചെയ്തവര്ക്ക് ‌ മാത്രമേ ദാമ്പത്യ ജീവിതവും പൂര്ണ്ണ്മായി ആസ്വധിക്കാനാവൂ. ദാമ്പത്യ ജീവിതത്തിലേക്ക്‌ കടക്കുന്നവര്ക്ക് ‌ ഖുര്‍’ആനും സുന്നത്തും നല്കുാന്ന മാര്ഗ്ഗവരേഖ സമഗ്രമായി വിശദീകരിക്കുന്ന ഗ്രന്ഥം

Image

ഖുർആൻ വ്യാഖ്യാനം : സംശയങ്ങളും മറുപടിയും - (മലയാളം)

ഇസ്ലാമിക വിധികൾ നിർദ്ധരിച്ചെടുക്കുന്നതിനും സ്വീകരിക്കുന്നതിനും ഖുർആൻ തന്നെ മതിയാകുമെന്നും, ഓരോരുത്തരുടെയും അഭീഷ്ടങ്ങൾക്കനുസരിച്ചു ഖുർആനിനെ വ്യാഖ്യാനിക്കാമെന്നും വാദിക്കുന്നവർക്ക് മതിയായ മറുപടി നൽകുകയാണ് ഈ കൃതി. ഖുർആനിനെ വ്യാഖ്യാനിക്കുന്നിടത്ത് പ്രവാചക സുന്നത്തിൻറെ അനിവാര്യത ഇതിൽ ബോധ്യപ്പെടുത്തുന്നുണ്ട്‌.

Image

ഉംറ: ഒരു മാർഗ രേഖ - (മലയാളം)

ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനകളിൽ ഒന്നായ ഉംറയെ കുറിച്ചും അതിൽ കടന്നു വരാവുന്ന അബദ്ധങ്ങളെ കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്ന കൊച്ചു കൃതി.

Image

സ്ത്രീ നേതൃത്വം ഇസ്‌ലാമിൽ - (മലയാളം)

സ്ത്രീയുടെ മഹത്വവും ഇസ്‌ലാമിൽ അവൾ ആദരിക്കപ്പെടുന്നത് എപ്രകാരമാണെന്നും സ്ത്രീ നേതൃത്വം ഇസ്‌ലാമിൽ എന്ന ഈ ഗ്രന്ഥം വിശദീകരിക്കുന്നു. മകൾ , ഭാര്യ, മാതാവ് എന്നീ നിലകളിലും ഭർത്താവിന്റെ വീട്ടിലും അവൾക്കു ഇസ്‌ലാം നൽകിയ സുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുന്നു. സമൂഹത്തിൽ ഇറങ്ങേണ്ടി വരുമ്പോൾ പാലിക്കേണ്ട ഇസ്‌ലാമിക സ്വഭാവങ്ങളെയും മര്യാദകളെയും കുറിച്ച് അവളെ ബോധവൽക്കരിക്കുന്നു.

Image

നിഖാബ് - (മലയാളം)

ഇസ്‌ലാമിക ജീവിതത്തിലേക്ക് "നിഖാബ്" നിങ്ങളെ തിരിച്ചു വിളിക്കുന്നു. ഖുർആനിന്റേയും സുന്നത്തിന്റെയും ആ പ്രഭവ കാലത്തേക്ക്. ഇസ്ലാമിക സമൂഹം ഉന്നത ശോഭയണിഞ്ഞ ഒരു കാലഘട്ടം. പ്രമാണങ്ങളിലൂടെ, പതിനാലു നൂറ്റാണ്ടുകളിലെ ചിത്രങ്ങളിലൂടെ ഈ ഗ്രന്ഥം വായനക്കാരെ വഴി നടത്തുന്നു.

Image

അവർ പരസ്പരം പ്രശംസിക്കുന്നു. -- നബികുടുംബവും സ്വഹാബികളും തമ്മിൽ തമ്മിൽ പുലർത്തിയ ആദരവ് - (മലയാളം)

അവർ പരസ്പരം പ്രശംസിക്കുന്നു. -- നബികുടുംബവും സ്വഹാബികളും തമ്മിൽ തമ്മിൽ പുലർത്തിയ ആദരവ്