പൊതുജനങ്ങളില്‍ ചിലരില്‍ നമസ്കരിക്കുമ്പോള്‍ കണ്ടുവരാറുള്ള അച്ചടക്കമില്ലായ്മ,അധിക ചലനങ്ങള്‍ ,ഇമാമിനെ മുന്കടക്കല് , തുടങ്ങിയ നിഷിദ്ധങ്ങളെക്കുറിച്ച് വിവരിക്കുന്നു
ആരാധനകള്‍, വിവാഹം, യാത്ര, ദിനചര്യകള്‍, വിപത്തുകള്‍ ബാധിക്കുമ്പോള്‍ തുടങ്ങിയ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനോട് പ്രാര്ത്ഥി ക്കാനും അവനെ പ്രകീര്‍ത്തിക്കാനും, ഖുര്‍ആനിലും സുന്ന ത്തിലും നിര്‍ദ്ദേശിക്കപ്പെട്ട ദിക്റുകളുടെയും ദുആകളുടെയും സമാഹാരം
പ്രവാചക സ്നേഹം എങ്ങിനെ? - (മലയാളം)
മുഹമ്മദ് നബി (സ്വ)യെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കേണ്ടതെ ങ്ങിനെയെന്ന് വിശുദ്ധ ഖുര്‍ ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. പ്രവാചകന്റെ ജന്മ ദിനാഘോഷം, അതിനോടനുബന്ധിച്ചുള്ള മൗലിദ് പാരായണം എന്നിവയുടെ യാതാര്‍ത്ഥ്യമെന്ത്? ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വഹാബി വര്യന്മാരുടെയും മദ് ഹബിന്റെ ഇമാമുകളുടെയും ചര്യയിലൂടെ പ്രമാണാതിഷ്ടിതമായി വിലയിരുത്തുന്നു.
തീവ്രവാദികളോട് ഗുണകാംക്ഷയോടെ - (മലയാളം)
ഇസ്ലാമിന്റെ സരണിയിലേക്ക് തിരിച്ചുവരാന്‍ തീവ്രവാദികളോട് ഉപദേശിക്കുന്നു.
ഉറുക്കും ഏലസും - (മലയാളം)
മനുഷ്യ ജീവിതത്തില്‍ ഉറുക്കുകള്ക്കുംن, മന്ത്രച്ചരടുകള്ക്കും സ്വാധീനമുണ്ട് എന്നു് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം നമുക്കിടയിലുണ്ട്. വിഭവങ്ങള്‍ ലഭിക്കാന്‍, കണ്ണേറ് തടയാന്‍, ഉപദ്രവങ്ങളില്‍ നിന്നും രക്ഷ ലഭിക്കാന്‍, ഭാര്യാഭര്‍ത്തൃ ബന്ധം സുദൃഢമാകാന്‍ തുടങ്ങിയ കാര്യങ്ങള്ക്ക്ി ഇത്തരം സാമഗ്രികള്‍ക്ക് കഴിവുണ്ട് എന്നാണ് അവരുടെ ധാരണ. ഇവ്വിഷയകമായി, ഇസ്ലാമിന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്ന ലഘുകൃതിയാണ് ഇത്. തീര്ച്ചിയായും വായിച്ചിരിക്കേണ്ട കൃതി.
തവസ്സുല്‍ - (മലയാളം)
മുസ്ലിം സമൂഹം അല്ലാഹുവില്‍ നിന്നും അകലുകയും, ദീനിനെ സംബന്ധിച്ച് അജ്ഞരാവുകയും ചെയ്തതിന്റെ ഫലമായി പലതരം ശിര്ക്ക ന് ആചാരങ്ങളിലും ഖുറാഫാത്തുകളിലും അകപ്പെട്ടു പോയിട്ടുണ്ട്. അതില്‍ പെട്ട ഒന്നാണ് ഔലിയാക്കളോടും സ്വാലിഹുകളോടും തവസ്സുല്‍ ചെയ്ത് അവരോട് പ്രാര്ഥിഫക്കുന്ന സമ്പ്രദായം. പ്രശ്ന പരിഹാരങ്ങളും ആവശ്യ നിവൃത്തിക്കും ഔലിയാക്കളോടുള്ള തവസ്സുല്‍ ഫലം ചെയ്യുമെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്ആെനിന്റെയും സുന്നത്തിന്റെയും അധ്യാപനമെന്താണ്? ഈ കൃതിയില്‍ വിശദീകരിക്കപ്പെടുന്നത് പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരമാണ്. ഉള്ക്കാിഴ്ച....
മാനവരില്‍ മഹോന്നതന്‍ - (മലയാളം)
അന്ത്യ പ്രവാചകന് മുഹമ്മദ് നബി(സ്വ)യുടെ ജീവചരിത്ര സംഗ്രഹമാണ് ഈ കൃതി. നബിതിരുമേനി ലോകജനതക്ക് മാതൃകയായിത്തീരുന്നത് എപ്രകാരമാണെന്ന് ഈ കൃതിയില്‍ സുതരാം വിശദമാക്കുന്നുണ്ട്. എല്ലാവരും മനസ്സിരുത്തി വായിക്കേണ്ട കൃതി.
മൂന്ന് അടിസ്ഥാന കാര്യങ്ങള്‍ - (മലയാളം)
ഓരോ മനുഷ്യനും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ’മൂന്ന് അടിസ്ഥാന കാര്യങ്ങള്‍’ ആയ രക്ഷിതാവിനെ അറിയല്‍, തന്റെ പ്രവാചകനെ അറിയല്‍, തന്റെ മതത്തെ അറിയല്‍ എന്നിവ എന്താണെന്ന് വിവരിക്കുന്നു.
നമസ്കാരം ഇസ്ലാമിന്റെ റുക്നുകളിലെ മഹത്തായ ഒന്നാണ്. സവിശേഷമാ യ സ്ഥാനമാണ് അതിന്നുള്ളത്. അല്ലാഹുവിന്ന് സമര്‍പ്പിക്കുന്ന ഏറ്റവും ഉല്‍കൃഷ്ടമായ ഈ ആരാധനാ കര്‍മ്മം ഓരോ വിശ്വാസിയും പ്രാധാന്യ പൂര്‍വം നിലനിര്‍ത്തിപ്പോരേണ്ടതുണ്ട്. നമ്മുടെ ജനാസയുടെ മേല്‍ അന്യര്‍ നമസ്ക്കരിക്കും മുമ്പ് നാം നമസ്കാരത്തില്‍ നിരതരാകണം. ഇത് ഒരു ഹൃദയകാരിയായ ഒരു ലേഖനം.
സലഫുസ്സ്വാലിഹിന്റെ വിശ്വാസ സംഗ്രഹം - (മലയാളം)
സച്ചരിതരായ സലഫുകള്‍ ഉള്‍ക്കൊള്ളുകയും കൈമാറുകയും ചെയ്ത വിശ്വാസ സംഹിതയെ സംക്ഷിപ്തമായി വിശദീകരിക്കുന്ന കൊച്ചു കൃതിയാണ് ഇത്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളായി നബിതിരുമേനിയില്‍ നിന്ന് നേരിട്ട് മനസ്സിലാക്കി ആചരിച്ചു വന്ന അവരുടെ അഖീദയാണ് വിശ്വാസീ ലോകം പിന്തുടരേണ്ടത് എന്ന് ഇത് വായിച്ചു കഴിയുമ്പോള്‍ ബോധ്യപ്പെടുന്നതാണ്.
അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള്‍ അവന്റെ മസ്ജിദുകളാണ്. എന്നാല്‍ മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള്‍ വിശ്വാസികള്‍ക്കിടയില്‍ ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്‍, സമൃദ്ധമായി രേഖകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്.
മദീന മസ്ജിദുന്നബവിയിൽ നടന്ന ഖുതുബയുടെ പരിഭാഷ സ്വിറാത്തുൽ മുസ്തഖീം എന്നാൽ എന്ത് ? ഹിദായത്ത് ലഭിക്കേണ്ടതി ന്റെ പ്രാധാന്യം, വിശുദ്ധ ഖുർആനും തിരുസുന്നത്തുമാകുന്ന പ്രമാണങ്ങളനുസരിച്ച് മൻഹജുസ്സലഫിന്റെ പാത പിന്‍പറ്റി ജീവിച്ചാൽ മാത്രമേ ഹിദായത്ത് ലഭിക്കുകയുള്ളൂ തുടങ്ങി സ്വർഗ്ഗ പ്രാപ്തിക്ക് അർഹരായ ഫിർഖത്തുന്നാജിയ (രക്ഷപ്പെട്ട കക്ഷി)യുടെ ഗുണ വിശേഷണങ്ങൾ വിശദീകരിക്കുന്നു.,

API

