×
Image

നീ നമസ്കരിക്കുക, നിനക്ക് നമസ്കരിക്കുന്നതിന് മുമ്പ് - (മലയാളം)

നമസ്കാരം ഇസ്‌ലാമിന്റെ റുക്നുകളിലെ മഹത്തായ ഒന്നാണ്. സവിശേഷമാ യ സ്ഥാനമാണ് അതിന്നുള്ളത്‌. അല്ലാഹുവിന്ന് സമര്‍പ്പിക്കുന്ന ഏറ്റവും ഉല്‍കൃഷ്ടമായ ഈ ആരാധനാ കര്‍മ്മം ഓരോ വിശ്വാസിയും പ്രാധാന്യ പൂര്‍വം നിലനിര്‍ത്തിപ്പോരേണ്ടതുണ്ട്. നമ്മുടെ ജനാസയുടെ മേല്‍ അന്യര്‍ നമസ്ക്കരിക്കും മുമ്പ് നാം നമസ്കാരത്തില്‍ നിരതരാകണം. ഇത് ഒരു ഹൃദയകാരിയായ ഒരു ലേഖനം.

Image

മൂന്ന് അടിസ്ഥാന കാര്യങ്ങള്‍ - (മലയാളം)

ഓരോ മനുഷ്യനും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ’മൂന്ന്‌ അടിസ്ഥാന കാര്യങ്ങള്‍’ ആയ രക്ഷിതാവിനെ അറിയല്‍, തന്റെ പ്രവാചകനെ അറിയല്‍, തന്റെ മതത്തെ അറിയല്‍ എന്നിവ എന്താണെന്ന് വിവരിക്കുന്നു.

Image

മാനവരില്‍ മഹോന്നതന്‍ - (മലയാളം)

അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ്വ)യുടെ ജീവചരിത്ര സംഗ്രഹമാണ്‌ ഈ കൃതി. നബിതിരുമേനി ലോകജനതക്ക്‌ മാതൃകയായിത്തീരുന്നത്‌ എപ്രകാരമാണെന്ന്‌ ഈ കൃതിയില്‍ സുതരാം വിശദമാക്കുന്നുണ്ട്‌. എല്ലാവരും മനസ്സിരുത്തി വായിക്കേണ്ട കൃതി.

Image

തവസ്സുല്‍ - (മലയാളം)

മുസ്ലിം സമൂഹം അല്ലാഹുവില്‍ നിന്നും അകലുകയും, ദീനിനെ സംബന്ധിച്ച്‌ അജ്ഞരാവുകയും ചെയ്തതിന്റെ ഫലമായി പലതരം ശിര്ക്ക ന്‍ ആചാരങ്ങളിലും ഖുറാഫാത്തുകളിലും അകപ്പെട്ടു പോയിട്ടുണ്ട്‌. അതില്‍ പെട്ട ഒന്നാണ്‌ ഔലിയാക്കളോടും സ്വാലിഹുകളോടും തവസ്സുല്‍ ചെയ്ത്‌ അവരോട്‌ പ്രാര്ഥിഫക്കുന്ന സമ്പ്രദായം. പ്രശ്ന പരിഹാരങ്ങളും ആവശ്യ നിവൃത്തിക്കും ഔലിയാക്കളോടുള്ള തവസ്സുല്‍ ഫലം ചെയ്യുമെന്നാണ്‌ അവരുടെ വിശ്വാസം. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്ആെനിന്റെയും സുന്നത്തിന്റെയും അധ്യാപനമെന്താണ്‌? ഈ കൃതിയില്‍ വിശദീകരിക്കപ്പെടുന്നത്‌ പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരമാണ്‌. ഉള്ക്കാിഴ്ച....

Image

ഉറുക്കും ഏലസും - (മലയാളം)

മനുഷ്യ ജീവിതത്തില്‍ ഉറുക്കുകള്ക്കുംن, മന്ത്രച്ചരടുകള്ക്കും സ്വാധീനമുണ്ട്‌ എന്നു് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം നമുക്കിടയിലുണ്ട്‌. വിഭവങ്ങള്‍ ലഭിക്കാന്‍, കണ്ണേറ്‌ തടയാന്‍, ഉപദ്രവങ്ങളില്‍ നിന്നും രക്ഷ ലഭിക്കാന്‍, ഭാര്യാഭര്ത്തൃ ബന്ധം സുദൃഢമാകാന്‍ തുടങ്ങിയ കാര്യങ്ങള്ക്ക്ി‌ ഇത്തരം സാമഗ്രികള്ക്ക് ‌ കഴിവുണ്ട്‌ എന്നാണ്‌ അവരുടെ ധാരണ. ഇവ്വിഷയകമായി, ഇസ്ലാമിന്റെ കാഴ്ചപ്പാട്‌ വിശദീകരിക്കുന്ന ലഘുകൃതിയാണ്‌ ഇത്‌. തീര്ച്ചിയായും വായിച്ചിരിക്കേണ്ട കൃതി.

Image

തീവ്രവാദികളോട്‌ ഗുണകാംക്ഷയോടെ - (മലയാളം)

ഇസ്‌ലാമിന്റെ സരണിയിലേക്ക്‌ തിരിച്ചുവരാന്‍ തീവ്രവാദികളോട്‌ ഉപദേശിക്കുന്നു.

Image

പ്രവാചക സ്നേഹം എങ്ങിനെ? - (മലയാളം)

മുഹമ്മദ്‌ നബി (സ്വ)യെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കേണ്ടതെ ങ്ങിനെയെന്ന്‌ വിശുദ്ധ ഖുര്‍ ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. പ്രവാചകന്റെ ജന്മ ദിനാഘോഷം, അതിനോടനുബന്ധിച്ചുള്ള മൗലിദ്‌ പാരായണം എന്നിവയുടെ യാതാര്‍ത്ഥ്യമെന്ത്‌? ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വഹാബി വര്യന്മാരുടെയും മദ്‌ ഹബിന്റെ ഇമാമുകളുടെയും ചര്യയിലൂടെ പ്രമാണാതിഷ്ടിതമായി വിലയിരുത്തുന്നു.

Image

നാല്‌ ഇമാമുകളുടെയും വിശ്വാസങ്ങള്‍ - (മലയാളം)

ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍, ഇമാം അബൂഹനീഫ, ഇമാം മാലിക്‌, ഇമാം ശാഫിഈ, ഇമാം അഹമദ്‌ (റഹിമഹുമുല്ലാഹ്‌) എന്നിവരുടെ അഖീദയെ സംബന്ധിച്ചാണ്‌ ഈ കൃതിയില്‍ ഡോ. മുഹമ്മദ്‌ അല്‍ ഖുമൈസ്‌ വിവരിക്കുന്നത്‌.അല്ലാഹുവിന്റെ സ്വിഫത്തുകളിലും, ഖുര്ആണന്‍ അല്ലാഹുവിന്റെ കലാമാണ്‌; അത്‌ സൃഷ്ടിയല്ല, ഈമാന്‍ ഹൃദയം കൊണ്ടും നാവുകൊണ്ടും സത്യപ്പെടുത്തിയിരിക്കണം തുടങ്ങിയ വിശ്വാസകാര്യങ്ങളില്‍ അവരെല്ലാവരും ഏകോപിതാഭിപ്രായക്കാരായിരുന്നു. ഈ നാലു ഇമാമുകളും ജഹ്‌മിയ്യാക്കളില്പ്പൊട്ട അഹ്‌ ലുല്‍ കലാമിന്റെ ആളുകള്ക്കെുതിരില്‍ നിലകൊണ്ടവരായിരുന്നു എന്നും ലേഖകന്‍ ഈ കൃതിയിലൂടെ....

Image

തിരുനബിയുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകള്‍ - (മലയാളം)

സുന്നത്തില്‍ സ്ഥിരപ്പെടാത്ത ധാരാളം വൈകൃത രൂപങ്ങളും, ധാരാളം ദുരാചാരങ്ങളും സ്വലാത്തിന്റെ പേരില്‍ ഇന്ന് മുസ്ലിം സമുദായത്തില്‍ പ്രചരിച്ചിരിക്കുമ്പോള്‍ സുന്നത്ത് പിന്തുടര്‍ന്ന് പുണ്യം നേടാന്‍ സ്വലാത്ത് ചൊല്ലേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കുന്നു. മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും അനേകം വര്‍ഷങ്ങളായി മസ്ജിദുന്നബവിയില്‍ ദര്‍സു നടത്തിക്കൊണ്ടിരിക്കുന്ന മുദരിസുമായ ശൈഖ് അബ്ദുല്‍ മുഹസിന്‍ അബ്ബാദ് അല്‍ ഹമദ് അറബിയില്‍ രചിച്ച കൃതിയുടെ വിവര്‍ത്തനം

Image

ഫിത്നകളില്‍ മുസ്‌ ലിമിന്റെ നിലപാട്‌ - (മലയാളം)

മുസ്ലിം സമുദായത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് ‌ പ്രവാചക തിരുമേനി മു ന്നറിയിപ്പ്‌ നല്‍കിയിട്ടു‍ണ്ട്‌. ഫിത്നകള്‍ ഉണ്ടാകുമ്പോള്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകള്‍ ആണ്‌ ഈ ലഘുലേഖയില്‍ വിശദീകരിക്കുന്നത്‌. ഫിത്നകളില്‍ നിന്നും രക്ഷപ്പെടുവാന്‍ അല്ലാഹുവിലേക്ക്‌ നിഷ്കളങ്കമായി പശ്ചാതപിച്ച്‌ മടങ്ങുക. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തി അടയുക. തന്റെ നാവിനെ സൂക്ഷിക്കുക‍. പ്രയാസങ്ങളും കുഴപ്പങ്ങളുമുണ്ടാവു മ്പോള്‍ മതത്തില്‍ അഗാധജ്ഞാനമുള്ള നിഷ്കളങ്കരായ പണ്ഡിതന്മാരിലേക്ക്‌ മട ങ്ങുകയും മുസ്ലിം ജമാഅത്തിനേയും. ഇമാമിനേയും പിന്‍ പറ്റുകയും അനുസരിക്കുകയും ചെയ്യുക.....

Image

സല്സ്വاഭാവം - (മലയാളം)

സല്‍സ്വഭാവത്തിണ്റ്റെ ശ്രേഷ്ഠതയും പ്രാധാന്യവും വിശദീകരിക്കുന്നു. സല്‍സ്വഭാവങ്ങളുടെ നിറകുടമായി രുന്ന മുഹമ്മദ്‌ നബി (സ)യുടെ ജീവിത മാതൃകയില്‍ നിന്നും ധാരാളം ഉദാഹരണങ്ങള്‍ നിരത്തി കൊണ്ട്‌ പ്രതിപാദിക്കുന്നു

Image

നാല് ശ്രേഷ്ഠ വചനങ്ങളുടെ മഹത്വങ്ങള്‍ - (മലയാളം)

സുബ്‌ഹാനല്ലഹ്, അല്ഹംلദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്നീ വചനങ്ങളുടെ ശ്രേഷ്ഠതയും പ്രതിഫലവും പ്രമാണങ്ങളുടെ അടിസ്ഥാനന്ത്തില്‍ വിശദീകരിക്കുന്നു.