×
Image

ഭീകരത ഇസ്ലാമിനു പറയാനുള്ളത്‌ - (മലയാളം)

തീവ്രവാദവും ഇസ്ലാമും പര്യായങ്ങളാണെ നുണ പ്രചാരണങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രധാനപ്പെ\’ മാധ്യമങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കു ഈ സാഹചര്യ ത്തില്‍ പ്രസക്തമായ പ്രസംഗം. എന്താണ്‌ ഭീകരവാദം? എന്താണ്‌ തീവ്രവാദം? ആരാണ്‌ ഭീകരവാദി? ഏതാണ്‌ ഭീകര സംഘടന, ഭീകര പ്രസ്ഥാനം? ഏതാണ്‌ ഭീകരരാഷ്ട്രം? സമകാലിക ലോകത്തും അല്ലെങ്കില്‍ ലോക ചരിത്രത്തില്‍ ഏറ്റവും ഭയാനകമായ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയി\’ു‍ള്ള വ്യക്തികളാരൊക്കെ? പ്രസ്ഥാനങ്ങളേതൊക്കെ? രാഷ്ട്രങ്ങളേതൊക്കെ? എല്ലൊം മനസ്സിലാക്കാനുതകു പ്രസംഗം.

Image

വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍ - (മലയാളം)

‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍’ എന്ന ഈ പുസ്തകം, ഈമാന്‍ കാര്യങ്ങളെ സൂഫികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്‌. ഇസ്ലാം പഠിപ്പിക്കുന്ന ആറ്‌ വിശ്വാസ കാര്യങ്ങളേയും സൂഫികള്‍ ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത്‌ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള്‍ തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.

Image

സ്ത്രീയുടെ അവകാശങ്ങല് ഇസ്ലാമില് - (മലയാളം)

ഇസ്ലാമില്‍ സ്ത്രീ സുരക്ഷിതയാണ്. അവളെ ആദരിക്കേണ്ടതും അവളുടെ അവകാശങ്ങള്‍ പാലിക്കപ്പെടേണ്ടതും പുരുഷ ബാധ്യതയാണ്. തുല്യ പ്രതിഫലവും ന്യായവിധിയും സ്ത്രീ പുരുഷ സമത്വം ഊട്ടിയുറപ്പിക്കുന്നു.

Image

അല്ലാഹുവിന്റെ കാരുണ്യം - (മലയാളം)

അല്ലാഹുവിന്‍റെ കാരുണ്യം വിശാലമാണ് എല്ലാ സൃഷ്ടിജാലങ്ങളിലും അത് കുടികൊള്ളുന്നു. ദൈവകൃപയുടെ ഉള്ളറകളിലേക്ക് ഒരെത്തിനോട്ടം.

Image

നബിദിനാഘോഷം അനിസ്ലാമികം - (മലയാളം)

നബിദിനാഘോഷം ഇസ്ലാമിൽ സ്ഥിരപ്പെട്ട ആചാരമല്ല എന്നതിനുള്ള തെളിവുകൾ , ഇമാമീങ്ങളിൽ നിന്നും നിന്നും നിന്നും സച്ചരിതരായ മുന്ഗാമികളിൽ നിന്നും നിന്നും നിന്നും സൂഫി പ്രസിദ്ധീകരണങ്ങളിൽ നിന്നുമുള്ള തെളിവുകൾ

Image

നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പ് - (മലയാളം)

തിന്മകളൊഴിഞ്ഞ് നന്മകള്‍ പൂക്കുന്ന ജീവിത സാഹചര്യം സൃഷ്ടിച്ച് മനുഷ്യരെ സ്വര്ഗത്തിലേക്കടുപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. മനശുദ്ധീകരണവും പരലോകമോക്ഷവുമാകുന്ന വ്രതലകഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍, അനുഷ്ടാനം പൂര്ണ്ണമായും പ്രവാചക ചര്യയിലധിഷ്ഠിതമാവണം.നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പിന്റെ വിശദാംശങ്ങള്‍ ഹദീസുകളുടെ വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പഠനം.

Image

ക്രിസ്തു മാര്ഗ്ഗം ,യാഥാർഥ്യ മെന്ത് ? - (മലയാളം)

സമീപ കാലത്ത് ക്രിസ്തു മിഷനറിമാർ തങ്ങളുടെ ഊന്നലുകളിൽ വരുത്തിയ അഴിച്ചുപണിയുടെ മര്മ്മം തിരിച്ച റിഞ്ഞ് ക്രൈസ്തവ സമൂഹത്തിന്റെ തന്നെ ഭാഷയിൽ ആധുനിക ക്രിസ്തു മതം ക്രിസ്തുവിന്റെ മതമല്ലെന്നും പ്രത്യുത പൗലോസ് നിര്മിച്ചെടുത്ത ക്രിസ്തുവിരുദ്ധമായ ആശയങ്ങളുടെ ലോകമാണെന്നും തെളിയിക്കുന്ന ഇസ്ലാം ക്രൈസ്തവ സംവാദം. ക്രിസ്തു മത പ്രബോധകർ മുഹമ്മദ്‌ നബി ()ക്കെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങൾ ബൈബിളിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ പോലും തീര്ത്തും അടിസ്ഥാന രഹിതമാണ് എന്നതിനും ഗ്രന്ഥകാരാൻ വേണ്ടത്ര തെളിവുകൾ....

Image

സുന്നത്ത്‌ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ - (മലയാളം)

പ്രവാചക സുന്നത്തിന്റെ പ്രധാന്യവും, ഇസ്ലാമിക ശരീഅത്തില്‍ അതിനുള്ള സ്ഥാനവും വിവരിക്കുന്നു. ഖുര്‍ആന്‍ മാത്രം മതി, സുന്നത്ത് വേണ്ട എന്ന് പറയുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നു. ഇമാം ബയ്ഹകി ഉദ്ധരിക്കുന്ന പ്രമാണബദ്ധമായ തെളിവുകള്‍ നിരത്തി സുന്നത്ത് സ്വീകരിക്കണം എന്ന് വിശദമാക്കുന്ന ഈ ഗ്രന്ഥത്തില്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നതിന്റെയും ഖുര്‍ആനും സുന്നത്തും മനസ്സിലാ ക്കാന്‍ മന്ഹാജു സ്സലഫു പിന്തുടരേണ്ടതിന്റെ അനിവാര്യതയെയും വിശദമാക്കുന്നു.

Image

മനുഷ്യന്‍ - (മലയാളം)

ആരാണ്‌ മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ്‌ എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത്‌ ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു. മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ വിശദവും സംതൃപ്തവുമായ മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന്‌ അവസരമേകുമെന്നതില്‍ സംശയമില്ല.

Image

തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത്‌ - (മലയാളം)

അല്‍ഫതാവാ അല്‍ഹമവിയ്യ എന്ന ഗ്രന്ഥം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റ)യുടേതാണ്‌. സിറിയയിലെ ’ഹുമാത്ത്‌’ എന്ന സ്ഥലത്തു വെച്ച്‌ ഹിജ്‌റ 698ല്‍ അല്ലാഹുവിന്റെ നാമ ഗുണവിശേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തോട്‌ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. പ്രസ്തുത കൃതിക്ക്‌ അല്ലാമാ മുഹമ്മദ്‌ ബ്നു സ്വാലിഹ്‌ അല്‍ ഉതൈമീന്‍ (റ) എഴുതിയ വിശദീകരണമാണ്‌ ഫത്‌ഹു റബ്ബില്‍ ബരിയ്യ എന്ന ഈ ഗ്രന്ഥം. അസ്മാഉ വസ്വിഫാത്തിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍....

Image

അല്ലാഹു - (മലയാളം)

പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്‍ആനാണ്‌ യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്‍കുന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു....

Image

ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുമ്പില്‍ - (മലയാളം)

ഖുര്‍ആന്റെ സവിശേഷതകള്‍ , ഖുര്‍ ആന്‍ സ്ര്’ഷ്ടിച്ച അത്ഭുതങ്ങള്‍ , ഖുര്‍ ആന്‍ എന്തു കൊണ്ട് അതുല്യം ? , ഖുര്‍ ആനില്‍ പരാമര്‍ശിച്ച ചരിത്രങ്ങള്‍, ശാസ്ത്രീയ സത്യങ്ങള്‍ തുടങ്ങിയവയുടെ വിശകലനം.