സിഹ്‌ര്‍, ജ്യോത്സ്യം, പക്ഷിനോട്ടം, കണക്കുനോട്ടം, തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമിന്റെ വീക്ഷണമെന്താണ്, വിധിയെന്താണ് എന്നതിനെ സംബന്ധിച്ച് പ്രമാണബദ്ധമായി വിശദീകരിക്കുന്ന രചനയാണ് ഇത്. വിശ്വാസികള്‍ ശ്രദ്ധയോടെ വായിക്കേണ്ട കൃതി.
മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍ - (മലയാളം)
മാതാപിതാക്കളോടുള്ള സമീപനം എങ്ങിനെയായിരിക്കണമീനുള്ള ഇസ്ലാമിന്റെ നിര്‍ദേശങ്ങള്‍
അംഗശുദ്ധിയും നമസ്കാരവും - (മലയാളം)
അംഗശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളില്‍ ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ ഉതൈമീന്‍, ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ എന്നീ പ്രഗല്‍ഭ പണ്ഡിതരുടെ രചനകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. വുദുവിന്റെ ശര്ത്വ്, ഫര്ദ്, സുന്നത്തുകള്‍, ദുര്‍ബലമാവുന്ന കാര്യങ്ങള്‍, രൂപം, നമസ്കാരത്തിന്റെ രൂപം, റുക്നുകള്‍, വാജിബുകള്‍, സുന്നത്തുകള്‍, എന്നിവ വിശദീകരിക്കുന്നു.
യേശു മഹാനായ പ്രവാചകന്‍ - (മലയാളം)
പുതിയ നിയമത്തില്‍ വന്ന യേശുവിന്റെ വ്യക്തിത്വം ഖുര്‍ ആനിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ് ഈ പുസ്തകത്തിലൂടെ
സ്വര്ഗ്ഗ ത്തിലേക്കുള്ള ക്ഷണം - (മലയാളം)
ദുനിയാവിന്റെ യാഥാര്ഥ്യത്തെ സംബന്ധിച്ചും, അല്ലാഹു നല്കിയ അനുഗ്രഹങ്ങള്ക്ക് മനുഷ്യന് നിര്്വഹിക്കേണ്ട ബാധ്യതകളെ സംബന്ധിച്ചും വിശദീകരിക്കുന്നു. സ്വര്ഗ്ച ത്തോട് താത്പര്യവും, ഹൃദയത്തില് സമാധാനവുമുണ്ടാക്കുന്ന ആയത്തുകളും ഹദീസുകളും ഈ ലേഖനത്തില് ഉദ്ധരിക്കപ്പെടുന്നുണ്ട്.
ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും - (മലയാളം)
മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക് ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.
അറേബ്യന്‍ ഉപദ്വീപ് ഇസ്ലാമിന് മുമ്പ് - (മലയാളം)
ഇസ്ലാമിന്ന് മുമ്പുള്ള അറേബ്യന്‍ ഉപദ്വീപിലെ ജനത, അവരുടെ മതവിശ്വാസം, സ്വഭാവ സവിശേഷതകള്‍, അവരുടെ ജീവിത നിലവാരം, ഇസ്ലാമിന്റെ ആഗമനം തുടങ്ങിയ കാര്യങ്ങള്‍ ഹൃസ്വമായി വിശദീകരിക്കപ്പെടുന്നു.
അല്ലാഹു - (മലയാളം)
പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്. വിശുദ്ധ ഖുര്‍ആനാണ് യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്‍കുന്ന കനപ്പെട്ട കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു....
പ്രാര്ത്ഥന, ശ്രേഷ്ടതകളുംമര്യാദകളും - (മലയാളം)
ആരോട്‌പ്രാര്ത്ഥിക്കണം? പ്രാര്ത്ഥമനയുടെ മര്യാദകള്‍, നിബന്ധനകള്‍, പ്രാര്ത്ഥവനക്ക് ഉത്തരം ലഭിക്കുന്ന സന്ദര്ഭങ്ങള്‍, സമയങ്ങള്‍, സ്ഥലങ്ങള്‍, വിഭാഗങ്ങള്‍, ഖുര്ആനിലെയും പ്രവാചകന്മാരുടെയും ഹദീസിലെയും പ്രധാന പ്രാര്ത്ഥനകള്‍.
അവഗണിക്കപ്പെടുന്ന നബി ചര്യകള്‍ - 1 - (മലയാളം)
താടി വളര്‍ത്തുക, താടിക്ക് വര്‍ണ്ണം നല്‍കുക, നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ, നിത്യ ജീവിതത്തില്‍ സാധാരണയായി മുസ്ലിം കള്‍ അവഗണിക്കുന്ന സുന്നത്തുകളുടെ പ്രാധാന്യം വിശദീകരിക്കുന്നു. ചില ചോദ്യോത്തരങ്ങള്‍ സഹിതം.
അവഗണിക്കപ്പെടുന്ന നബി ചര്യകള്‍ - 2 - (മലയാളം)
താടി വളര്‍ത്തുക, താടിക്ക് വര്‍ണ്ണം നല്‍കുക, നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ, നിത്യ ജീവിതത്തില്‍ സാധാരണയായി മുസ്ലിം കള്‍ അവഗണിക്കുന്ന സുന്നത്തുകളുടെ പ്രാധാന്യം വിശദീകരിക്കുന്നു. ചില ചോദ്യോത്തരങ്ങള്‍ സഹിതം.
ഗാനം ; സംഗീതം: ഈസ് ലാമിക വീക്ഷണത്തില്‍ - (മലയാളം)
സംഗീതം ഇന്ന്‍ ലഹരിയായേക്കാള്‍ മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്. കേള്‍വിക്കാരന്റെ മനസ്സില്‍ അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്‍ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ് സംഗീതമെന്ന കാര്യത്തില്‍ സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട് വിശ്വാസികള്‍ കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ് സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില്‍ വെച്ചു കൊണ്ടുള്ള വിശദീകരണമാണ് ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്.....

API


