ധൂര്ത്തി നെതിരെ
ധൂര്ത്ത് എന്ന ദു:സ്വഭാവം ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഉദാഹരണ സഹിതം വിശദീകരിക്കുന്നു. മനുഷ്യണ്റ്റെ സൃഷ്ടാവായ തമ്പുരാന്‍ ചിലവഴിക്കുന്നതില്‍ മധ്യമമാര്ഗ്ഗം സ്വീകരിക്കാനാണു ആജ്ഞാപിച്ചിട്ടുള്ളത്. അങ്ങനെ മധ്യമമാര്ഗ്ഗം സ്വീകരിക്കുന്നവരെ അവന്‍ പ്രശംസിക്കുകയും അവര്ക്കു ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളെക്കുറിച്ചു ഖുര്ആങനിലൂടെ അറിയിക്കുകയും ചെയ്തു. ധൂര്‍ത്തുമായി നടക്കുന്നവര്ക്കു ദുനിയാവില്‍ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളെക്കുറിച്ചും പരലോകത്ത് അവരെ പ്രതീക്ഷിക്കുന്ന വമ്പിച്ച ശിക്ഷയെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന പ്രഭാഷണം.