മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്. ദൈവ ദാസന്മാരെ പിശാച് സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന്‍ ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ 21 ദൈവീക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു.
പൈശാചിക കാല്‍പാടുകള്‍ - (മലയാളം)
നോമ്പ് സുപ്രധാന ഫത്വകള്‍ - (മലയാളം)
വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
ഇസ്ലാം വിധികള്‍, മര്യാദകള്‍ - (മലയാളം)
ഇസ്ലാം വിധികള്‍, മര്യാദകള്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ് ഉള്ക്കൊാണ്ടിരിക്കുന്നത്. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര്‍ ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ് ലാസ്, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക് പുണ്യം ചെയ്യല്‍, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്‍, ഭക്ഷണ മര്യാദകള്‍, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍....
നമസ്കാരത്തിന്റെ പ്രാധാന്യം - (മലയാളം)
തൌഹീദി ന്നു ശേഷമുള്ള ഇസ്ലാമിന്റെ രണ്ടാമത്തെ സ്തംഭമാണ് നമസ്കാരം. അത് സമയബന്ധിതമായി യതാ വിധി നിര്‍വഹിക്കുന്നത് മൂലം തിന്മകളില്‍ നിന്നും മുക്തനായി സംശുദ്ധമായ ജീവിതം നയിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നു. നമസ്കാരത്തിന്റെ പ്രാധാന്യവും നേട്ടങ്ങളും ശ്രേഷ്ടതകളും വിവരിക്കുന്ന പ്രൌഡമായ പ്രഭാഷണം
സകാത്തും അവകാശികളും - (മലയാളം)
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണു സകാത്ത് നല്‍കേണ്ടത് ഏതെല്ലാം വസ്തുക്കള്‍ക്കെന്നും അതിന്റെ കണക്കും ഇതില്‍ വിവരിക്കുന്നു. സകാത്ത് നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്.
സകാത്തും അവകാശികളും - (മലയാളം)
ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില്‍ ഓന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണ് സകാത്ത് നല്‍കേണ്ടത് എന്നും വിവരിക്കുന്നു. സകാത്ത് നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം ഉണ്ടാകാന്‍ പോകുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്നു.
നബിദിനാഘോഷത്തിന് തെളിവെവിടെ ? - (മലയാളം)
പ്രവാചകന്‍ ആചരിക്കാന്‍ കല്പിക്കാത്ത സ്വഹാബത്ത് ആചരിക്കാത്ത മദ് ഹബിന്റെ ഇമാമുകള്‍ ആരും കല്പിക്കാത്ത നബിദിനാഘോഷ ത്തിന്നു ഇസ്ലാമില്‍ പ്രമാണങ്ങളുടെ പിന്‍ഭലമില്ലന്നു വ്യക്തമാക്കുന്ന ലേഖനം
നബിദിനാഘോഷം ബിദ്അത്തോ??? - (മലയാളം)
നബിദിനാഘോഷത്തിന്റെ ഉത്ഭവമ്, അതിന്റെ കാരണങ്ങള്, എന്തു കൊ ണ്ട് നബിദിനാഘോഷം ഇസ്ലാമില്‍ പുണ്യമില്ലാത ഒരു ബിദ്അത്തായി ത്തീര്ന്നു എന്ന് വിഷദീകരിക്കുന്ന പ്രഭാഷണമ്
തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത് - (മലയാളം)
അല്‍ഫതാവാ അല്‍ഹമവിയ്യ എന്ന ഗ്രന്ഥം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റ)യുടേതാണ്. സിറിയയിലെ ’ഹുമാത്ത്’ എന്ന സ്ഥലത്തു വെച്ച് ഹിജ്‌റ 698ല്‍ അല്ലാഹുവിന്റെ നാമ ഗുണവിശേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തോട് ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. പ്രസ്തുത കൃതിക്ക് അല്ലാമാ മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉതൈമീന്‍ (റ) എഴുതിയ വിശദീകരണമാണ് ഫത്‌ഹു റബ്ബില്‍ ബരിയ്യ എന്ന ഈ ഗ്രന്ഥം. അസ്മാഉ വസ്വിഫാത്തിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍....
മനുഷ്യന്‍ - (മലയാളം)
ആരാണ് മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ് എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത് ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു. മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വിശദവും സംതൃപ്തവുമായ മറുപടിയാണ് ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന് അവസരമേകുമെന്നതില്‍ സംശയമില്ല.
ഹദീസ് നിഷേധം - (മലയാളം)
ഹദീസുകളെ നിഷേധിക്കുന്ന ഒരു വിഭാഗം അടുത്ത കാലഘട്ടത്തില്‍ ലോക വ്യാപകമായി സജീവമായി വ്യാപിച്ചു കൊണ്ടിരിക്കുന്നു. വിശിഷ്യാ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സംഘമായി പ്രവര്‍ത്തിച്ച് വരുന്നു. അവരുടെ ആവിര്‍ഭാവം അവരുടെ ആവിര്‍ഭാവം എങ്ങിനീയായിരുന്നു. ? അവരുടെ ചിന്താഗതി, അവരെക്കുറിച്ചുള്ള പഠനം.
തവക്കുല്‍ - (മലയാളം)
വിശ്വാസിയുടെ ഇഹ പരലോക ജീവിത വിജയത്തിന്നായി അവന്റെ ജീവിതത്തിന്റെ സര്‍വ്വ ഘട്ടങ്ങളിലും ഉണ്ടാകേണ്ട ഗുണമാ യ തവക്കുലിന്റെ വിവിധ വശങ്ങളെ പ്രധിപാതിക്കുന്നു. മുസ്ലിംകള്‍ നിര്‍ബന്ധമായും വായിച്ചു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട വിഷയമുള്ള ഈ ലേഖ നത്തിലൂടെ അവന്റെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാര്‍ഗനിര്‍ദേശം ലഭ്യമാവുന്നു.

API


