സുന്നത്തിന്റെ നിര്‍വ്വചനവും മഹത്വവും, ഇസ്ലാമില്‍ സുന്നത്തിനുള്ള സ്ഥാനം, മുന്‍’ഗാമികള്ക്ക്ല സുന്നത്തിലുണ്ടായിരുന്ന സൂക്ഷ്മതയും കണിശതയും, സുന്നത്തിനെ പിന്പാറ്റാത്തവന്‍ മുസ്ലിമല്ല, സുന്നത് പിന്പാറ്റി ജീവിക്കുന്നവന്നു അല്ലാഹു നല്കു്ന്ന പ്രതിഫലം, സുന്നത്തിനെ അവഗണിക്കുന്നവനുള്ള ശിക്ഷ, ഓറിയെന്റലിസ്റ്റുകളുടെയും പാശ്ചാത്യരുടെയും സുന്നത്തിനെതിരെയുള്ള കുതന്ത്രങ്ങള്‍ മുതലായ കാര്യങ്ങള്‍ ചര്ച്ച ചെയ്യുന്ന ശൈഖ് സ്വാലിഹ് ബ്‌നു ഫൗസാന്‍ അല്ഫൗചസാന്റെ പ്രഭാഷണത്തിന്റെ പുസ്തക രൂപം.
സുന്നത്തിന്റെ സ്ഥാനം ഇസ്ലാമില്‍ - (മലയാളം)
അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള്‍ അവന്റെ മസ്ജിദുകളാണ്. എന്നാല്‍ മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള്‍ വിശ്വാസികള്‍ക്കിടയില്‍ ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്‍, സമൃദ്ധമായി രേഖകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്.
അത്തൗഹീദ് - (മലയാളം)
ഇസ്ലാമിന്റെ അടിസ്ഥാന ആദര്ശതമായ തൗഹീദീ ആശയത്തെ പ്രമാണങ്ങള്‍ കൊണ്ട് വിശദീകരിക്കുന്ന ലളിത ഗ്രന്ഥമാണ് ഇത്. പ്രവാചകന്മാര്‍ മുഴുവനും പ്രബോധനം ചെയ്ത ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ വാക്യത്തിന്റെ താത്പര്യവും ശിര്ക്കി നെ സംബന്ധിച്ച കൃത്യമായ അറിവും ഈ കൃതി നമുക്ക് നല്കു്ന്നുണ്ട്. ഏകദൈവാരാധകരായ മുസ്ലിംകളില്‍ ശിര്ക്ക് കടന്നു വരാതിരിക്കാനുള്ള വഴികളും, മുന്കിരുതലുകളും ഖുര്ആരനിന്റേയും സുന്നത്തിന്റേയും പൂര്വകസൂരികളായ പണ്ഡിതരുടെ ഉദ്ധരണികളിലൂടേയും വ്യക്തമാക്കുന്ന ഗ്രന്ഥവും കൂടിയാണ് ഇത്. ഓരോ മുസ്ലിമും....
ഇസ്ലാം ലഘു പരിചയം - (മലയാളം)
ദൈവിക മതമാണ് ഇസ്ലാം ഏകദൈവാരാധനയാണ് അതിന്‍റെ അടിത്തറ. ഖുര്‍ആന്‍ അതിലേക്ക് വെളിച്ചം വീശുന്ന മഹത് ഗ്രന്ഥവും. ഖുര്‍ആനിലൂടെ, തൗഹീദിലൂടെ ഇസ്ലാമിനെ പരിചയപ്പെടാം.
സത്യ സന്ദേശം - (മലയാളം)
ആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന് സ്വീകരിച്ചു പ്രബോധനം ചെയ്തത് ഒരൊറ്റ സന്ദേശമായിരുന്നു. അത് എന്താണെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക് അവരെ നയിക്കാനുമാണ് ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത് തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ് ഈ കൃതി.
നമസ്കാരറത്തിന്റെ പ്രാധാന്യം - (മലയാളം)
നമസ്കാരം വിശ്വാസിയുടെ മുഖമുദ്രയാണ്. എല്ലാ തിന്‍മയില്‍ നിന്നും അതവനെ വിമലീകരിക്കുന്നു മനസ്സിന് ശാന്തിയും സമാധാനവും നല്‍കുന്നു. സര്‍വ്വോപരി പാരത്രിക മോക്ഷം ലഭിക്കാന്‍ നമസ്കാരം വിശ്വാസിയെ പ്രാപ്തനാക്കുന്നു.
അല്ലാഹു എവിടെ ? - (മലയാളം)
ഇസ്ലാമിക വിശ്വാസത്തില്‍ അടിസ്ഥാന വിഷയങ്ങളിലൊന്നായ അല്ലാഹുവിന്റെ സ്ഥാനത്തെക്കുറിച്ച് വിശദീകരിക്കുന്നു.
അത്തവസ്സുല്‍ - (മലയാളം)
മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ് തവസ്സുല്‍. കേരള മുസ്ലിംകള്ക്കിധടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ് ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്? അതിന്റെ രൂപമെന്ത്? അനിസ്ലാമികമായ തവസ്സുലേത്? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്. തവസ്സുല്‍ അതിന്റെ ശരിയായ അര്ഥഗത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള്‍ നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ് ഇത്.
മുഹമ്മദ് നബി (സ) യെക്കുറിച്ച് തൌറാത്ത്, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - ഒന്ന് നബി (സ) യുടെ മഹത്വവും ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ച ത്യാഗങ്ങളെക്കുറിച്ചും ലാളിത്യപൂര്ണ്ണിമായ ജീവിതശൈലിയെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നു.
മുസ്ലിം വിശ്വാസം - (മലയാളം)
ലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
ഇസ്‌ലാം കാരുണ്യത്തിണ്റ്റെ മതം - (മലയാളം)
ഇസ്‌ലാം കാരുണ്യത്തിണ്റ്റെ മതമാണ്. ഇസ്‌ലാമിനെതിരെ ശത്രുക്കള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം ഭീകരതയാണ്. എന്നാല്‍ ഭീകരതയും തീവ്രതയുമെല്ലാം ഇസ്‌ലാമിന് അന്യമാണെന്ന് പ്രമാണങ്ങളിലൂടെ മനസ്സിലാക്കാം. വിമര്ശണകരുടെ മുനയൊടിക്കുന്ന പ്രതിപാദനം.
അത്തവസ്സുൽ അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതും