×
Image

നന്‍മയുടെ കവാടങ്ങള്‍ - (മലയാളം)

സ്വര്‍ഗ പ്രവേശനത്തിനുതകുന്ന നന്മ്കളെ, പ്രമാണങ്ങളുദ്ധരിച്ചു കൊണ്ട്‌ വിശദീകരിക്കുന്ന കൊച്ചു കൃതിയാണിത്‌. സത്കര്‍മ്മങ്ങളില്‍ മാത്സര്യം കാണിക്കേണ്ട ഓരോ വിശ്വാസിക്കും ഈ കൃതി ഉപകരിക്കും. ഇന്‍ശാഅ്‌ അല്ലാഹ്‌

Image

സഹോദരാ, നരകത്തില്‍ ചാടല്ലേ - (മലയാളം)

മുസ്ലിം സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സ്ത്രീധനമെന്ന വിപത്തിനെതിരിലു ള്ള ഒരു ഗുണകാംക്ഷാലേഖനമാണ് ഇത്. അറിഞ്ഞോ അറിയാതെയോ പെണ്ണിന്റെ മുതല് പറ്റി വിവാഹിതരായവര്‍ക്കുള്ള സ്നേഹമയമുള്ള ഉപദേശം.

Image

സഹോദരാ... കൊല്ലരുതേ - (മലയാളം)

പുകവലിയുടെ കരാള ഹസ്തത്തിലകപ്പെട്ട എത്രയോ വിശ്വാസീ സഹോദരങ്ങളുണ്ട്. ഈ മ്ലേച്ച വൃത്തിയുടെ സാരമായ അപകടങ്ങളെ പ്പറ്റി അറിയുമ്പോഴും അതിനെ കയ്യൊഴിക്കാന്‍ തയ്യാറല്ലാത്തവരാണ് ഏറെയും. അനുവദനീയമായവയും പരിശുദ്ധമായവയും മാത്രം ഉപയോഗിക്കാന്‍ കല്‍പ്പിക്കപ്പെട്ട വിശ്വാസികള്‍, പുകവലിയിലകപ്പെട്ടിട്ടുന്ടെങ്കില്‍ എത്രയും വേഗം അതില്‍ നിന്ന് രക്ഷ പ്രാപിക്കേണ്ടതുണ്ട്. ഇത് ഉപകാര പ്രദമായ ഒരു ഉപദേശ ലേഖനമാണ്.

Image

പടിഞ്ഞാറിന്റെ സൗഭാഗ്യം - (മലയാളം)

പാശ്ചാത്യന്‍ ജനതയുടെ ജീവിതത്തെ പറ്റി സമൂഹത്തില്‍ ചില ധാരണകളുണ്ട്‌. ജീവിതത്തിന്റെ സകല ഐശ്വര്യങ്ങളും അനുഭവിച്ചും, സമ്പൂ ര്‍ണ്ണമായ നിര്‍ഭയത്വത്തില്‍ വിഹരിച്ചും കഴിയുന്നവരാണ്‌ എന്നതാണ്‌ ആ ധാരണ. എന്നാല്‍ യാഥാര്‍ഥ്യമെന്താണ്‌? ഈ ചെറിയ ലേഖനത്തിലെ പ്രതിപാദ്യം അതാണ്‌; വായിക്കുക.

Image

ഒരു നിമിഷം - (മലയാളം)

സമയം കാതലാണ്‌. പാഴാക്കിക്കളയാനോ അവഗണിച്ചു തള്ളാനോ പാടില്ലാത്ത വിധം അമൂല്യമാണത്‌. സമയത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ കാണിക്കേണ്ട വിശ്വാസിക്ക്‌ ജീവിതം ധന്യമാക്കാനുതകുന്ന സന്ദേശങ്ങളാണ്‌ ഈ ലഘുകൃതിയില്‍ നിറഞ്ഞു തുളുമ്പുന്നത്‌. അല്ലാഹുവിന്റെ സാമീപ്യം കൊതിക്കുന്ന ആര്‍ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില്‍ രണ്ട്‌ പക്ഷമില്ല.

Image

സ്ത്രീകളുടെ തലമുടി, മുഖരോമ പരിപാലനം - വിധി വിലക്കുകള്‍ - (മലയാളം)

മുസ്ലിം വനിതകളുടെ ശിരസ്സിലെ മുടിയുടെ പരിപാലനത്തെകുറിച്ചും, അവയുടെ മുറിച്ചുമാറ്റല്‍, രൂപപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുമുള്ള ഇസ്ലാമിക വിധി വിധി വ്യക്തമാക്കുന്നു.

Image

ദൈവിക ഭവനങ്ങള്‍ - (മലയാളം)

മസ്ജിദുകളുടെ ശ്രേഷ്ടതകളും പ്രാധാന്യവും അതുമായി ബന്ധപ്പെട്ടു മുസ്ലിം പാലിക്കേണ്ട മര്യാദകളും വിവരിക്കുന്നു. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്‌. അത്‌ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും, നിര്‍മ്മി ക്കേണ്ടതും മുസ്ലീംകളുടെ ബാധ്യതയാണ്‌. പള്ളിയിലേക്ക്‌ ഭംഗിയോടെ പുറപ്പെടുക, അവിടെ നടക്കു ജുമുഅ ജമാഅത്തുകളില്‍ കൃത്യമായി പങ്കെടുക്കുക. പള്ളിയുമായി ബന്ധപ്പെട്ടു ‌ ജീവി ക്കു ന്നവര്‍ക്ക്‌ അല്ലാഹു പരലോകത്ത്‌ തണല്‍ നല്‍കി ആദരിക്കുതാണ്‌.

Image

പരലോകം ഖുര്‍ആനിലും സുന്നത്തിലും - (മലയാളം)

മരണം, ബര്‍സഖീജീവിതം, അന്ത്യനാള്‍,, വിചാരണ, രേഖകള്‍കൈമാറല്‍, സ്വിറാത്ത്പാലം, സ്വര്‍ഗ്ഗനരകപ്രവേശനം, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍, നരകശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ഖുര്‍ആനും തിരുനബിയുടെ സുന്നത്തും അനുസരിച്ച്‌ വിശദീകരിക്കുന്ന പഠനം. മരണാനന്തര ജീവിതത്തെക്കുറിച്ച്‌ ഓരോരുത്തരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി

Image

ക്വുര്‍ആനിന്റെ വ്യത്യസ്ത പാരായണശൈലികള്‍ - (മലയാളം)

പ്രവാചക തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം ജിബ്‌രീലില്‍ നിന്നും കേട്ടു പഠിച്ച ഏഴ്‌ ഖുര്‍ആനിക പാരായണത്തിന്റെ നിയമങ്ങള്‍ വ്യക്തമാക്കുന്നു. ‘അല്‍ ഖിറാഅത്തു സ്സബ്‌അ’, ‘അല്‍അഹ്‌റുഫു സ്സബ്‌അ’ തുടങ്ങിയ സാങ്കേതിക സംജ്ഞകളെ ലളിതമായി വിശദീകരിക്കുന്നു.

Image

സ്ത്രീകളുടെ പള്ളിപ്രവേശനം ഇസ്ലാമിക വീക്ഷണത്തില്‍ - (മലയാളം)

ഹിജാബിന്റെ ആയത്തിന്റെ അവതരണത്തിന്നു ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നുവോ ?? നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്തും അതിന്നു ശേഷവും നബിയുടെ ഭാര്യമാര്‍ പള്ളിയില്‍ പോയിരുന്നുവോ?? ഈ വിഷയകമായി ഇമാം ശാഫിയുടെ നിലപാട്‌ എന്ത്‌? സ്ത്രീകളുടെ പള്ളി പ്രവേശന കാര്യവുമായി ബന്ധപ്പെട്ട ഇസ്ലാമിക വിധി വ്യക്തമാക്കുന്ന ലേഖനം.

Image

റമദാന്‍ വ്രതം വിധി വിലക്കുകള്‍ - (മലയാളം)

സഊദി അറേബ്യയിലെ പ്രശസ്ത പണ്ഡിതനായിരുന്ന മുഹമ്മദ്‌ ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ (റ) വിശുദ്ധ റമദാനിലെ നോമ്പിന്റെ വിധി വിലക്കുകളെ സംബന്ധിച്ച് ഏതാനും ഫത് വകളാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ’ഫതാവാ അര്‍കാനുല്‍ ഇസ്ലാം’ എന്ന ഗ്രന്ഥത്തിലെ ’അഹകാമുസ്സ്വിയാം’ എന്ന ഭാഗത്തിന്റെ വിവര്‍ത്തനമാണിത്.