×
Image

വാർത്തകൾ പ്രചരിപ്പിക്കുന്നവരോട് - (മലയാളം)

ഔലിയായുടെ കറാമത്ത് കഥകള്‍ , ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ , മത രാഷ്ട്രീയ രംഗങ്ങളില്‍ എതിര്‍ ഭാഗത്ത്‌ നില്ക്കുന്നവരെ തേജോവധം ചെയ്തു കൊണ്ടുള്ള വാര്ത്തകള്‍ , നിമിഷ നേരങ്ങള്‍ കൊണ്ട് പ്രചരിക്കുന്ന ഇത്തരം വാര്ത്തകള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നു. എത്ര കുടുംബങ്ങളെയാണ്‌ ഇത്തരം വാര്ത്തകള്‍ തകര്ത്ത് കളഞ്ഞത്, എത്രയെത്ര സ്നേഹിതന്മാരെയാണ് അത് ഭിന്നിപ്പിച്ചത്, എത്രയോ ഹൃദയങ്ങള്ക്കാണ് അത് ദുഖങ്ങള്‍ സമ്മാനിച്ചത്‌, എത്രയോ കച്ചവട സ്ഥാപനങ്ങളും കമ്പനികളുമാണ് ഇത്തരം കുപ്രചരണങ്ങളാല്‍ സാമ്പത്തികമായി....

Image

സുജൂദ് , ചില പാഠങ്ങൾ - (മലയാളം)

സുജൂദിന്റെ പ്രാധാന്യം , മലക്കുകളുടെ സുജൂദ്, സുജൂദ് അല്ലാഹുവി ന്ന് മാത്രം, സുജൂദിന്റെ രൂപം , സുജൂദി ലെ പ്രാർത്ഥനകൾ മുതലായവ വിവരിക്കുന്നു.

Image

പാപമോചന മാര്ഗങ്ങള്‍ - (മലയാളം)

ആദം സന്തതികള്‍ സര്‍വരും പാപങ്ങള്‍ ചെയ്യുന്നവരാണ്‌. പാപ സുരക്ഷിതരായി പ്രവാചകന്മാര്‍ മാത്രമാണുളളത്‌. ആത്മാര്‍ത്ഥമായ പശ്ചാതാപത്തിലൂടെ അവന്റെ തിന്മകള്‍ അല്ലാഹു മായ്ച്ചുകളയുന്നു‍. അതിന്‌ പുറമെ അവയെ ഇല്ലാതാക്കുവാന്‍ മറ്റു ചില മാര്‍ഗങ്ങളും അവന്‍ ഒരുക്കി വെച്ചിരിക്കുന്നു , അവ ഏതെല്ലാമാണെ്‌ വിവരിക്കുകയാണ്‌ ഈ പുസ്തകത്തില്.

Image

പരദൂഷണം പാപം - (മലയാളം)

നാവിന്റെ വിനകളും ഗീബത്തും നമീമത്തും, സമൂഹത്തിലും വിശിഷ്യാ മുസ്ലിം സഹോദരങ്ങളിലും വരുത്തി വെക്കുന്ന അപകടങ്ങളും വിശദീകരിക്കുകയാണു ഈ ഹ്രസ്വ ലേഖനത്തില്‍

Image

റമദാന്‍ വ്രതം വിധി വിലക്കുകള്‍ - (മലയാളം)

സഊദി അറേബ്യയിലെ പ്രശസ്ത പണ്ഡിതനായിരുന്ന മുഹമ്മദ്‌ ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ (റ) വിശുദ്ധ റമദാനിലെ നോമ്പിന്റെ വിധി വിലക്കുകളെ സംബന്ധിച്ച് ഏതാനും ഫത് വകളാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ’ഫതാവാ അര്‍കാനുല്‍ ഇസ്ലാം’ എന്ന ഗ്രന്ഥത്തിലെ ’അഹകാമുസ്സ്വിയാം’ എന്ന ഭാഗത്തിന്റെ വിവര്‍ത്തനമാണിത്.

Image

സ്ത്രീകളുടെ പള്ളിപ്രവേശനം ഇസ്ലാമിക വീക്ഷണത്തില്‍ - (മലയാളം)

ഹിജാബിന്റെ ആയത്തിന്റെ അവതരണത്തിന്നു ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നുവോ ?? നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്തും അതിന്നു ശേഷവും നബിയുടെ ഭാര്യമാര്‍ പള്ളിയില്‍ പോയിരുന്നുവോ?? ഈ വിഷയകമായി ഇമാം ശാഫിയുടെ നിലപാട്‌ എന്ത്‌? സ്ത്രീകളുടെ പള്ളി പ്രവേശന കാര്യവുമായി ബന്ധപ്പെട്ട ഇസ്ലാമിക വിധി വ്യക്തമാക്കുന്ന ലേഖനം.

Image

ക്വുര്‍ആനിന്റെ വ്യത്യസ്ത പാരായണശൈലികള്‍ - (മലയാളം)

പ്രവാചക തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം ജിബ്‌രീലില്‍ നിന്നും കേട്ടു പഠിച്ച ഏഴ്‌ ഖുര്‍ആനിക പാരായണത്തിന്റെ നിയമങ്ങള്‍ വ്യക്തമാക്കുന്നു. ‘അല്‍ ഖിറാഅത്തു സ്സബ്‌അ’, ‘അല്‍അഹ്‌റുഫു സ്സബ്‌അ’ തുടങ്ങിയ സാങ്കേതിക സംജ്ഞകളെ ലളിതമായി വിശദീകരിക്കുന്നു.

Image

പരലോകം ഖുര്‍ആനിലും സുന്നത്തിലും - (മലയാളം)

മരണം, ബര്‍സഖീജീവിതം, അന്ത്യനാള്‍,, വിചാരണ, രേഖകള്‍കൈമാറല്‍, സ്വിറാത്ത്പാലം, സ്വര്‍ഗ്ഗനരകപ്രവേശനം, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍, നരകശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ഖുര്‍ആനും തിരുനബിയുടെ സുന്നത്തും അനുസരിച്ച്‌ വിശദീകരിക്കുന്ന പഠനം. മരണാനന്തര ജീവിതത്തെക്കുറിച്ച്‌ ഓരോരുത്തരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി

Image

ദൈവിക ഭവനങ്ങള്‍ - (മലയാളം)

മസ്ജിദുകളുടെ ശ്രേഷ്ടതകളും പ്രാധാന്യവും അതുമായി ബന്ധപ്പെട്ടു മുസ്ലിം പാലിക്കേണ്ട മര്യാദകളും വിവരിക്കുന്നു. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്‌. അത്‌ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും, നിര്‍മ്മി ക്കേണ്ടതും മുസ്ലീംകളുടെ ബാധ്യതയാണ്‌. പള്ളിയിലേക്ക്‌ ഭംഗിയോടെ പുറപ്പെടുക, അവിടെ നടക്കു ജുമുഅ ജമാഅത്തുകളില്‍ കൃത്യമായി പങ്കെടുക്കുക. പള്ളിയുമായി ബന്ധപ്പെട്ടു ‌ ജീവി ക്കു ന്നവര്‍ക്ക്‌ അല്ലാഹു പരലോകത്ത്‌ തണല്‍ നല്‍കി ആദരിക്കുതാണ്‌.

Image

സ്ത്രീകളുടെ തലമുടി, മുഖരോമ പരിപാലനം - വിധി വിലക്കുകള്‍ - (മലയാളം)

മുസ്ലിം വനിതകളുടെ ശിരസ്സിലെ മുടിയുടെ പരിപാലനത്തെകുറിച്ചും, അവയുടെ മുറിച്ചുമാറ്റല്‍, രൂപപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുമുള്ള ഇസ്ലാമിക വിധി വിധി വ്യക്തമാക്കുന്നു.

Image

ഒരു നിമിഷം - (മലയാളം)

സമയം കാതലാണ്‌. പാഴാക്കിക്കളയാനോ അവഗണിച്ചു തള്ളാനോ പാടില്ലാത്ത വിധം അമൂല്യമാണത്‌. സമയത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ കാണിക്കേണ്ട വിശ്വാസിക്ക്‌ ജീവിതം ധന്യമാക്കാനുതകുന്ന സന്ദേശങ്ങളാണ്‌ ഈ ലഘുകൃതിയില്‍ നിറഞ്ഞു തുളുമ്പുന്നത്‌. അല്ലാഹുവിന്റെ സാമീപ്യം കൊതിക്കുന്ന ആര്‍ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില്‍ രണ്ട്‌ പക്ഷമില്ല.