മയ്യിത്ത് കുളിപ്പിക്കുക, അവന് വേണ്ടി നമസ്കരിക്കുക, ഖബറിലേക്ക് കൊണ്ട് പോവുക, ഖിബ്ലക്കഭിമുഖമായി മറമാടുക തുടങ്ങിയ, മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആധികാരികമായി വിവരിക്കപ്പെട്ട കൃതി. .
മയ്യിത്ത് പരിപാലനം - (മലയാളം)
മയ്യിത്ത് സംസ്കരണം - (മലയാളം)
മയ്യിത്തിനെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, മയ്യിത്തിന് വേണ്ടി നമസ്കരിക്കുക, ഖബറടക്കുക, തുടങ്ങിയ വിഷയങ്ങളില്‍ പ്രമാണങ്ങള്‍ നിരത്തിക്കൊ ണ്ടുള്ള ഏവരും വായിച്ചിരിക്കേണ്ട പഠന ലേഖനമാണ് ഇത്.
നന്മയിലേക്ക് ധ്രിതിപ്പെടുക - (മലയാളം)
വിശ്വാസിയുടെ ജീവിതം നന്മ നിറഞ്ഞതാക്കാന്‍ ഉപകരിക്കുന്ന ഒട്ടനവധി സത്കര്‍മ്മങ്ങളെ പരിചയപ്പെടുത്തുന്ന ഉത്തമമായ കൃതിയാണ് ഇത്. പ്രവാകചന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) തിരുമൊഴികളെ ആധാരമാക്കിക്കൊണ്ടുള്ള രചനയാണിത്.
നന്‍മയുടെ കവാടങ്ങള്‍ - (മലയാളം)
സ്വര്‍ഗ പ്രവേശനത്തിനുതകുന്ന നന്മ്കളെ, പ്രമാണങ്ങളുദ്ധരിച്ചു കൊണ്ട് വിശദീകരിക്കുന്ന കൊച്ചു കൃതിയാണിത്. സത്കര്‍മ്മങ്ങളില്‍ മാത്സര്യം കാണിക്കേണ്ട ഓരോ വിശ്വാസിക്കും ഈ കൃതി ഉപകരിക്കും. ഇന്‍ശാഅ് അല്ലാഹ്
ആഗ്രഹ സഫലീകരണം - (മലയാളം)
ആഗ്രഹങ്ങള്‍ മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മാത്രം കഴിവുകള്‍ കൊണ്ട് അവയെ നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില്‍ പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്‍ത്ഥ ദൈവമല്ലാത്ത മനുഷ്യര്‍ പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ....
ശൈഖ് മുഹമ്മദ് ബ്നു അബ്ദുല്‍ വഹ്ഹാബ് - (മലയാളം)
സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്‍ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില്‍ പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അത്തരം അന്ധവിശ്വസങ്ങള്‍ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന്‍ ബ്നു ഗനാം എഴുതിയ “രൌദത്തുല്‍ അഫ്കാര്‍ വല്‍ അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.
ആരാധനകളും അബദ്ധങ്ങളും - (മലയാളം)
ചില മുസ്ലിം സഹോദര സഹോദരിമാര്‍ ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ് എന്ന് സവിസ്തരം വിവരിക്കുകയും ചെയ്യുന്നു.
സുന്നത്തു നോമ്പുകള്‍ - (മലയാളം)
സുന്നത്തു നോമ്പുകള്‍ക്ക് ഇസ്ലാമില്‍ ഏറെ പ്രാധാന്യമുണ്ട്. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അനുഷ്ഠിക്കുകയും വിശ്വാസികളോട് അനുഷ്ഠിക്കാന്‍ ഉപദേശിക്കുകയും ചെയ്ത ചില സുന്നത്തു നോമ്പുകളെ സംബന്ധിച്ച വിവരണമാണ് ഈ ലഘുലേഖയില്‍.
സഹോദരിമാരോട് സ്നേഹപൂര്‍വ്വം - (മലയാളം)
വസ്ത്രധാരണത്തിലും ഇതര ജീവിത മേഖലകളിലും ഇസ്ലാമിക വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കാണ്ടതിന്റെ ആവശ്യകത് ബോധ്യപ്പെടുത്തുന്നതും ഖബര്‍ ശിക്ഷ, മരണത്തിന്നു ശേഷമുള്ള ആദ്യ രാത്രി, പരലോകജീവിതം, എന്നിവയെക്കുറിച്ച് മൂന്നറിയിപ്പ് നല്‍കുന്നതുമായ സ്ത്രീജനങ്ങളോടുള്ള ഉപദേശങ്ങള്‍
സഹോദരാ, നരകത്തില്‍ ചാടല്ലേ - (മലയാളം)
മുസ്ലിം സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സ്ത്രീധനമെന്ന വിപത്തിനെതിരിലു ള്ള ഒരു ഗുണകാംക്ഷാലേഖനമാണ് ഇത്. അറിഞ്ഞോ അറിയാതെയോ പെണ്ണിന്റെ മുതല് പറ്റി വിവാഹിതരായവര്‍ക്കുള്ള സ്നേഹമയമുള്ള ഉപദേശം.
സഹോദരാ... കൊല്ലരുതേ - (മലയാളം)
പുകവലിയുടെ കരാള ഹസ്തത്തിലകപ്പെട്ട എത്രയോ വിശ്വാസീ സഹോദരങ്ങളുണ്ട്. ഈ മ്ലേച്ച വൃത്തിയുടെ സാരമായ അപകടങ്ങളെ പ്പറ്റി അറിയുമ്പോഴും അതിനെ കയ്യൊഴിക്കാന്‍ തയ്യാറല്ലാത്തവരാണ് ഏറെയും. അനുവദനീയമായവയും പരിശുദ്ധമായവയും മാത്രം ഉപയോഗിക്കാന്‍ കല്‍പ്പിക്കപ്പെട്ട വിശ്വാസികള്‍, പുകവലിയിലകപ്പെട്ടിട്ടുന്ടെങ്കില്‍ എത്രയും വേഗം അതില്‍ നിന്ന് രക്ഷ പ്രാപിക്കേണ്ടതുണ്ട്. ഇത് ഉപകാര പ്രദമായ ഒരു ഉപദേശ ലേഖനമാണ്.
പടിഞ്ഞാറിന്റെ സൗഭാഗ്യം - (മലയാളം)
പാശ്ചാത്യന്‍ ജനതയുടെ ജീവിതത്തെ പറ്റി സമൂഹത്തില്‍ ചില ധാരണകളുണ്ട്. ജീവിതത്തിന്റെ സകല ഐശ്വര്യങ്ങളും അനുഭവിച്ചും, സമ്പൂ ര്‍ണ്ണമായ നിര്‍ഭയത്വത്തില്‍ വിഹരിച്ചും കഴിയുന്നവരാണ് എന്നതാണ് ആ ധാരണ. എന്നാല്‍ യാഥാര്‍ഥ്യമെന്താണ്? ഈ ചെറിയ ലേഖനത്തിലെ പ്രതിപാദ്യം അതാണ്; വായിക്കുക.

API

