ഇസ്ലാം; സർവ്വ ലോക രക്ഷിതാവിൻ്റെ മതം
വിഷയത്തിൻ്റെ പരിഭാഷകൾ:
- ไทย - Thai
- অসমীয়া - Assamese
- فارسی دری - Unnamed
- Русский - Russian
- Kinyarwanda - Kinyarwanda
- svenska - Swedish
- Tiếng Việt - Vietnamese
- العربية - Arabic
- Bahasa Indonesia - Indonesian
- አማርኛ - Amharic
- Pulaar - Fula
- Èdè Yorùbá - Yoruba
- हिन्दी - Hindi
- ગુજરાતી - Unnamed
- Wikang Tagalog - Tagalog
- español - Spanish
- English - English
- සිංහල - Sinhala
- اردو - Urdu
- 中文 - Chinese
- Nederlands - Dutch
- Shqip - Albanian
- پښتو - Pashto
- azərbaycanca - Azerbaijani
- Kurdî - Kurdish
- Türkçe - Turkish
- Hausa - Hausa
- বাংলা - Bengali
- български - Bulgarian
- Kiswahili - Swahili
- नेपाली - Nepali
- тоҷикӣ - Tajik
- čeština - Czech
- português - Portuguese
- Luganda - Ganda
- Deutsch - German
- Wollof - Wolof
- Malagasy - Malagasy
- bosanski - Bosnian
- తెలుగు - Telugu
- فارسی - Persian
- தமிழ் - Tamil
- ئۇيغۇرچە - Uyghur
- Кыргызча - Кyrgyz
- ქართული - Georgian
- Српски - Serbian
- Ўзбек - Uzbek
- ພາສາລາວ - Unnamed
- română - Romanian
- Français - French
- Lingala - Unnamed
വിഭാഗങ്ങൾ
Full Description
പരമകാരുണികനും കരുണ ചൊരിയുന്നവനുമായ അല്ലാഹുവിൻറെ നാമത്തിൽ.
ഇസ്ലാം; സർവ്വ ലോക രക്ഷിതാവിൻ്റെ മതം
ആരാണ് നിൻ്റെ രക്ഷിതാവ്?
ചോദ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. ഓരോ മനുഷ്യരും ഉത്തരമറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യവുമാണത്.
ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനാരോ, അവനാണ് നമ്മുടെ രക്ഷിതാവ്. ആകാശത്ത് നിന്ന് മഴ വർഷിപ്പിക്കുകയും, അങ്ങനെ അത് മുഖേന മനുഷ്യർക്കും മൃഗങ്ങൾക്കും ഭക്ഷണമായി ഫലങ്ങളും വൃക്ഷങ്ങളും പുറത്തു കൊണ്ടുവരികയും ചെയ്തവനാണവൻ.നമ്മെയും നമ്മുടെ മുൻഗാമികളെയും സൃഷ്ടിച്ചവനും അവൻ തന്നെ. അവനാണ് സർവ്വതിനെയും സൃഷ്ടിച്ചത്. രാത്രിയെയും പകലിനെയും നിശ്ചയിച്ചതും, രാത്രിയെ ഉറങ്ങുന്നതിനും വിശ്രമത്തിനുമുള്ള വേളയാക്കിയതും, പകലിനെ ഭക്ഷണവും വിഭവങ്ങളും അന്വേഷിക്കുന്നതിനുള്ള സമയമാക്കിയതും അവൻ തന്നെ.അവനാകുന്നു സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സമുദ്രത്തെയും നമുക്ക് കീഴ്പ്പെടുത്തി തന്നത്. മൃഗങ്ങളെ നമുക്ക് സംവിധാനിച്ചു നൽകിയതും അവൻ തന്നെ; അവയുടെ മാംസം നാം ഭക്ഷിക്കുന്നു. അവയുടെ പാൽ കുടിക്കുകയും, അവയുടെ കമ്പിളി നാം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
എന്താണ് സർവ്വ ലോക രക്ഷിതാവിൻ്റെ (അല്ലാഹുവിൻ്റെ) വിശേഷണങ്ങൾ?
സൃഷ്ടികളെയെല്ലാം സൃഷ്ടിച്ചവനാണ് ആ രക്ഷിതാവ്. അവനാകുന്നു അവരെ സന്മാർഗത്തിലേക്കും സത്യത്തിലേക്കും നയിക്കുന്നത്. അവനാകുന്നു സർവ്വ സൃഷ്ടികളുടെയും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. അവനാണ് അവക്ക് ഉപജീവനം നൽകുന്നത്. ഇഹലോകത്തും പരലോകത്തുമുള്ള സർവ്വ വസ്തുക്കളുടെയും ഉടമസ്ഥനും അവൻ തന്നെയാണ്. എല്ലാ വസ്തുവും അവൻ്റെ അധീനതയിൽ പെട്ടതാണ്. അവന് പുറമെയുള്ളതെല്ലാം അവൻ്റെ കീഴിലുള്ളത് മാത്രവുംഅവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും ഒരിക്കലും മരിക്കാത്തവനും ഉറങ്ങാത്തവനുമാകുന്നു. അവനാകുന്നു സർവ്വതിൻ്റെയും നിയന്താവ്; എല്ലാ ജീവനുള്ളവയും അവനെ കൊണ്ട് മാത്രമാണ് നിലകൊള്ളുന്നത്. അവൻ്റെ കാരുണ്യം സർവ്വതിനെയും വലയം ചെയ്തിരിക്കുന്നു. ഭൂമിയിലോ ആകാശത്തോ ഉള്ളതായ യാതൊന്നും അവന് മറഞ്ഞു പോവുകയോ അവ്യക്തമാവുകയോ ഇല്ല.അവനെ പോലെ യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു. സർവ്വ സൃഷ്ടികളിൽ നിന്നും ധന്യനായ അവൻ ആകാശങ്ങൾക്ക് മുകളിലാകുന്നു. എല്ലാ സൃഷ്ടികളും അവനിലേക്ക് അങ്ങേയറ്റം ആവശ്യക്കാരാകുന്നു. അവനൊരിക്കലും സൃഷ്ടികളിൽ അവതരിക്കുകയോ അലിഞ്ഞു ചേരുകയോ ചെയ്യുകയില്ല; അവൻ്റെ സൃഷ്ടികളിൽ ഏതെങ്കിലുമൊന്ന് അവനിൽ വിലയം പ്രാപിക്കുക എന്നതുമുണ്ടാവുകയില്ല.സർവ്വതിൻ്റെയും രക്ഷിതാവായ അവനാകുന്നു ഈ ദൃശ്യപ്രപഞ്ചത്തെ അതിൻ്റെ അതീവകൃത്യതയാർന്ന സംവിധാനത്തോടെ സൃഷ്ടിച്ചത്. മനുഷ്യരുടെയും മൃഗങ്ങളുടെയും സങ്കീർണ്ണമായ ശാരീരിക വ്യവസ്ഥകളാകട്ടെ, നമുക്ക് ചുറ്റുമുള്ള സൂര്യനും നക്ഷത്രങ്ങളും അതിലുള്ള മറ്റ് വസ്തുക്കളാവട്ടെ എല്ലാം അവൻ്റെ സൃഷ്ടിപ്പ് തന്നെയാകുന്നു.
അവന് പുറമെ ആരാധിക്കപ്പെടുകയും ദൈവമാക്കപ്പെടുകയും ചെയ്ത യാതൊരു വസ്തുവും തങ്ങളുടെ സ്വന്തങ്ങൾക്ക് പോലും എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്തുന്നവരല്ല. സ്വന്തത്തിന് പോലും ഉപകാരമോ ഉപദ്രവമോ സാധിക്കാത്തവർക്ക് എങ്ങനെയാണ് തന്നെ ആരാധിക്കുന്നവർക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്താൻ കഴിയുക?!
നമ്മുടെ രക്ഷിതാവിന് നമ്മുടെ മേലുള്ള അവകാശം എന്താകുന്നു?
ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് അവൻ്റെ സൃഷ്ടികളുടെ മേലുള്ള അവകാശം അവർ അവനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നതും, അവനിൽ യാതൊരു വസ്തുവിനെയും അവർ പങ്കുചേർക്കാൻ പാടില്ല എന്നതുമാണ്. അല്ലാഹുവിന് പുറമെയോ, അവനോടൊപ്പമോ അവർ ഏതെങ്കിലുമൊരു മനുഷ്യനെയോ കല്ലിനെയോ നദിയേയോ നിർജ്ജീവ വസ്തുവിനെയോ നക്ഷത്രത്തെയോ മറ്റെന്തെങ്കിലും വസ്തുവിനെയോ ആരാധിക്കാൻ പാടില്ല. മറിച്ച് ആരാധനകളെല്ലാം ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് മാത്രം നിഷ്കളങ്കമായി നൽകേണ്ടതാണ്.
ജനങ്ങളോട് അല്ലാഹു ഏറ്റിട്ടുള്ള ബാധ്യതയെന്താണ്?
അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അവൻ്റെ അടിമകൾക്ക് നിർഭയത്വവും സമാധാനവും ശാന്തിയും സ്വസ്ഥതയും തൃപ്തിയും നിറഞ്ഞ സൗഭാഗ്യമാർന്ന ജീവിതം നൽകുക എന്നത് അല്ലാഹു അവൻ്റെ സൃഷ്ടികളോട് ബാധ്യതയായി ഏറ്റിരിക്കുന്നു. സുഖാനുഗ്രഹങ്ങളും അനശ്വരതയുമുള്ള സ്വർഗത്തിൽ അവരെ അവൻ പ്രവേശിപ്പിക്കുന്നതാണെന്നതും അവൻ അവരോട് ബാധ്യത ഏറ്റിരിക്കുന്നു. എന്നാൽ അല്ലാഹുവിനെ അവർ ധിക്കരിക്കുകയും, അവൻ്റെ കൽപ്പനകൾക്ക് എതിരു പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ അവരുടെ ജീവിതം കഷ്ടതയും നിന്ദ്യതയും നിറഞ്ഞതായിരിക്കും. തങ്ങൾ സൗഭാഗ്യത്തിലും സുഖാനുഗ്രഹങ്ങളിലുമാണെന്ന് അവർ ധരിച്ചാൽ പോലും അവരുടെ യഥാർത്ഥ സ്ഥിതി അതായിരിക്കില്ല. പരലോകത്താകട്ടെ, അവരെ അവൻ നരകാഗ്നിയിൽ പ്രവേശിപ്പിക്കുന്നതാണ്. അതിൽ നിന്ന് അവർ ഒരിക്കലും പുറത്തു കടക്കുന്നതല്ല. എന്നെന്നേക്കുമായുള്ള ശിക്ഷയും അവസാനിക്കാത്ത പ്രയാസങ്ങളുമായിരിക്കും അവിടെ അവർക്കുണ്ടായിരിക്കുക.
നമ്മുടെ സൃഷ്ടിപ്പിൻ്റെ പിന്നിലെ ലക്ഷ്യമെന്താണ്? എന്തിനാണ് നാം സൃഷ്ടിക്കപ്പെട്ടത്?
അങ്ങേയറ്റം ഔദാര്യവാനായ നമ്മുടെ രക്ഷിതാവ് നമ്മെ സൃഷ്ടിച്ചതിന് പിന്നിലെ മഹത്തരമായ ലക്ഷ്യം നമ്മെ അറിയിച്ചിരിക്കുന്നു. അല്ലാഹുവിനെ മാത്രം നാം ആരാധിക്കുകയും അവനിൽ നാം ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണത്. ഈ ഭൂമിയിൽ നന്മകൾ ചെയ്തു കൊണ്ടും, നന്മ വരുത്തി കൊണ്ടും ജീവിക്കാൻ അവൻ നമ്മെ ഏൽപ്പിച്ചിരിക്കുന്നു.ആരെങ്കിലും തൻ്റെ രക്ഷിതാവും സ്രഷ്ടാവുമായ അല്ലാഹുവിനെയല്ലാതെ മറ്റാരെയെങ്കിലും ആരാധിക്കുന്നുവെങ്കിൽ അവൻ തൻ്റെ സൃഷ്ടിപ്പിന് പിന്നിലുള്ള ലക്ഷ്യത്തെ കുറിച്ച് അജ്ഞനായിരിക്കുന്നു. തൻ്റെ സ്രഷ്ടാവായ അല്ലാഹുവിനോടുള്ള നിർബന്ധ ബാധ്യത അവൻ നിറവേറ്റിയിട്ടില്ല. ആരെങ്കിലും ഭൂമിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ അവൻ അല്ലാഹു തൻ്റെ മേൽ ഏൽപ്പിച്ചിട്ടുള്ള ബാധ്യതയും അറിഞ്ഞിട്ടില്ല.
എങ്ങനെയാണ് നമ്മുടെ രക്ഷിതാവിനെ നാം ആരാധിക്കേണ്ടത്?
നിശ്ചയം നമ്മുടെ രക്ഷിതാവ് - അവൻ്റെ മഹത്വം ഉന്നതമായിരുക്കുന്നു - നമ്മെ സൃഷ്ടിക്കുകയും, വെറുതെ ഉപേക്ഷിക്കുകയും ചെയ്തിട്ടില്ല. നമ്മുടെ ജീവിതം അവൻ വൃഥാവിലാക്കുകയും ചെയ്തിട്ടില്ല. മറിച്ച്, മനുഷ്യരുടെ കൂട്ടത്തിൽ നിന്ന് ചിലരെ അവൻ തിരഞ്ഞെടുക്കുകയും അവരുടെ ജനങ്ങളിലേക്കുള്ള ദൂതരായി നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. ജനങ്ങളിൽ ഏറ്റവും പൂർണ്ണമായ സ്വഭാവമുള്ളവരും, അവരിൽ ഏറ്റവും വിശുദ്ധമായ മനസ്സുള്ളവരും, അവരിൽ ഏറ്റവും നല്ല ഹൃദയമുള്ളവരുമായിരുന്നു അവർ. ഈ ദൂതന്മാർക്ക് അല്ലാഹു തൻ്റെ സന്ദേശം അവതരിപ്പിക്കുകയും, അല്ലാഹുവിനെ കുറിച്ച് മനുഷ്യർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അവർക്കുള്ള സന്ദേശങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വിചാരണയുടെയും പ്രതിഫലത്തിൻ്റെയും ദിനമായ പരലോകജീവിതത്തിലേക്ക് മനുഷ്യരെല്ലാം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നതാണെന്ന കാര്യവും ഈ സന്ദേശങ്ങളുടെ ഭാഗമായിരുന്നു.തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ എങ്ങനെ ആരാധിക്കണമെന്ന കാര്യം പ്രവാചകന്മാർ തങ്ങളുടെ ജനങ്ങൾക്ക് അറിയിച്ചു നൽകി. ആരാധനകളുടെ രൂപങ്ങളും സമയങ്ങളും, അവ നിർവ്വഹിച്ചവർക്ക് ഇഹലോകത്തും പരലോകത്തും ലഭിക്കുന്ന പ്രതിഫലങ്ങളെ കുറിച്ചും അവർ തങ്ങളുടെ ജനങ്ങൾക്ക് വിവരിച്ചു നൽകി. അല്ലാഹു അവർക്ക് മേൽ നിഷിദ്ധമാക്കിയ ഭക്ഷണപാനീയങ്ങളിൽ നിന്നും നിഷിദ്ധമായ ബന്ധങ്ങളിൽ നിന്നും അവർ താക്കീത് നൽകി. ശ്രേഷ്ഠമായ സ്വഭാവങ്ങളിലേക്ക് അവരെ ആ നബിമാർ വഴിനടത്തുകയും, മ്ലേഛമായ സ്വഭാവങ്ങളിൽ നിന്ന് അവരെ വിലക്കുകയും ചെയ്തു.
ലോകരക്ഷിതാവിങ്കൽ സ്വീകാര്യമായ മതം ഏതാകുന്നു?
അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാം മതം മാത്രമാണ്. എല്ലാ നബിമാരും പ്രവാചകന്മാരും ജനങ്ങൾക്ക് എത്തിച്ചു നൽകിയ മതമാണത്. അന്ത്യനാളിൽ അതല്ലാത്ത മറ്റൊരു മതവും അല്ലാഹു മനുഷ്യരിൽ നിന്ന് സ്വീകരിക്കുന്നതല്ല. ഇസ്ലാമല്ലാത്ത, ജനങ്ങൾ തങ്ങളുടെ മതമായി സ്വീകരിച്ചിട്ടുള്ള മറ്റെന്തും നിരർത്ഥകമായ മതമാണ്. അത് സ്വീകരിച്ചവർക്ക് യാതൊരു പ്രയോജനവും ചെയ്യാൻ പോകുന്നില്ല. മറിച്ച്, ഇഹലോകത്തും പരലോകത്തും അവൻ്റെ ദൗർഭാഗ്യമായി അത് മാറുക മാത്രമേ ചെയ്യുകയുള്ളൂ.
ഇസ്ലാം മതത്തിൻ്റെ അടിത്തറകൾ -സ്തംഭങ്ങൾ- ഏതെല്ലാമാണ്?
അല്ലാഹു തൻ്റെ അടിമകൾക്ക് വേണ്ടി ഈ മതത്തെ ലളിതമാക്കിയിരിക്കുന്നു. അതിലെ ഏറ്റവും മഹത്തായ സ്തംഭം നീ അല്ലാഹുവിനെ നിൻ്റെ രക്ഷിതാവായും നിൻ്റെ ആരാധ്യനായും സ്വീകരിക്കുക എന്നതും അല്ലാഹുവിൻ്റെ മലക്കുകളിലും, അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും, അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലും വിശ്വസിക്കലുമാണ്. അതോടൊപ്പം അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ് എന്ന് അറിയിക്കുന്ന 'ശഹാദത്ത് കലിമ' (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്) നീ സാക്ഷ്യം വഹിക്കുകയും, അഞ്ചു നേരത്തെ നമസ്കാരം നിലനിർത്തുകയും, സകാത്ത് (നിർബന്ധദാനം) നൽകേണ്ട സമ്പത്ത് നിൻ്റെ പക്കലുണ്ട് എങ്കിൽ അതിൻ്റെ സകാത്ത് നൽകുകയും, വർഷത്തിലെ ഒരു മാസമായ റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുകയും, കഴിവുണ്ടെങ്കിൽ അല്ലാഹുവിൻ്റെ കൽപ്പന പാലിച്ചു കൊണ്ട് ഇബ്രാഹീം നബി (عليه السلام) പടുത്തുയർത്തിയ പുരാതന ഭവനമായ കഅ്ബയിൽ ചെന്ന് അല്ലാഹുവിന് വേണ്ടി ഹജ്ജ് നിർവ്വഹിക്കുകയും ചെയ്യണം.ഇതോടൊപ്പം അല്ലാഹു നിനക്ക് മേൽ നിഷിദ്ധമാക്കിയ കാര്യങ്ങളെല്ലാം നീ ഉപേക്ഷിക്കണം. ബഹുദൈവാരാധനയും, കൊലപാതകവും, വ്യഭിചാരവും, നിഷിദ്ധമായ സമ്പാദ്യം ഭക്ഷിക്കലും അവൻ വിലക്കിയ കാര്യങ്ങളിൽ പെട്ടതാണ്. ഇപ്രകാരം നീ അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ കൽപ്പിച്ച ഈ ആരാധനകൾ നിർവ്വഹിക്കുകയും, അവൻ വിലക്കിയ ഈ നിരോധിതവൃത്തികൾ ഉപേക്ഷിക്കുകയും ചെയ്താൽ അതോടെ നീ ഇഹലോകത്ത് മുസ്ലിമായി പരിഗണിക്കപ്പെടുന്നതാണ്. അന്ത്യനാളിൽ അല്ലാഹു നിനക്ക് എന്നെന്നേക്കുമുള്ള സുഖാനുഗ്രഹങ്ങളും സ്വർഗത്തിലെ അനശ്വരവാസവും നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ്.
ഇസ്ലാം മതം ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിനോ വർഗത്തിനോ മാത്രമായി ഉള്ളതാണോ?
ഇസ്ലാം എല്ലാ മനുഷ്യർക്കുമുള്ള മതമാണ്. ഇസ്ലാമിൽ ഒരാൾക്കും മറ്റൊരാളുടെ മേലും യാതൊരു ശ്രേഷ്ഠതയുമില്ല. എല്ലാ ജനങ്ങളും തുല്യരാണ്; അല്ലാഹുവിനോടുള്ള ധർമ്മനിഷ്ഠയുടെ അടിസ്ഥാനത്തിലും സൽകർമ്മങ്ങളുടെ അടിസ്ഥാനത്തിലുമല്ലാതെ അവർക്കിടയിൽ ശ്രേഷ്ഠതയിൽ വ്യത്യാസമുണ്ടാകുന്നില്ല.
അല്ലാഹുവിൻ്റെ ദൂതന്മാരുടെ സത്യസന്ധത തിരിച്ചറിയാനുള്ള വഴിയെന്താണ്?
ഏതെങ്കിലുമൊരാൾ അല്ലാഹുവിൽ നിന്നുള്ള പ്രവാചകനാണെന്ന് അവകാശപ്പെടുന്നെങ്കിൽ അദ്ദേഹത്തിൻ്റെ സത്യസന്ധത തിരിച്ചറിയാൻ അനേകം വഴികളുണ്ട്. അവയിൽ ചിലത് ഇവിടെ പറയാം:
അല്ലാഹുവിൽ നിന്നുള്ള ദൂതന്മാർ കൊണ്ടുവരുന്ന സന്ദേശവും സത്യമാർഗവും മനുഷ്യരുടെ ശരിയായ ബുദ്ധിക്കും, അവരുടെ ശുദ്ധപ്രകൃതിക്കും യോജിക്കുന്നതായിരിക്കും. ശരിയായ ബുദ്ധി അവർ കൊണ്ടുവന്ന ആദർശത്തിൻ്റെ നന്മക്ക് സാക്ഷ്യം വഹിക്കുന്നതാണ്. അവർ കൊണ്ടുവന്നതിന് സമാനമായത് മറ്റൊരാൾക്കും കൊണ്ടുവരിക സാധ്യമല്ല.
അല്ലാഹുവിൽ നിന്നുള്ള ദൂതന്മാർ കൊണ്ടുവരുന്നതിൽ മനുഷ്യരുടെ മതപരവും ഭൗതികവുമായ നന്മകളുണ്ടായിരിക്കും. ജനങ്ങളുടെ എല്ലാ കാര്യങ്ങളെയും ശരിപ്പെടുത്തുകയും, അവരുടെ സാമൂഹിക സ്ഥിതിയെ കെട്ടിപ്പടുത്തുയർത്തുകയും ചെയ്യുന്ന, അവരുടെ വിശ്വാസത്തെയും ബുദ്ധിയെയും സമ്പത്തിനെയും അഭിമാനത്തെയും സംരക്ഷിക്കുന്ന ആദർശമായിരിക്കും പ്രവാചകന്മാർ കൊണ്ടുവരിക.
അല്ലാഹുവിൽ നിന്നുള്ള ദൂതന്മാർ ജനങ്ങളെ നേർവഴിയിലേക്ക് നയിക്കുന്നതിനും സന്മാർഗം അറിയിച്ചു കൊടുക്കുന്നതിനും പകരമായി യാതൊരു പ്രതിഫലവും അവരിൽ നിന്ന് ആവശ്യപ്പെടുകയില്ല. മറിച്ച്, തങ്ങളുടെ പ്രതിഫലം രക്ഷിതാവായ അല്ലാഹുവിൽ നിന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
അല്ലാഹുവിൽ നിന്നുള്ള ദൂതന്മാർ കൊണ്ടുവരുന്നത് ദൃഢബോധ്യമുള്ള സത്യമായിരിക്കും. അതിൽ യാതൊരു നിലക്കുമുള്ള സംശയമോ വൈരുദ്ധ്യമോ ഏറ്റക്കുറച്ചിലുകളോ ഉണ്ടാവുകയില്ല. ഓരോ പ്രവാചകനും തനിക്ക് മുൻപ് വന്ന പ്രവാചകന്മാരെ സത്യപ്പെടുത്തുകയും, അവരെല്ലാം ക്ഷണിച്ചതിന് സമാനമായതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയുമാണ് ചെയ്യുക.
അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരെ അവരുടെ കൈകളിലൂടെ പ്രകടമാകുന്ന വ്യക്തമായ ദൃഷ്ടാന്തങ്ങൾ കൊണ്ടും അത്ഭുത സംഭവങ്ങൾ കൊണ്ടും അല്ലാഹു സഹായിക്കുന്നതാണ്. അവർ അല്ലാഹുവിൽ നിന്നുള്ള യഥാർത്ഥ ദൂതന്മാർ തന്നെയാണെന്ന കാര്യം ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്ന സാക്ഷ്യങ്ങളായിരിക്കും ഈ ദൃഷ്ടാന്തങ്ങൾ. മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാർക്ക് നൽകപ്പെട്ട ദൃഷ്ടാന്തങ്ങളിൽ ഏറ്റവും മഹത്തരമായ ദൃഷ്ടാന്തം നൽകപ്പെട്ടത് അന്തിമ പ്രവാചകനായ മുഹമ്മദ് നബിﷺക്കാണ്. വിശുദ്ധ ഖുർആനാണ് ആ ദൃഷ്ടാന്തം.
എന്താണ് വിശുദ്ധ ഖുർആൻ?
വിശുദ്ധ ഖുർആൻ എന്നാൽ സർവ്വലോക രക്ഷിതാവിൽ നിന്നുള്ള ഗ്രന്ഥമാണ്. അത് അല്ലാഹുവിൻ്റെ സംസാരമാണ്. മുഹമ്മദ് നബി -ﷺ- ക്ക് അത് എത്തിച്ചു നൽകിയത് മലക്കുകളിൽ പെട്ട ജിബ്രീൽ (عليه السلام) ആണ്. അല്ലാഹുവിനെ കുറിച്ചും, അവൻ്റെ മലക്കുകളെയും വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും അന്ത്യനാളിനെയും അല്ലാഹുവിൻ്റെ വിധിനിർണയത്തെയും കുറിച്ചും മനുഷ്യർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഈ ഗ്രന്ഥത്തിലൂടെ അല്ലാഹു അറിയിച്ചിരിക്കുന്നു.നിർബന്ധമായ ആരാധനാകർമ്മങ്ങളെ കുറിച്ചും, അനിവാര്യമായും അകറ്റിനിർത്തിയിരിക്കേണ്ട നിഷിദ്ധവൃത്തികളെ കുറിച്ചും, നല്ലതും ചീത്തതുമായ സ്വഭാവങ്ങളെ കുറിച്ചും, മനുഷ്യരുടെ മതപരവും ഭൗതികവും പാരത്രികവുമായ കാര്യങ്ങളെ കുറിച്ചും ഖുർആനിൽ വിവരണമുണ്ട്. ഈ ഗ്രന്ഥം സർവ്വ സൃഷ്ടികളെയും അത്ഭുതപരതന്ത്രരാക്കുന്നതാണ്; ഇതിന് സമാനമായ ഒരു ഗ്രന്ഥം കൊണ്ടുവരൂ എന്ന് അല്ലാഹു വെല്ലുവിളിക്കുകയുണ്ടായി. അന്ത്യനാൾ വരെ അല്ലാഹു അവതരിപ്പിച്ച അതേ ഭാഷയിൽ തന്നെ ഈ ഗ്രന്ഥം നിലനിൽക്കുന്നതാണ്. അതിൽ ഏതെങ്കിലുമൊരു അക്ഷരം കുറവു വരുകയോ, അതിലെ ഏതെങ്കിലുമൊരു വാക്ക് മാറ്റിത്തിരുത്തപ്പെടുകയോ ഉണ്ടാവുകയില്ല.
പുനരുത്ഥാനവും വിചാരണയും സംഭവിക്കുന്നതാണ് എന്നതിനുള്ള തെളിവുകൾ എന്തെല്ലാമാണ്?
ഭൂമിയെ നീ കാണുന്നില്ലേ? അത് നിർജ്ജീവമായി കിടക്കുകയും, ജീവൻ്റെ ഒരു അടയാളവും അതിൽ നീ കാണാതിരിക്കുകയും ചെയ്തതിന് ശേഷം ആകാശത്ത് നിന്ന് മഴവർഷിച്ചു കഴിഞ്ഞാൽ അത് ചലിക്കുകയും, പച്ചപ്പു നിറഞ്ഞ ചെടികൾ അതിൽ നിന്ന് മുളച്ചു പൊങ്ങുകയും ചെയ്യുന്നത് നീ കാണുന്നില്ലേ? ആ ഭൂമിയെ ജീവിപ്പിച്ചവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനാണ്.മനുഷ്യരെ നിസ്സാരമായ ഒരു ഇന്ദ്രിയത്തുള്ളിയിൽ നിന്ന് സൃഷ്ടിച്ചനായ അല്ലാഹുവിന് അന്ത്യനാളിൽ അവനെ പുനരുജ്ജീവിപ്പിക്കുകയും, വിചാരണ ചെയ്യുകയും, അവന് അർഹമായ പ്രതിഫലം നൽകുകയും ചെയ്യുക എന്നത് തീർത്തും സാധ്യമാണ്.ആകാശഭൂമികളെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചവന് മനുഷ്യരുടെ സൃഷ്ടിപ്പ് ഒരു തവണ കൂടെ ആവർത്തിക്കുക എന്നത് സാധ്യമാണ്. കാരണം ആകാശഭൂമികളെ സൃഷ്ടിക്കുക എന്നതിനേക്കാൾ നിസ്സാരമാണ് മനുഷ്യരെ ഒരാവർത്തി കൂടെ ഉയിർത്തെഴുന്നേൽപ്പിക്കുക എന്നത്.
ഖിയാമത്ത് നാളിൽ എന്തായിരിക്കും സംഭവിക്കുക?
അല്ലാഹു മനുഷ്യരെ ഖബ്റുകളിൽ നിന്ന് പുനരുജ്ജീവിപ്പിക്കുകയും, ശേഷം അവരുടെ പ്രവർത്തനങ്ങൾ വിചാരണ നടത്തുകയും ചെയ്യുന്നതാണ്. അല്ലാഹുവിൽ വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുകയും ചെയ്തവരെ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്. മനുഷ്യരുടെ എത്രയെല്ലാം വിശാലമായ ഭാവനകളിൽ ഒന്നിൽ പോലും കടന്നു വന്നിട്ടില്ലാത്ത തരത്തിലുള്ള, അനശ്വരമായ സുഖാനുഗ്രഹങ്ങളാണ് സ്വർഗം.എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവനെ അല്ലാഹു നരകത്തിൽ പ്രവേശിപ്പിക്കുന്നതാണ്. മനുഷ്യർക്ക് ചിന്തിക്കാൻ പോലും സാധ്യമല്ലാത്ത വിധത്തിലുള്ള, ശാശ്വതമായ ശിക്ഷകളാണ് നരകത്തിൽ അവനെ കാത്തിരിക്കുന്നത്.മനുഷ്യർ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടാലും നരകത്തിൽ പ്രവേശിപ്പിക്കപ്പെട്ടാലും അവർ പിന്നീടൊരിക്കലും മരിക്കുകയില്ല. ഒന്നല്ലെങ്കിൽ ശാശ്വതമായ സുഖാനുഗ്രഹങ്ങളിൽ അവൻ എന്നെന്നേക്കുമായി ജീവിക്കും. അതല്ലെങ്കിൽ ശാശ്വതമായ ശിക്ഷയിലായിരിക്കും അവനുണ്ടായിരിക്കുക.
ഒരാൾ ഇസ്ലാമിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ അവൻ എന്താണ് ചെയ്യേണ്ടത്? ഇസ്ലാമിൽ പ്രവേശിക്കാൻ അവൻ ചെയ്തിരിക്കേണ്ട നിർബന്ധമായ വല്ല ചടങ്ങുകളോ, അനുമതി തേടിയിരിക്കേണ്ട വല്ല വ്യക്തികളോ ഉണ്ടോ?
ഇസ്ലാം മതമാണ് ശരിയായ മതമെന്ന് ഒരാൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാൽ -അതാണ് ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ നിന്നുള്ള മതമെന്ന് അവൻ അറിഞ്ഞു കഴിഞ്ഞാൽ- ഉടനെ ഇസ്ലാം സ്വീകരിക്കുക എന്നത് അവൻ്റെ മേൽ നിർബന്ധമാണ്. കാരണം സത്യം ബോധ്യമായാൽ അത് സ്വീകരിക്കുക എന്നത് ഒരാൾ ബുദ്ധിമാനാണ് എന്നതിൻ്റെ അടയാളമാണ്. അതിനാൽ അവൻ ഉടനടി ഇസ്ലാം സ്വീകരിക്കട്ടെ. ഒരിക്കലും ഇക്കാര്യം അവൻ പിന്നോട്ട് മാറ്റിവെച്ചു കൂടാ.ആരെങ്കിലും ഇസ്ലാമിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ നിർബന്ധമായും നടത്തേണ്ട എന്തെങ്കിലും ചടങ്ങുകളോ, ഏതെങ്കിലും നിശ്ചിത വ്യക്തികളുടെ സാന്നിദ്ധ്യത്തിലായിരിക്കണമെന്ന നിബന്ധനയോ ഇല്ല. എന്നാൽ ഒരു മുസ്ലിമായ വ്യക്തിയുടെ സാന്നിദ്ധ്യത്തിലോ, ഏതെങ്കിലും ഇസ്ലാമിക സെൻ്ററിൽ വെച്ചോ ഇസ്ലാം സ്വീകരിക്കുന്നു എങ്കിൽ അത് കൂടുതൽ നല്ലതാണ്. അതല്ലെങ്കിൽ, ഇസ്ലാമിൽ പ്രവേശിക്കാൻ അവൻ ഇപ്രകാരം പറയുക മാത്രമേ വേണ്ടതുള്ളൂ:(അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂല്ലുല്ലാഹ്) (അർത്ഥം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു). ഈ സാക്ഷ്യവചനം അർഥം അറിഞ്ഞു കൊണ്ടും, അതിൽ വിശ്വസിച്ചു കൊണ്ടും ഒരാൾ പറഞ്ഞാൽ അതോടെ അവൻ മുസ്ലിമായി. അതിന് ശേഷം ഇസ്ലാമിക വിധിവിലക്കുകൾ ഒരോന്നോരോന്നായി അവൻ പഠിച്ചു മനസ്സിലാക്കുകയും, അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ ജീവിതത്തിൽ പാലിക്കൂയും വേണം.
ഇസ്ലാം; സർവ്വ ലോക രക്ഷിതാവിൻ്റെ മതം
എന്താണ് സർവ്വ ലോക രക്ഷിതാവിൻ്റെ (അല്ലാഹുവിൻ്റെ) വിശേഷണങ്ങൾ?
നമ്മുടെ രക്ഷിതാവിന് നമ്മുടെ മേലുള്ള അവകാശം എന്താകുന്നു?
ജനങ്ങളോട് അല്ലാഹു ഏറ്റിട്ടുള്ള ബാധ്യതയെന്താണ്?
നമ്മുടെ സൃഷ്ടിപ്പിൻ്റെ പിന്നിലെ ലക്ഷ്യമെന്താണ്? എന്തിനാണ് നാം സൃഷ്ടിക്കപ്പെട്ടത്?
എങ്ങനെയാണ് നമ്മുടെ രക്ഷിതാവിനെ നാം ആരാധിക്കേണ്ടത്?
ലോകരക്ഷിതാവിങ്കൽ സ്വീകാര്യമായ മതം ഏതാകുന്നു?
ഇസ്ലാം മതത്തിൻ്റെ അടിത്തറകൾ -സ്തംഭങ്ങൾ- ഏതെല്ലാമാണ്?
ഇസ്ലാം മതം ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിനോ വർഗത്തിനോ മാത്രമായി ഉള്ളതാണോ?
അല്ലാഹുവിൻ്റെ ദൂതന്മാരുടെ സത്യസന്ധത തിരിച്ചറിയാനുള്ള വഴിയെന്താണ്?
പുനരുത്ഥാനവും വിചാരണയും സംഭവിക്കുന്നതാണ് എന്നതിനുള്ള തെളിവുകൾ എന്തെല്ലാമാണ്?
ഖിയാമത്ത് നാളിൽ എന്തായിരിക്കും സംഭവിക്കുക?