അല്ലാഹുവിന്റെ പ്രീതിയും പരലോകത്തിലെ വിജയവും കാംക്ഷിക്കുന്ന ഏതൊരു വിശ്വാസിക്കും, അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ പ്രഖ്യാപിച്ചതു പോലെ, പ്രവാചക ജീവിതത്തില്‍ ഉത്തമമായ മാതൃകയുണ്ട്. ഇഹലോകത്തും പരലോകത്തും രക്ഷ പ്രാപിക്കാവുന്ന അനവധി മഹിതമായ പാഠങ്ങളാണ് പ്രവാചക വിദ്യാലയത്തില്‍ നിന്നും ലഭിക്കാനുള്ളത്. നബി ജീവിതത്തെ ഹൃസ്വമായി പരിചയപ്പെടുത്തുന്ന ലേഖനം.
പ്രവാചകന്റെ മാതൃകാ ജീവിതം - (മലയാളം)
പരലോകം ഖുര്‍ആനിലും സുന്നത്തിലും - (മലയാളം)
മരണം, ബര്‍സഖീജീവിതം, അന്ത്യനാള്‍,, വിചാരണ, രേഖകള്‍കൈമാറല്‍, സ്വിറാത്ത്പാലം, സ്വര്‍ഗ്ഗനരകപ്രവേശനം, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍, നരകശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ഖുര്‍ആനും തിരുനബിയുടെ സുന്നത്തും അനുസരിച്ച് വിശദീകരിക്കുന്ന പഠനം. മരണാനന്തര ജീവിതത്തെക്കുറിച്ച് ഓരോരുത്തരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി
അറഫ ഖുതുബ 1432 പരിഭാഷ - (മലയാളം)
തൌഹീദിന്റെ ശ്രേഷ്ടത, , ആല്ലാഹുവില്, മലക്കുകള്,കിതാബുകള്,പ്രവാചക്ന്മാരില്,പരലൊകൌമ്, വിഷിയിലുള്ള വിശ്വാസം തുടങിയ ഇസ്ലാമിലെ വിശ്വാസ കാര്യങള്, ഇണകള്‍ തമ്മിലുള്ള ബാധ്യതയുദെ പ്രാധാന്യമ്, , മുസ്ലിമ്കള്‍ തമ്മിലുള്ള ഭാധ്യത, മുസ്ലിമ്കള്‍ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കുക , തീവ്രവാദത്തില്‍ നിന്നും വിട്ടു നില്ക്കുക മുതലായ ഉപദേശങ്ങള്
ക്വുര്‍ആനിന്റെ വ്യത്യസ്ത പാരായണശൈലികള്‍ - (മലയാളം)
പ്രവാചക തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം ജിബ്‌രീലില്‍ നിന്നും കേട്ടു പഠിച്ച ഏഴ് ഖുര്‍ആനിക പാരായണത്തിന്റെ നിയമങ്ങള്‍ വ്യക്തമാക്കുന്നു. ‘അല്‍ ഖിറാഅത്തു സ്സബ്‌അ’, ‘അല്‍അഹ്‌റുഫു സ്സബ്‌അ’ തുടങ്ങിയ സാങ്കേതിക സംജ്ഞകളെ ലളിതമായി വിശദീകരിക്കുന്നു.
ഹിജാബിന്റെ ആയത്തിന്റെ അവതരണത്തിന്നു ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നുവോ ?? നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്തും അതിന്നു ശേഷവും നബിയുടെ ഭാര്യമാര്‍ പള്ളിയില്‍ പോയിരുന്നുവോ?? ഈ വിഷയകമായി ഇമാം ശാഫിയുടെ നിലപാട് എന്ത്? സ്ത്രീകളുടെ പള്ളി പ്രവേശന കാര്യവുമായി ബന്ധപ്പെട്ട ഇസ്ലാമിക വിധി വ്യക്തമാക്കുന്ന ലേഖനം.
ആരോഗ്യവും ഒഴിവുസമയവും - (മലയാളം)
മനുഷ്യ ജീവിതത്തില്‍ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന തുല്യതയില്ലാത്ത രണ്ടു അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും. ഇമാം ബുഖാരി ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഹദീസിന്റെ പ്രമാണബദ്ധമായ വിശദീകരണം. ഇസ്ലാം സമയത്തിനും ആരോഗ്യത്തിനും വലിയ സ്ഥാനം നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ രണ്ടും ഉപയോഗിക്കുകയും അവ ദുരുപയോഗം ചെയ്യാതിരിക്കുകയും ചെയ്യുക. സമയം തിരിച്ചു കിട്ടാത്ത അമൂല്യ നിധിയാണ്.
ഉത്തമ ദമ്പതികള്‍ - (മലയാളം)
ഒരു സമൂഹത്തിന്റെയും കുടുംബത്തിന്റെയും അടിസ്ഥാന ഘടകം ശരിയായ ദാമ്പത്യ ബന്ധങ്ങളാണ്. വിജയകരമായ തലമുറകള്‍ക്കും സല്‍ഗുണ സമ്പന്നമായ കുടുംബാന്തരീക്ഷത്തിനും ഈ ഉത്തമ ബന്ധങ്ങള്‍ അനിവാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ഈ ബന്ധത്തിന്റെ ഊഷ്മളതക്കും സുദൃഢതക്കും അനിവാര്യമായ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. അതിലേറ്റം പ്രധാനം സ്നേഹവും കാരുണ്യവുമാണ്. സമാധാനവും ഇണക്കവുമാണ്. ദമ്പതികള്‍ കേട്ടിരിക്കേണ്ട ഹൃദയസ്പൃക്കായ പ്രസംഗം.
കുടുംബത്തിനു സകാത്ത് നല്‍കല്‍ - (മലയാളം)
അടുത്ത കുടുംബ ബന്ധങ്ങളില്‍ പെട്ടവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കുന്നതിന്റെ ഇസ്ലാമിക വിധി വിശദ മാക്കുന്നു. സകാത്ത് നല്‍കുക എന്ന നിര്‍ബന്ധ ബാധ്യത നിറവേറ്റുന്നതോടൊപ്പം കുടുംബ ബന്ധം ചേര്‍ക്കു ക, കുടുംബത്തില്‍ പെട്ടവരുടെ തന്നെ ദുരവസ്ഥകള്‍ക്ക് പരിഹാരം കാണുക എന്നീ സല്ഫലങ്ങള്‍ ഇത് മൂലം ഉളവാവുന്നു.
സന്താന ശിക്ഷണം പ്രവാചക മാതൃകയില്‍ - (മലയാളം)
ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും പിതൃ പുത്ര ബന്ധത്തില്‍ കാണുന്ന ഉദാത്തമായ മാതൃകകള്‍ സന്താന ശിക്ഷണ വിഷയത്തില്‍ മാതൃകയാക്കണമെന്നു ഉപദേശിക്കുന്ന സാര സമ്പൂര്‍ണ്ണമായ പ്രഭാഷണം. പ്രവാചകന്മാരുടെ ചര്യകളില്‍ കാണുന്ന ഇത്തരം ഉത്തമ മാതൃകകള്‍ കൊണ്ട് ഓരോ രക്ഷിതാവും തന്റെ കുടുംബത്തെയും സന്താനങ്ങളെയും അലങ്കരിക്കണം.
ഇദ്ദ:യും അനുബന്ധ വിഷയങ്ങളും - (മലയാളം)
ഭര്‍ത്താവിന്റെ മരണത്താലോ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹത്തിനായി പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച് കാത്തിരിക്കുതിനാണ് സാങ്കേതികമായി \’ഇദ്ദഃ\’ എന്ന് പറയുന്നത്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങളാല്‍ ഇത് വാജിബാണ്(നിര്‍ബന്ധം) എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ഇദ്ദ:യുമായി ബന്ധപെട്ട ഇസ്‌ലാമിക വിധികളും അനുബന്ധ വിഷയങ്ങളും വിശദീകരിക്കുന്നു.
സംഗീതം: ഇസ്ലാമിക വിധി - (മലയാളം)
അനിസ്ലാമിക ഗാനങ്ങളുടെയും സംഗീതത്തിന്റെയും ഇസ്ലാമിക വിധി വിശദമാക്കുന്ന ലഘു കൃതി. സംഗീതം മനുഷ്യ മനസ്സില്‍ ചെലുത്തുന്ന ദു:സ്വാധീനത്തിന്റെ ആഴവും പിശാച് ഒരുക്കുന്ന ബന്ധനങ്ങളുടെ മുറുക്കവും വിശദമാക്കുന്നു. പിശാചിന്റെ കുഴലൂത്തായ മ്യൂസിക് തിന്മകളിലേക്കും അധര്‍മ്മങ്ങളിലേ ക്കും മനുഷ്യനെ നയിക്കുന്നു. ദൈവ സ്മരണയില്‍ നിന്നും വിശുദ്ധ ഖുര്‍ആനില്‍ നിന്നും അകറ്റുന്നു.
മൊബൈല്‍, നെറ്റ്: ദുരുപയോഗങ്ങള്‍ - (മലയാളം)
മൊബൈലും ഇന്റര്‍നെറ്റും മനുഷ്യ ജീവിതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ദൈവാനുഗ്രഹങ്ങളില്‍ പെട്ട കാര്യങ്ങളാണ്. എന്നാല്‍ അവയുടെ ഉപയോഗങ്ങളിലൂടെ അല്ലാഹുവിനു നന്ദി കാണിക്കേണ്ട മനുഷ്യന്‍ അവയെ ദുരുപയോഗം ചെയ്തു കൊണ്ട് അവന്റെ ശിക്ഷക്ക് വിധേയനാവുകയും ഇഹലോകത്ത് അപമാനിതനാവുകയും ചെയ്യുന്നു. മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗത്തെ കുറിച്ചും ദുരുപയോഗത്തെ കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന പ്രഭാഷണം.

API



